ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് മീനങ്ങാടി/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

രക്തസാക്ഷിത്വ ദിനം ആചരിച്ചു

മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 76 -മത് രക്തസാക്ഷി ദിനം ആചരിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്‌പവൃഷ്‌ടി നടത്തിയും രക്തസാക്ഷി സന്ദേശവും നൽകിയാണ് ആചരിച്ചത് . ഫസീല ആനക്കുഴിയിൽ ,ജയ കെ എൻ എന്നിവർ സംസാരിച്ചു


നിയമബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും കൽപറ്റ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും നേതൃത്ത്വത്തിൽ ശൈശവ വിവാഹം എന്ന വിഷയത്തിൽ ബഹു. ഹൈക്കോടതിയുടെ പ്രത്യേക നിർദേശപ്രകാരം കൗമാരക്കാരായ കുട്ടികൾക്ക് നിയമബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു അഡ്വ.വിനീത ക്ലാസ് നയിച്ചു. PLV ബീന പി വർഗ്ഗീസ് , ജോയ് വി സ്കറിയ. ഫസീല ആനക്കുഴിയിൽ തുടങ്ങിയവർ സംസാരിച്ചു.


സോഷ്യൽ സയൻസ് മേള

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്തത്തിൽ വിവിധ വിഭാഗങ്ങളിലായി മേള സംഘടിപ്പിച്ചു, വർക്കിങ്‌മോഡൽ,സ്റ്റിൽ മോഡൽ ,അറ്റ്ലസ് നിർമാണം ,പ്രാദേശിക ചരിത്രരചന , ക്വിസ് എന്നിവയായിരുന്നു മത്സരയിനങ്ങൾ


ക്വിസ് മത്സരം

സ്വതന്ത്രദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബ് ക്വിസ് മത്സരം സംഘടിപ്പിച്ചു സെൻഹ കെ ,അമയ വിത്സൺ ,അനന്യ രഞ്ജിത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി


ഹിരോഷിമ-നാഗസാക്കി ദിനം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ-നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ ഡോക്കു കൊക്കു നിർമ്മാണം, യുദ്ധവിരുദ്ധ പ്ലക്കാർ ഡ് നിർമ്മാണം, യുദ്ധ വിരുദ്ധ റാലി , ബോംബു സ്ഫോടന വീഡിയോ പ്രദർശനം എന്നിവ നടത്തി.


ലോകജനസംഖ്യ ദിനാചരണം

ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിലെ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്തത്തിൽ ജനസഖ്യ ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രകാശ് വി.ആർ ആയിരുന്നു ക്വിസ് മാസ്റ്റർ . ഗൗരി നന്ദന ബിനയ എൽദോ എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. തുടർന്ന് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു


നിയമസാക്ഷരത ക്ലാസ് നടത്തി

മീനങ്ങാടി ഗവ,ഹയർസെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി വിദ്യാർ്‌തഥികളും നിയമങ്ങളും സംബന്ധിച്ച ക്ലാസ് നടത്തി പ്രധാനാദ്ധ്യാപകൻ ജോയ് വി സ്‌കറിയ സ്വാഗതം പറഞ്ഞു. അഡ്വ. പ്രസന്ന എൻ വി ക്ലാസ് നയിച്ചു .താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയിലെ ജുനൈദ പി സന്നിഹിതയായിരുന്നു.വിദ്യാർ്‌തഥികളുമായി ബന്ധപ്പെട്ട വിവിധനിയമങ്ങൾ വിശദീകരിച്ചു നിയമ സാക്ഷരത ക്ലാസ്സിന് ജയ കെ നന്ദി പറഞ്ഞു.