കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/നാടു നന്നാക്കിയ കുരങ്ങൻ

Schoolwiki സംരംഭത്തിൽ നിന്ന്
നാടു നന്നാക്കിയ കുരങ്ങൻ

കിങ്ങിണിക്കാട്ടിൽഒരു കുരങ്ങച്ചാരുണ്ടായിരുന്നു. ആ കുരങ്ങന് ശുചിത്വം തീരെ കുറവായിരുന്നു. എവിടെ നിന്നാണോ ഭക്ഷണം ലഭിക്കുന്നത് അവിടെ നിന്നു തന്നെ തിന്ന് ബാക്കിയുള്ള അവശിഷ്ടങ്ങൾ അവിടെ തന്നെ കളയും. ചവറ്റുകുട്ട കണ്ടാൽ പോലും അതിൽ ഇടില്ല. ഇതു കണ്ട മീനു കാക്ക കുരങ്ങനോട് പറഞ്ഞു. മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ചവറ്റുകുട്ടയിൽ തന്നെ നിക്ഷേപിക്കണം. ശുചിത്വം പാലിക്കാതിരുന്നാൽ പലതരം രോഗങ്ങൾക്ക് കാരണമാകും. രോഗങ്ങൾ ഇല്ലാതിരിക്കാൻ ശുചിത്വമല്ലാതെ മറ്റെന്തെല്ലാം ചെയ്യണം മീനു കാക്കേ? കുരങ്ങൻ ചോദിച്ചു. കുരങ്ങച്ചാരെ.., രോഗപ്രതിരോധശേഷി വർധിപ്പിക്കണം. രോഗ പ്രതിരോധശേഷി വർധിക്കണമെങ്കിൽ പോഷകാഹാരങ്ങൾ കഴിക്കണം. ഞാൻ ഒരു സംശയം കൂടി ചോദിച്ചോട്ടേ മീനുക്കാക്കേ..? അതിനെന്താ.. ചോദിച്ചോളൂ..കുരങ്ങച്ചാരെ.. പ്രളയം പോലുള്ള പ്രകൃതിക്ഷോഭങ്ങൾ എങ്ങനെയാണുണ്ടാകുന്നത്? അത് ചില മനുഷ്യർ പ്രകൃതിയെ ഉപദ്രവിക്കുന്നതുകൊണ്ടാണ്. അതായത് മനുഷ്യർ മരം വെട്ടുകയും കുന്നിടിക്കുകയും വയൽ നികത്തുകയും ചെയ്യുന്നതുമൂലമുണ്ടാകുന്നതാണ്. അങ്ങനെയിരിക്കെ ഒരു ദിവസം കുരങ്ങൻ വിചാരിച്ചു, പട്ടണത്തിലെ സൂത്രന്മാരും ദുഷ്ടരുമായ കുരങ്ങന്മാരെ ഒന്നു കണ്ടേക്കാമെന്ന്. അങ്ങനെ കുരങ്ങൻ പട്ടണത്തിലേക്ക് യാത്ര തിരിച്ചു. നടന്ന് നടന്ന് കുരങ്ങൻ പട്ടണത്തിലെ പുഴക്കരയിലെത്തി. നടന്ന് തളർന്ന് അവശനായ കുരങ്ങൻ കുറച്ച് നേരം പുഴക്കരയിലിരുന്നു. ആ സമയത്താണ് കുരങ്ങൻ ഒരു കാഴ്ച കണ്ടത്. ഒരാൾ മാലിന്യങ്ങൾ പുഴയിലേക്ക് വലിച്ചെറിയാൻ നോക്കുന്നു. കുരങ്ങൻ മീനുക്കാക്ക പറഞ്ഞതോർത്ത് അയാളോട് പറഞ്ഞു, മാലിന്യങ്ങൾ ജലസ്രോതസ്സുകളിലോ പൊതുസ്ഥലങ്ങളിലോ വലിച്ചെറിയരുത്. ഇതു കേട്ടയുടൻ ആ മനുഷ്യൻ മാലിന്യങ്ങൾ ചവറ്റുകുട്ടയിലിട്ടു. ഇതു കണ്ട കുരങ്ങന് വളരെയേറെ സന്തോഷമായി. കുറച്ച് ദൂരം കൂടി നടന്നപ്പോൾ കുരങ്ങന് വിശപ്പ് അനുഭവപ്പെട്ടു. അടുത്തുള്ള ഒരു ഹോട്ടലിൽ കയറിയപ്പോൾ അവിടെ ഒരു കുട്ടി ഫാസ്റ്റ്ഫുഡ് വാരിവലിച്ച് കഴിക്കുന്നത് കണ്ടു. ഇത് കണ്ട കുരങ്ങച്ചൻ പറഞ്ഞു, ഇങ്ങനെയുള്ള ഫാസ്റ്റ്ഫുഡ് കഴിച്ചിട്ട് കാര്യമൊന്നുമില്ല, രോഗപ്രതിരോധ ശേഷി വർധിക്കണമെങ്കിൽ പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ഇതു കേട്ട കുട്ടിയുടെ മാതാപിതാക്കൾ കുട്ടിക്ക് നല്ല പോഷകാഹാരം അടങ്ങിയ ഭക്ഷണം വാങ്ങി കഴിപ്പിച്ചു. കുരങ്ങനും നല്ല ഭക്ഷണം കഴിച്ച് അവിടെ നിന്നും യാത്രയായി. കുറച്ചു ദൂരം നടന്നപ്പോൾ ഒരുഭയാനകമായ കാഴ്ച കണ്ടു. കുറച്ച് പേർ മരം വെട്ടുന്നു, ചിലർ കുന്നിടിക്കുകയും ആ മണ്ണ് ഉപയോഗിച്ച് വയൽ നികത്തുകയും ചെയ്യുന്നു. ഇത് കണ്ടയുടനെ മീനുക്കാക്ക പറഞ്ഞതോർത്ത് കുരങ്ങച്ചൻ വിഷമിച്ചു. കുരങ്ങൻ ആ മനുഷ്യരോട് പറഞ്ഞു, നിങ്ങൾ ഇപ്പോൾചെയ്യുന്നത് വളരെ ക്രൂരമായ ഒരു പ്രവൃത്തിയാണ്. ഇതൊക്കെ പ്രളയത്തിനും മറ്റു പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകും. ഇതിനു മുൻപേ രണ്ട് പ്രളയം വന്നത് ഒാർക്കുന്നില്ലേ.. ഇത് കേട്ട ആ മനുഷ്യർ അവർ ചെയ്തിരുന്ന പ്രവൃത്തികളെല്ലാം നിർത്തി. കുരങ്ങൻ പറഞ്ഞ് പിൻതിരിപ്പിച്ച എല്ലാവരും അവർ ചെയ്തത് പോലുള്ള നീച പ്രവൃത്തികൾ ചെയ്യുന്നവരെ പിൻതിരിപ്പിച്ചു. ഒരു നല്ല പട്ടണമായി ആ പട്ടണം മാറി. ഇത് കണ്ട കുരങ്ങൻ സന്തോഷത്തോടെ തന്റെ വാസ സ്ഥലമുള്ള കിങ്ങിണിക്കാട്ടിലേക്ക് മടങ്ങി...

അനന്യ.കെ.
6 ബി കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ