ജി.എൽ.പി.എസ്.തിരുമിറ്റക്കോട്/അക്ഷരവൃക്ഷം/തിരിച്ചറിവുകൾ
തിരിച്ചറിവുകൾ
കോവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയിലാണ് നാമെല്ലാവരും. ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങി ലോകം മുഴുവൻ പടർന്നു പിടുച്ച ഇത്തരികുഞ്ഞൻ നമ്മുടെയെല്ലാം ഉറക്കം കെടുത്തന്നു. ഇതിലൂടെ മരണം ഒന്നരലക്ഷം കവിഞ്ഞു,ഭൂമിയേയും പ്രകൃതിയെയും ചൂഷണം ചെയ്തതിൻെറ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്.നാമാണ് ഭൂമിയിലെ രാജാക്കൻമാർ എന്നഹങ്കരിച്ച മനുഷ്യർ ഇന്ന് മനുഷ്യരെത്തന്നെ ഭയന്നു ജീവിക്കുന്നു.സമ്പന്നരാജ്യങ്ങൾ വരെ ഈ മഹാമാരിക്കു മുന്നിൽ തലകുനിക്കുമ്പോൾ ദൈവത്തിൻെറ സ്വന്തം നാടായ കേരളം ലോകത്തിനുമുന്നിൽ തല ഉയർത്തി നില്ക്കുന്നു. രണ്ട് പ്രളയത്തേയും നിപ്പ എന്ന രോഗത്തെയും അതിജീവിച്ച മലയാളി ഈ മഹാമാരിയേയും ഒറ്റക്കെട്ടായി പിടിച്ച് കെട്ടും.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും ശരിയായ ചികിത്സയിലൂടെയും ഈ രോഗത്തിൻെറ സമൂഹവ്യാപനം തടയാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ലോക്ഡൗൺ കാലത്ത് കുട്ടികളായ നമ്മുക്ക് പലതും ചെയ്യാനുണ്ട്. വീട്ടുകാരൊടൊപ്പം കൃഷിയിൽ ഏർപ്പെട്ടും പക്ഷിമൃഗാദികളെ സംരക്ഷിച്ചും പ്രകൃതിയോട് ഇണങ്ങാൻ നമ്മുക്ക് കഴിയും. ചിത്രം വരച്ചും പാട്ട് പാടിയും അടച്ച് പൂട്ടപെട്ട നമ്മുടെ ഈ അവധിക്കാലം സുന്ദരമാക്കാൻ കഴിയട്ടെ എന്ന ഞാൻ ആശംസിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം