ടി.എം.ജേക്കബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ,ചോലക്കുളം/അക്ഷരവൃക്ഷം/പ്രതിരോധം അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം അതിജീവനം

2020 പുതുവത്സരത്തെ എല്ലാവരും സന്തോഷത്തോടെ വരവേറ്റു ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റേയും പുതുവത്സരമാകട്ടെ എന്ന് എല്ലാവരും പ്രാർത്ഥിച്ചു. എന്നാൽ അതിന് ആയുസ്സ് വളരെ കുറവ്. അപ്പോഴേക്കും ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത കൊറോണ എന്ന കോവിസ് - 19 മനുഷ്യനിലേക്ക് ആഴ്ന്നിറങ്ങി. അതോടെ ലോകമെങ്ങും പരിഭ്രാന്തിയിലായി. ഈ വൈറസ് മനുഷ്യരെ വേട്ടയാടിത്തുടങ്ങി. മനുഷ്യരുടെ നിത്യജീവിതത്തിലെ ഒരു ഭീഷണിയായി ഇത് മാറി. എല്ലാവരും വീട്ടിൽത്തന്നെ ഒതുങ്ങേണ്ടി വന്നു. ആഘോഷങ്ങളുടേയും ആരവങ്ങളുടേയും വർണം മാഞ്ഞുപോയി. കുട്ടികളുടെ കളി ചിരികൾ വീട്ടിനുള്ളിൽത്തന്നെ ഒതുങ്ങി. അതിലൊരു കഥാപാത്രമാണ് മിമി' കൊറോണ കാരണം വീട്ടിലിരിക്കുകയാണവൾ ചിത്രം വരച്ചും സാധനങ്ങൾ നിർമിച്ചും കഥകൾ വായിച്ചും കഴിയുകയാണ് അവൾ. കൊറോണയെ തുരത്താൻ അവൾ ഇടയ്ക്കിടയ്ക്ക് കൈകൾ ഹാൻ വാഷ് ഉപയോഗിച്ച് കഴുകുന്നുണ്ട്. ഒരു ദിവസം അവൾ കൂട്ടുകാരിയെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. മീനു കളിക്കാനായി മൈതാനത്ത് പോയതാണത്രേ. മീനുവിന്റെ നിരാശയോടെ മിമിയെ വിളിച്ച് കാര്യം പറഞ്ഞു. അവൾ എത്ര പറഞ്ഞാലും വീട്ടിലിരിക്കില്ലത്രേ. ഇതേക്കുറിച്ച് നീ മീനുവിനോട് പറയൂ എന്ന് അമ്മ' രാത്രി മീനുവും മിമിയുമായി ഫോൺ സംഭാഷണം ഉണ്ടായി. അതിൽ കൊറോണ എന്ന മഹാമാരിയെക്കുറിച്ച് വളരെ വിശദമായി മിമി പറഞ്ഞു കൊടുത്തു. ഇതു കേട്ട് അവൾ പരിഭ്രാന്തയായിട്ടുണ്ടെന്ന് മിമിക്കു തോന്നി.മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈകൾ ഇടയ്ക്കിടെ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകിയും ഈ രോഗത്തെ നമുക്ക് ചെറുക്കാം എന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു.കുറച്ചു നേരത്തേയ്ക്ക് മീനുവിന്റെ ശബ്ദമൊന്നും കേട്ടില്ല. പിന്നീട് തൊണ്ടയിടറിക്കൊണ്ട് അവൾ പറഞ്ഞു. ഞാൻ അനുസരിക്കാം. ഇനി ഞാൻ വീട്ടിൽത്തന്നെ ഇരുന്ന് കളിച്ചോളാം. മാത്രമല്ല അമ്മ പറയുന്നത് അനുസരിക്കുകയും ചെയ്യാം

ശ്രുതി .ടി
4B ടി.എം.ജേക്കബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ ചോലക്കുളം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ