Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സാമൂഹ്യശാസ്‌ത്ര ക്വിസ്‌

സ്‌കൂൾ സാമൂഹ്യശാസ്‌ത്ര ക്ലബ്ബിന്റെ നേതൃത്തത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു .സ്‌കൂൾതല വിജയിക്ക് സബ്‌ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ചുള്ള ക്വിസ് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് വി ആർ പ്രകാശായിരുന്നു ക്വിസ് മാസ്റ്റർ


പ്രതിദിന പ്രശ്നോത്തരി മത്സരം

മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റ നേതൃത്വത്തിൽ എല്ലാ അധ്യയന ദിവസവും അതാതു ദിവസത്തെ പത്രവാർത്തകളെ അടിസ്ഥാനമാക്കി ചോദ്യോത്തരപ്പെട്ടി സജ്ജമാക്കിയിട്ടിട്ടുണ്ട് രാവിലെ 9.15 മുതൽ ഉച്ചക്ക് 1.30 വരെ ഉത്തരങ്ങൾ നിക്ഷേപിക്കുന്നു വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി സമ്മാനവും നൽകുന്നുണ്ട്


പ്രതിദിന വാർത്താ വായന

മീനങ്ങാടി ഗവ:ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എല്ലാ അധ്യയന ദിവസവും രാവിലെ 9.55 ന് അതാതു ദിവസത്തെ പത്രത്തിലെ പ്രധാന വാർത്തകൾ ചുരുക്കി മൈക്കിലൂടെ എല്ലാ ക്ലാസുകളിലും കേൾക്കുന്നതിനായി ക്ലബ്ബ് അംഗങ്ങൾ വായിക്കുന്നുണ്ട്


ലോകജനസംഖ്യ ദിനം ആചരിച്ചു

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്തത്തിൽ ലോകജനസംഖ്യ ദിനം ആചരിച്ചു . പോസ്റ്റർ രചന, ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു പോസ്റ്റർ രചന മത്സരത്തിൽ അർച്ചന പ്രസീദ് ,ഫിദ ഫാത്തിമ ,അനുഗ്രഹ എം ഡി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി