എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/സ്കൂൾതല സ്പോർട്സ്
2022- 23 അധ്യായന വർഷത്തിലെസ്കൂൾ പ്രവർത്തനം ജൂൺ ഒന്നു മുതൽ ആരംഭിച്ചു. ജൂൺ മാസത്തിലെ രണ്ടാം ആഴ്ചയിൽ തന്നെ സ്കൂളിലേക്ക് വിവിധ കായിക മത്സരങ്ങൾക്ക് വേണ്ടിയുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയും അവർക്ക് വേണ്ട രീതിയിലുള്ള പരിശീലനങ്ങൾ നൽകുകയും ചെയ്തു. സെപ്റ്റംബർ മാസത്തിൽ ആരംഭിച്ച മട്ടാഞ്ചേരി ഉപജില്ലാ കായികമേളയിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും വിവിധ മത്സരങ്ങളിലായി 125 ഓളം കുട്ടികൾ പങ്കെടുത്തു.
മട്ടാഞ്ചേരി സബ്ജില്ലാ കായികമേള
മട്ടാഞ്ചേരി സബ്ജില്ലാ കായികമേളയിലെ വെയ്റ്റ് ലിഫ്റ്റിങ് ,റെസ്ലിങ് , പവർ ലിഫ്റ്റിങ് , ജൂഡോ എന്നീ മത്സരങ്ങൾക്ക് ചാമ്പ്യന്മാർ ആവുകയും ഖോ-ഖോ മത്സരങ്ങളിൽ ആൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിലും സബ്ജൂനിയർ വിഭാഗത്തിലും മൂന്നാം സ്ഥാനം കരസ്ഥമാക്കി. സീനിയർ വിഭാഗം വുഷു ചാമ്പ്യൻഷിപ്പിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഇമ്രാൻ ഷഫീഖ് 40 കിലൊ വിഭാഗത്തിൽ മൂന്നാം സ്ഥാനവും ക്രിക്കറ്റ് അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ അഞ്ചു വിദ്യാർത്ഥികളെ റവന്യൂ ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഫുട്ബോൾ ,ത്രോ ബോൾ എന്നീ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു നമ്മുടെ വിദ്യാർഥികൾ. മട്ടാഞ്ചേരി സ്കൂൾ കായിക മേളയുടെ ഭാഗമായി അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ത്രോയിങ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഷോട്പുട്ട് മത്സരത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി അഷ്റഫ് സുൽത്താൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
എറണാകുളം റവന്യൂ ജില്ലാ കായികമേള
എറണാകുളം റവന്യൂ ജില്ലാ കായികമേളയുടെ ഭാഗമായി മട്ടാഞ്ചേരി സബ് ജില്ലയെ പ്രതിനിധീകരിച്ചു നമ്മുടെ വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.വെയ്റ്റ് ലിഫ്റ്റിങ് ,റെസ്ലിങ്, ജൂഡോ, പവർ ലിഫ്റ്റിങ് , ക്രിക്കറ്റ് എന്നീ മത്സരങ്ങളിൽ ആണ് പങ്കെടുത്തത് . എറണാകുളം ജില്ലയിലെ മികച്ച വെയ്റ്റ് ലിഫ്റ്റിങ് സ്കൂളായി നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുത്തു. റവന്യൂ ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഇർഫാൻ ടി എൻ ജൂനിയർ 55 കിലൊ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു. അണ്ടർ 19 ആൺകുട്ടികളുടെ പവർ ലിഫ്റ്റിങ് മത്സരത്തിൽ 53 കിലൊ വിഭാഗത്തിൽ മുഹമ്മദ് അർഹം രണ്ടാം സ്ഥാനവും 89 കിലൊ വിഭാഗത്തിൽ ആഷിർ കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സംസ്ഥാന സ്കൂൾ കായിക മേള
സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ വെച്ച് നടന്ന വെയ്റ്റ് ലിഫ്റ്റിങ് അണ്ടർ 17 അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ നമ്മുലട വിദ്യായത്തിലെ എട്ട് വിദ്യാർത്ഥികൾ പങ്കെടുത്ത് മികച്ച പ്രകടനം അവർ കാഴ്ചവെക്കുകയും ചെയ്തു. കൊല്ലം ജില്ലയിൽ വെച്ച് നടന്ന ജൂഡോ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഇർഫാൻ ടി എം പങ്കെടുത്തു.
ജില്ലാ അസോസിയേഷനുകളുടെ മത്സരങ്ങൾ
എറണാകുളം ജില്ലയിലെ വിവിധ അസോസിയേഷനുകൾ നടത്തപ്പെട്ട മത്സരങ്ങളിൽ നമ്മുടെ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും അതിൽ നിന്നും സെലക്ഷൻ ലഭിക്കുന്ന കുട്ടികൾക്ക് സംസ്ഥാന മത്സരത്തിലേക്ക് പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. എറണാകുളം ജില്ലാ റസ്ലിങ് അസോസിയേഷൻ സംഘടിപ്പിച്ച അണ്ടർ 15ആൺകുട്ടികളുടെ മത്സരത്തിൽ നമ്മുടെ വിദ്യാലയം ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും കോഴിക്കോട് ജില്ലയിൽ വെച്ച് നടത്തപ്പെട്ട സംസ്ഥാന മത്സരത്തിൽ നാല് വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചെയ്തു. എറണാകുളം ജില്ലാ വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ നമ്മുടെ വിദ്യാലയം ചാമ്പ്യന്മാരായി. തൊടുപുഴ ന്യൂമാൻ കോളേജിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ ആറ് വിദ്യാർഥികൾ പങ്കെടുത്തു.
എറണാകുളം ജില്ലാ റസ്ലിങ് അസോസിയേഷൻ 2023 ഫെബ്രുവരി പതിനൊന്നാം തീയതി ഫോർട്ടുകൊച്ചി പള്ളത്ത് രാമൻ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച സബ്ജൂനിയർ ഫ്രീ സ്റ്റൈൽ മത്സരത്തിൽ ജില്ലയിലെ ചാമ്പ്യന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. മാർച്ച് മാസം കോഴിക്കോട് ജില്ലയിൽ വെച്ച് നടക്കുന്ന സംസ്ഥാന സബ്ജൂനിയർ റസ്ലിങ് ചാമ്പ്യൻഷിപ്പിലേക്ക് നമ്മുടെ ആറ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയും ലചയ്തു.
ആരോഗ്യ - കായിക - വിദ്യാഭ്യാസ പാഠപുസ്തകവുമായി ബന്ധപ്പെട്ട ഓരോ ക്ലാസ്സുകളെ അടിസ്ഥാനപെടുത്തി ക്ലാസുകൾ എടുത്തു പൂർത്തീകരിക്കുകയും അതിനോ ടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി അത് വിലയിരുത്തുകയും ചെയ്തു. 2023 -24 അധ്യയന വർഷത്തിലെ കായിക പ്രവർത്തനങ്ങൾക്ക് വേണ്ടി കുട്ടികളെ തെരഞ്ഞെടുക്കുന്ന പ്രവർത്തനം തുടങ്ങിയിരിക്കുന്നു.