എ.യു. പി. എസ്. അപ്പുപിള്ളയൂർ/മാനേജ്മെന്റ്/പി. കൃഷ്ണമൂർത്തി

പേര്

ജനനം

മരണം

ഭാര്യ

മക്കൾ

17-2-1963 ന് വിദ്യാലയത്തിന്റെ സ്ഥാപകനായ പെരിയപിള്ള അന്തരിക്കുകയും തുടർന്ന് മകനായ പി. കൃഷ്ണമൂർത്തി വിദ്യാലയത്തിന്റെ മാനേജർ പദവി ഏറ്റെടുക്കുകയും ചെയ്തു. ദീർഘകാലം മാനേജരായിരുന്ന ഇദ്ദേഹത്തിന്റെ കാലത്താണ് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുന്നത്. ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും പിന്നീട് ഇരുനില കെട്ടിടങ്ങളാക്കി മാറ്റുകയും ചെയ്തു. സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ, സ്കൂൾ ബസ് തുടങ്ങിയ സൗകര്യങ്ങൾ കുട്ടികൾക്ക് നൽകുവാൻ മാനേജരായിരുന്ന കൃഷ്ണമൂർത്തി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.