ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഗണിത ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജില്ലാ - സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ മികച്ചപ്രകടനം

ജില്ലാ - സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ മികച്ചപ്രകടനം കാഴ്ചവെച്ച കുട്ടികളെ അനുമോദിച്ചു .സംസഥാന ഗണിതമേളയിൽ സ്റ്റിൽ മോഡലിൽ എ ഗ്രേഡ് നേടിയ zenha k ,ഭാസ്കരാചാര്യ പേപ്പർ പ്രെസന്റേഷൻ ജില്ലാതലത്തിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയ sonal reji എന്നീ പ്രതിഭകളാണ് അനുമോദനം ഏറ്റുവാങ്ങിയത്


ഗണിതോത്സവം 2023 -24

2023 -24 വർഷത്തെ ഗണിതമേള അപ്പർ പ്രൈമറി ,പ്രൈമറി .ഹയർസെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി വിവിധ വേദികളിൽ വച്ച് സംഘടിപ്പിച്ചു പ്രോജക്ട് ,നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട് ,സ്റ്റിൽ മോഡൽ ,അദർ ചാർട്ട് ,പസിൽ ,വർക്കിംഗ് മോഡൽ എന്നിവയിൽ തത്സമയ മത്സരമാണ് സംഘടിപ്പിച്ചത്


ഗണിതപൂക്കളം തീർത്ത് ഗണിതക്ലബ്‌

ഓണാഘോഷത്തിന്റെ ഭാഗമായി ഗണിതക്ലബ്ബിന്റെ നേതൃത്തത്തിൽ ഗണിതപൂക്കളമത്സരം സംഘടിപ്പിച്ചു.ചാർട്ട് പേപ്പറിൽ കുട്ടികൾ ഗണിതരൂപങ്ങൾ കൊണ്ട് വര്ണവിസ്മയം തീർത്തു .


പൈ ദിനമാഘോഷിച്ചു

പൈ ദിനത്തോടനുബന്ധിച്ച് ഗണിതക്ലബ്ബിന്റെ നേതൃത്തത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . പോസ്റ്റർ രചന ,പൈ അധികവായന, കൂടാതെ പൈ യുടെ വില നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ ദശാംശ സ്ഥാനം കണ്ടെത്തുന്ന മത്സരം സംഘടിപ്പിച്ചു