2023-24 എസ് പി സി ജൂനിയർ ബാച്ചിന്റെ ഉദ്ഘാടനം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ എസ് .ഐ ഹരോൾഡ് ജോർജ്ജ് നിർവഹിച്ചു. പിടിഎ പ്രസിഡൻറ് നവാസ് പടുവിങ്ങൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഷൈനി ആന്റോ സ്വാഗത പ്രസംഗം നടത്തി. പിടിഎ പ്രതിനിധി പി ബി രഘു, ഡി.ഐ മാരായ കെ എ തോമാച്ചൻ, പി എ മിനി, സിപിഒ മാരായ എം സീന, വിമൽ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. എസ് പി സി പുതിയ ബാച്ചിലെ കേഡറ്റുകളുടെ മാതാപിതാക്കൾ സന്നിഹിതരായിരുന്നു. ട്രാഫിക് ബോധവൽക്കരണ ക്വിസുമായി ബന്ധപ്പെട്ട് നടത്തിയ മത്സരത്തിലെ വിജയികളായ എസ് പി സി കേഡറ്റുകൾ അവന്തിക, വിജയലക്ഷ്മി എന്നിവർക്ക് എസ്.ഐ ഹരോൾഡ് ജോർജ്ജിന്റെ നേതൃത്വത്തിൽ സമ്മാനം വിതരണം നടത്തി. ഒമ്പതാം ക്ലാസിലെ എസ്പിസി കേഡറ്റ് ആയ പാർവതി ചന്ദ്ര ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.പി.സി പിടിഎ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് ഇതോടൊപ്പം നടന്നു.
എസ് പി സി ജൂനിയർ ബാച്ചിന്റെ ഉദ്ഘാടനം
എസ്.പി.സി യിലേക്കുള്ള മുഖ്യപരീക്ഷ
ഈ വർഷത്തെ എസ്.പി.സി യിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ മുഖ്യപരീക്ഷ എഴുതുവാൻ 12/06/23 ന് കെ.കെ.ടി.എം.ജി.ജി. എച്ച്.എസ്.എസ് കൊടുങ്ങല്ലൂർ സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന നൂറോളം കുട്ടികൾ പങ്കെടുത്തു. പരീക്ഷ നടത്തിപ്പിന് മേൽനോട്ടം വഹിക്കുവാൻ സ്കൂളിലെ പ്രധാന അധ്യാപിക ഷൈനി ടീച്ചർ, എസ്.പി.സി യുടെ ചുമതല വഹിക്കുന്ന സീന ടീച്ചർ, വിമൽ വർഗീസ്, ഡ്രിൽ ഇൻസ്ട്രക്ടർ തോമാച്ചൻ, സിവിൽ പോലീസ് ഓഫീസർ ധനേഷ്, പി.ടി.എ പ്രതിനിധി ജിൻസി, അധ്യാപകരായ ഫിലിപ്പ്, സീനത്ത് ടീച്ചർ, സുധ ടീച്ചർ, പ്രീതി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. പരീക്ഷ കൃത്യം 11:30am ന് ആരംഭിക്കുകയും 12: 45pm ന് അവസാനിപ്പിക്കുകയും ചെയ്തു. എസ്.പി.സി യിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രവർത്തനമായ കായിക ക്ഷമത നടത്തിപ്പ് വരുംദിവസങ്ങളിൽ നടത്തുന്നതാണ്. മുഖ്യപരീക്ഷയുടെ മൂല്യനിർണയം നടത്തിയതിനുശേഷം താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്.
എസ്.പി.സി യിലേക്കുള്ള മുഖ്യപരീക്ഷ
ഓഗസ്റ്റ് 2-എസ്.പി.സി ദിനാഘോഷം
കെ.കെ.ടി.എം.ജി.ജി.എച്ച്.എസ്.എസ് കൊടുങ്ങല്ലൂർ എസ്. പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.പി.സി ദിനാഘോഷത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തി. ഇ. ആർ ബൈജു, ഇൻസ്പെക്ടർ ഓഫ് പോലീസ് എസ്.പി.സി പതാക ഉയർത്തുകയും തുടർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്തു. സ്കൂൾ എച്ച്.എം ഷൈനി ടീച്ചർ സ്വാഗതം ആശംസിക്കുകയും, പി.ടി.എ പ്രസിഡൻറ് ശ്രീ. നവാസ് പടുവിങ്ങൽ അധ്യക്ഷത വഹിക്കുകയും, ആശംസകൾ അർപ്പിച്ചുകൊണ്ട് എസ്.പി.സി (പി.ടി.എ) പ്രസിഡൻറ് ശ്രീ. അനിൽകുമാർ, ഡി.ഐ മാരായ തോമാച്ചൻ, മിനി, വിമൽ വർഗീസ് (എ.സി.പി.ഒ), അധ്യാപകൻ ഷൈൻ, നന്ദി അർപ്പിച്ചുകൊണ്ട് സീന എം. (സി.പി.ഒ) എന്നിവരും സംസാരിച്ചു. ജൂനിയർ, സീനിയർ , സൂപ്പർ സീനിയർ എസ്.പി.സി കേഡറ്റുകൾ പരിപാടിയിൽ പങ്കെടുത്തു.