ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2021-24
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2021-24ബാച്ച്
| 21096-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21096 |
| യൂണിറ്റ് നമ്പർ | LK/2018/21096 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | മണ്ണാർക്കാട് |
| ലീഡർ | ദിയ ഹെന്ന |
| ഡെപ്യൂട്ടി ലീഡർ | സനിൻ ഫുഹാദ് സി പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുനിത.എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | എം,ജിജേഷ് |
| അവസാനം തിരുത്തിയത് | |
| 18-06-2024 | 21096gohs |

ഡിജിറ്റൽ പെയ്റ്റിംഗ് വർക്ക്ഷോപ്പ്[തിരുത്തുക | മൂലരൂപം തിരുത്തുക]
ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ ഭിന്നശേഷിക്കാർക്കായി ഡിജിറ്റൽ പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഐ.ടി.പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെസ്കൂളിലെ ഭിന്നശേഷി സൗഹൃദ സഹപാഠി ക്ലബ്ബിലെലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ശിൽപശാല നടന്നത്.സ്കൂളിലെ സ്പെഷ്യൽ കെയർ സെന്ററിൽ ശനിയാഴ്ചകളിൽ അധിക പഠനത്തിനായി എത്തുന്ന കുട്ടികൾക്കാണ് വർക് ഷോപ് സംഘടിപ്പിച്ചത്.സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും 30 കുട്ടികൾ വർക്ഷോപ്പിൽ പങ്കെടുത്തു.കൊല്ലങ്കോട് നടന്ന ചിമിഴ് കലോത്സവത്തിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ റിഷിക്ക് ചടങ്ങിൽ വെച്ച് ഉപഹാരം നൽകി.വർക്ക് ഷോപ്പ് പ്രധാനാധ്യാപകൻ പി.റഹ്‌മത്ത് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി.പി.അബൂബക്കർ അധ്യക്ഷത വഹിച്ചു.റിസോഴ്സ് അധ്യാപിക പി.ദിവ്യ,ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ എ.സുനിത, എം.ജിജേഷ്,അധ്യാപകരായ വി.പി.പ്രിൻസില, സ്മിത,പി.അച്ച്യുതൻ, എ. കബീർ, വി.പി.നൗഷിദ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ സി.പി.സനിൻ ഫുആദ്, വി.ടി.മുഹ്സിന, പി.ദാനിയ, എം.സന, ടി.കെ. ഷാന തസ്നി, എ.പി.ഷമ്മ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.പങ്കെടുത്ത എല്ലാ കുട്ടികൾ ക്കും ഉപഹാരങ്ങൾ നൽകി

ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നു
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പ്രകാരം ആധാർ
കാർഡ് വോട്ടർ പട്ടികയിൽ പേരുള്ള

സമ്മതിദായകന് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്ന സംവിധാനം നിലവിൽ
വന്നതിന് പിന്നാലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃതത്തിൽ സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽചില വീടുകളിൽ ആ ദൗത്യം ഏറ്റെടുത്തു നടത്തി
ഡിജിറ്റൽ ഫോട്ടോ ഗാലറി "behind digi look"ന്റെ പ്രദർശനം
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃതത്തിൽ 2019 മുതൽ 2022
വരെ ഉള്ള എല്ലാ പ്രവർത്തനങ്ങളുടെ ഫോട്ടോസ്

ഉൾപ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റൽ ഫോട്ടോ ഗാലറി "behind digi look"ന്റെ പ്രദർശനം



