ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ/സാഹിത്യ ക്ലബ്ബ്
കവിതാ ക്യാമ്പ്
സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന കവിതാ ക്യാമ്പ്. 150 കുട്ടികൾ സ്വന്തം കവിത അവതരിപ്പിച്ചു. സ്ക്കൂൾ PTA പ്രസിഡന്റ് ശ്രീ.വി.വി മോഹനദാസ് അധ്യക്ഷനായ ചടങ്ങ് HM ശ്രീമതി ഗീത ജെ ഉദ്ഘാടനം ചെയ്തു.
മാതൃഭാഷാ ദിനാഘോഷം
സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ മാതൃഭാഷാ ദിനാഘോഷം ഫെബ്രുവരി 21 രാവിലെ അംസംബ്ലിയിൽ വെച്ച് നടന്നു.
പൂന്താനം ദിനാചരണം
പൂന്താനം ദിനാചരണവും ജ്ഞാനപ്പാന ആലാപനവും നടത്തി.
മലയാളത്തിന്റെ പ്രിയപ്പെട്ട ഭക്ത കവിയും സംസ്കൃത പണ്ഡിതനുമായിരുന്ന പൂന്താനം നമ്പൂതിരിയുടെ അനുസ്മരണവും ജ്ഞാനപ്പാന ആലാപനവും നടത്തി.കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി നടത്തിയത്. സ്കൂൾ പ്രധാന അധ്യാപിക ജെ.ഗീത, പിടിഎ പ്രസിഡന്റ് വി.വി.മോഹൻദാസ്, അധ്യാപികമാരായ ബി.ശ്രീരേഖ, മെർലിൻ സ്വപ്ന, ഗ്രീഷ്മ ഹർഷൻ തുടങ്ങിയവർ സംസാരിച്ചു.












