അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2022-23 ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ് ഐ ഡി കാർഡ് നിർമ്മാണം

ലിറ്റിൽ കൈറ്റ് 2020-23 ബാച്ചിലെ കുട്ടികൾ 2021-24,2022-25 ബാച്ചുകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ ഐഡി കാർഡ് നിർമ്മാണം ഏറ്റെടുത്തു. കാർഡിൽ ചേർക്കുന്നതിനാവശ്യമായ വിവരശേഖരണം നടത്തുകയും കുട്ടികളുടെ ഫോട്ടോ തയ്യാറാക്കി ഐഡി കാർഡ് തയ്യാറാക്കുന്നതിനു വേണ്ട എല്ലാ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു

ID CARD
ID CARD

TECHY HELP

ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ലഭിച്ച മികവാർന്ന പരിശീലനങ്ങളിലൂടെ നേടിയ അറിവ് പൊതുസമൂഹത്തിന് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2020 -23 ബാച്ചിലെ LKഅംഗങ്ങൾ തുടക്കം കുറിച്ച പദ്ധതിയാണ് TECHY HELP . സ്കൂളും സമൂഹവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ച് സ്കൂൾ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാൻ സഹായിക്കുന്ന പദ്ധതിയാണിത് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത സ്കൂൾ പരിസരത്തിലുള്ള ഗ്രാമീണരേയും സ്കൂളിലെ രക്ഷകർത്താക്കളെയും ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട വിവിധതരം പണമിടപാടുകൾ ചെയ്യാൻ സഹായിക്കുന്ന പദ്ധതിയാണ്. വളരെ സമയമെടുത്ത് അക്ഷയ സെന്ററുകൾ വിവിധ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് ചെയ്യേണ്ട പ്രവർത്തനങ്ങൾ സൗജന്യമായി സേവനസന്നദ്ധത യോടെ ചെയ്തു കൊടുക്കുന്ന പ്രവർത്തനമാണിത്.

ഈ സേവന പദ്ധതിയിലൂടെ ഫോൺബില്ല് , ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ, ലാൻഡ് ടാക്സ്, പ്രോപ്പർട്ടി ടാക്സ് റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സ്കോളർഷിപ്പ് ആപ്ലിക്കേഷൻ എന്നിവ തികച്ചും സൗജന്യമായി ചെയ്തു കൊടുക്കുന്നു.

കൈറ്റ് സ്കൂളിന് ലഭ്യമാക്കിയിട്ടുള്ള ഉപകരണങ്ങളും LK ട്രെയിനിങ്ങിലൂടെ കുട്ടികൾ നേടിയ അറിവും സമൂഹത്തിന് പ്രയോജനപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രവർത്തന ലക്ഷ്യം. ആഴ്ചയിൽ രണ്ടുദിവസം വൈകിട്ട് നാലുമണി മുതൽ 5 മണി വരെ TECHY HELP പ്രവർത്തിക്കുന്നുണ്ട് .LK ബാച്ച് 2020 -23ലെ അംഗങ്ങൾ ഗ്രൂപ്പ് പ്രൊജക്റ്റ് ആയി നടപ്പിലാക്കിയ പദ്ധതിയാണിത് .ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ സ്കൂൾ കുട്ടികളുടെ മാതാപിതാക്കളും പ്രദേശ നിവാസികളായ സാധാരണക്കാരായ ആളുകളുമാണ്. സാങ്കേതികവിദ്യ പരിചയമില്ലാത്ത സാധാരണക്കാരായ ആളുകൾക്ക് വിവിധ അപേക്ഷകൾ സമർപ്പിക്കുവാനും പണമിടപാടുകൾ നടത്തുവാനും ഈ പദ്ധതി സഹായകരമായിട്ടുണ്ട്. ഈ പദ്ധതിയിലൂടെ ധാരാളം പ്രദേശ നിവാസികൾക്ക് സേവനം നൽകാൻ സാധിച്ചു. സമൂഹത്തിനുമുന്നിൽ സ്കൂളിന്റെ സാങ്കേതികം മികവുകൾ പ്രദർശിപ്പിക്കുവാനുള്ള അവസരം ലഭിച്ചു. പരിശീലനത്തിലൂടെ കുട്ടികൾ ആർജിച്ചെടുത്ത മികവുകൾ ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരമാണ് TECHY HELP.

അമ്മയറിയാൻ

നൂതന സാങ്കേതിക വിദ്യ പരിചയമില്ലാത്ത അമ്മമാർക്ക് കമ്പ്യൂട്ടർ ,സ്മാർട്ട് ഫോണ് തുടങ്ങിയവ പരിചയപ്പെടുത്തുക ,സുരക്ഷിതമായി ഇവ എങ്ങനെ ഉപയോഗിക്കാം എന്ന പരിശീലനം നൽകുക എന്നീ ലക്ഷ്യത്തോടെ നടത്തിയ പദ്ധതിയാണ് അമ്മയറിയാൻ .ഏറ്റവും ലളിതമായ പൈന്റും ലിബ്രെ ഓഫീസ് റൈറ്ററും അമ്മമാർക്ക് പരിചയപ്പെടുത്തി

ഇലക്ഷൻ 

സ്കൂൾ പാർലമെൻറ് ഇലക്ഷൻ

SCHOOL ELECTION
ഇലക്ഷൻ 

എല്ലാ വർഷവും സ്കൂളിൽ നടന്നു വരുന്ന സ്കൂൾ പാര്ലമെന്റിന്റെ നടത്തിപ്പ് ചുമതല ഈ വര്ഷം ലൈറ്റിൽ  കൈറ്റ് യൂണിറ്റ് സന്തോഷത്തോടെ ഏറ്റെടുത്തു .സ്കൂൾ പാർലമെന്റ്  ഇലക്ഷൻ നടത്താൻ അനുയോജ്യമായ ഡിജിറ്റൽ അപ്ലിക്കേഷൻ കണ്ടെത്തുക എന്നതായിരുന്നു ആദ്യ ചുമതല .ഗൂഗിൾ പ്ലേ സ്റ്റോറിലെ പല അപ്പ്ലിക്കേഷനുകൾ പരീക്ഷിച്ചതിന് ശേഷം "VOTING MACHINE " എന്ന അപ്ലിക്കേഷൻ തിരഞ്ഞെടുത്തു .ഇലക്ഷൻ നടത്താൻ ഉപയോഗിക്കുന്ന EVM മെഷീനോട് ഏറെ സാദൃശ്യ മുള്ള അപ്ലിക്കേഷൻ ആണ് ഇത് .5 -10  ക്ലാസ്സിലെ 12 ഡിവിഷനിൽ എലെക്ഷൻ നടത്താൻ 12 സ്മാർട്ട് ഫോണിൽ ഈ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു .ഓരോ ഫോണിലും സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ഉൾപ്പെടുത്തി വോട്ടെടുപ്പിന് തയ്യാറായി.തികച്ചും ജനാധിപത്യ രീതിയിൽ നടന്ന ഇലെക്ഷന്റെ നടത്തിപ്പ് ലിറ്റൽ കൈറ്റ് അംഗങ്ങൾ ഏറ്റെടുത്തു .മികച്ച സംഘടന പാടവം കാഴ്ചവെച്ച LK അംഗങ്ങൾ വോട്ടെണ്ണൽ നടത്തി ഫലപ്രഖ്യാപനവും നടത്തി .മറ്റ് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ആദ്യാവസാനം ഡിജിറ്റലായി ഇലക്ഷന് നടത്തി LK അംഗങ്ങൾ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി  

ഇലക്ഷൻ  ഡോക്യൂമെന്റഷൻ

ലിറ്റൽ കൈറ്റ് അംഗങ്ങൾ ഇലക്ഷന് ദിനത്തിലെ ഓരോ പ്രവർത്തനങ്ങളും വളരെ ശ്രദ്ധയോടെ ഡോക്യൂമെന്റഷൻ  നടത്തി .വെബ്ക്യാം ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോ യും രേഖപ്പെടുത്തി .ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മനോഹരമായ വീഡിയോ തയ്യാറാക്കി

Rapport to differently abled

സ്കൂളിലെ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ വിവരസാങ്കേതികവിദ്യയിലെ പഠന പിന്നോക്കാവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റിൽ  കൈറ്റ്സ് ക്ലബ്  Rapport to differently abled എന്ന പ്രവർത്തനം ഏറ്റെടുത്ത് നടത്തിയത്.

                     സ്കൂൾ LK ക്ലബ്ബിന്റെ പ്രവർത്തന മികവുകൊണ്ട് അംഗങ്ങളായ കുട്ടികൾ വിവരസാങ്കേതിക വിദ്യയുടെ പ്രയോഗ സാധ്യതകൾ മനസ്സിലാക്കുകയും അവരുടെ സാങ്കേതിക വിജ്ഞാനം വളർത്തുകയും ചെയ്യുന്നു . എന്നാൽ ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾ വിവരസാങ്കേതികവിദ്യ നേടാൻ ആകാതെ പിന്നോക്കാവസ്ഥയിൽ തുടരുന്നു . ഈ സാഹചര്യത്തിൽ ഭിന്നശേഷി വിഭാഗക്കാർക്ക് അംഗങ്ങളുടെ സഹായത്താൽ സ്കൂൾ ഇടവേളകളിൽ പ്രത്യേക പരിശീലനം നൽകി അവരുടെ കഴിവ് വികസിപ്പിക്കുന്ന പ്രവർത്തനമാണ് Rapport to differently abled. കമ്പ്യൂട്ടർ സുഗമമായി ഉപയോഗിക്കുവാനും ചിത്രരചന ടൈപ്പിംഗ് എന്നിവ ചെയ്യുവാനും ഇത്തരം കുട്ടികളെ പ്രാപ്തരാക്കുക അതുവഴി സമൂഹത്തിന്റെ മുൻനിരയിലേക്ക് കുട്ടികളെ കൊണ്ടുവരിക,ആത്മവിശ്വാസം വർദ്ധിപ്പിക്കുക, അംഗങ്ങളിൽ സേവനമനോഭാവം വളർത്തുക എന്നതാണ് ഈ പ്രവർത്തനത്തിലൂടെ ഞങ്ങൾ ലക്ഷ്യം വച്ചത്. LK മിസ്‌ട്രെസ്‌ സ്കൂളിലെ മറ്റ് അധ്യാപകർ എല്ലാവരും കൂടി ആലോചിച്ചാണ് പ്രവർത്തനം നടപ്പിലാക്കിയത്.

5-10 ക്ലാസ് കുട്ടികളിൽ നിന്ന് പഠന പിന്നോക്കാവസ്ഥയിലുള്ളതും ഭിന്നശേഷിക്കാരുമായ കുട്ടികളെ കണ്ടെത്തി. ഈ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് 2020- 23 അംഗങ്ങളുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടുദിവസം വൈകുന്നേരം 4 മണി മുതൽ 5 മണി വരെ പ്രത്യേക പരിശീലനം നൽകി. കമ്പ്യൂട്ടർ ബേസിക്സ് ,പെയിന്റ്,Writerഎന്നിവ ഉൾപ്പെടുത്തി പാഠ്യപദ്ധതി തയ്യാറാക്കി. LKമിസ്‌ട്രെസ്‌മാരുടെ സഹായത്തോടെ MODULEതയ്യാറാക്കി 20 ക്ലാസ് സംഘടിപ്പിച്ചു. അംഗങ്ങൾ ഇതൊരു ഗ്രൂപ്പ് പ്രോജക്ട് ആയി ഏറ്റെടുത്ത് നടത്തി .10 ക്ലാസ് വരെയുള്ള 20 കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി അവരുടെ പഠന പിന്നോക്കാവസ്‌ഥ പരിഹരിക്കുന്നതിന് സാധിച്ചു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾ ആയതിനാൽ പഠന മികവ് പുലർത്താൻ കഴിയാതിരുന്ന ഇവരെ പഠനത്തിൽ താല്പര്യ ജനിപ്പിച്ച് പഠനത്തിലേക്ക് ആകർഷിക്കുവാൻ ഈ പദ്ധതി സഹായകരമായി .വിവരസാങ്കേതികവിദ്യയുടെ അനന്തമായ പ്രയോഗ സാധ്യതകൾ ഈ കുട്ടികളിലേക്ക് എത്തിക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചു പുസ്തകത്തിലെ ക്യു ആർ കോഡുകൾ റീഡ് ചെയ്ത് മിഴിവാർന്ന ചിത്രങ്ങള് ഉള്ള പാഠ്യപദ്ധതിയിലേക്ക് എത്തിച്ചേരുവാൻ കുട്ടികൾക്ക് സാധിച്ചു

           ഈ പദ്ധതി നടപ്പിലാക്കിയപ്പോൾ കുട്ടികളുടെ പഠനത്തിൽ ഉള്ള താല്പര്യക്കുറവ് ഒരു വെല്ലുവിളിയായിരുന്നു. സൗഹൃദ പൂർണമായ സമീപനത്തിലൂടെ അംഗങ്ങൾ കുട്ടികളെ അനുനയിപ്പിച്ച് പരിശീലനം നൽകി വെല്ലുവിളികളെ അതിജീവിച്ചു

സംസ്ഥാന ശാസ്ത്രോത്സവം 2022 ഡോക്യൂമെന്റെഷൻ

നവംബർ 10 ,11 ,12 ദിവസങ്ങളിൽ എറണാകുളം GGVHSS യിൽ നടന്ന സംസ്ഥാന IT മേള ഡോക്യുമെന്റ് ചെയ്യുവാനായി അൽ ഫാറൂഖിയ യിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുകയുണ്ടായി .3  ദിവസത്തെ 9 - 5 വരെ നടന്ന വ്യത്യസ്ത പരിപാടികൾ കുട്ടികൾ അത്യുത്സാഹത്തോടെ ഡോക്യുമെന്റ് ചെയ്തു .മേളയിൽ അവർക്ക് ലഭിച്ച സ്വീകാര്യതയും  അഹുമാനവും കുട്ടികളിൽ ആത്മാഭിമാനവും ഉത്തരവാദിത്തബോധവും ഉണ്ടാത്തഹുവാണ് സഹായിച്ചു .വ്യത്യസ്ത ദേശങ്ങളിൽ നിന്ന് വന്ന മത്സരാർത്ഥികളും അവരുടെ മാതാപിതാക്കളുമായി ഇടപെടാനുള്ള സാഹചര്യം കുട്ടികൾക്ക് ലഭിച്ചു .KITE VICTERS ക്യാമെറാമാനുമൊപ്പം എല്ലാ പരിപാടികളും റിപ്പോർട്ട് ചെയ്യാൻ സാധിച്ചത് കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി .വിദഗ്ദരായ MT മാരുടെ വിദഗ്ധ ഉപദേശങ്ങൾ കൂടുതൽ അറിവ് നേടാൻ കുട്ടികളെ സഹായിച്ചു

SSD
SSD