ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ഒരു ലോക് ഡൗൺ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക് ഡൗൺ സ്വപ്നം

പുറത്ത് വാപ്പയുടെ ഓട്ടോറിക്ഷയുടെ ശബ്ദം . പച്ചക്കറി വാങ്ങാൻ പോയിട്ട് വന്നതാണ്. ഉമ്മ സോപ്പും വെള്ളവും എടുത്ത് ഓടിച്ചെന്നു. വാപ്പ ഇത്രയും സമയം എടുത്ത് കൈ കഴുകുന്നത് ഞാൻ ആദ്യമായിട്ട് കാണുകയാണ് .തിരിച്ചും മറിച്ചും ഉരച്ചും പതച്ചും......എല്ലാം കിട്ടിയോ എന്ന ഉമ്മായുടെ ചോദ്യത്തിന്റെ ഉത്തരം മാസ്കിനുള്ളിൽ കുടുങ്ങി. ആ മാസ്ക് ഞാൻ തയ്ച്ച താണ്. വീട്ടിൽ പാൽ കൊണ്ടുവരുന്ന അണ്ണനും ഞാൻ ഒരെണ്ണം തയ്ച്ചു കൊടുത്തു.

        ഇപ്പോൾ എവിടെയും സോപ്പ്... മാസ്ക്.... സാമൂഹ്യഅകലം.. ലോക് ഡൗണ്... എങ്കിലും സന്തോഷ വാർത്തകൾ  ഉണ്ട്... പ്രകൃതി പഴയ രീതിയിൽ ആവുന്നത്രേ...ഗംഗാജലം തെളിയുന്നു... ഹിമാലയം കാണാൻ പറ്റുന്നു.... മൃഗങ്ങൾ ഓടിച്ചാടുന്നു.....ഒക്കെ എത്ര നാളത്തേ ക്കാണോ?
      സന്ധ്യയായി... മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കേൾക്കണം..... ഇല്ല .ഇന്നും പരീക്ഷയെ കുറിച്ച് ഒന്നും പറഞ്ഞില്ല .ഇനി എന്നാണാവോ? ടി.വി നോക്കിയിരുന്ന് സമയം പോയി. നാളെ അതിരാവിലെ ഉണർന്ന് പഠിക്കണം.....
           മോളേ എഴുന്നേൽക്ക്... ഉമ്മച്ചിയല്ലേ വിളിക്കുന്നത് ... ചാടിപ്പിടച്ച്  എഴുന്നേറ്റു .. അയ്യോ 8മണി... എന്റെ യൂണിഫോം എവിടെ? ഉമ്മാ.. എന്റെ യൂണിഫോം എവിടെ? അതു ശരി ഞാനാ അതൊക്കെ വച്ചിരിക്കുന്നത് ... ഉമ്മയുടെ സ്ഥിരം മറുപടി. ഭാഗ്യം... ടെറസിലുണ്ട്. ബാഗ് എവിടെ.... ബാഗും വയ്ക്കുന്നിടത്ത് കാണുന്നില്ല ...ശ്ശൊ ഇത് എന്തു പറ്റി ... എന്റെ ID കാർഡിൽ ആൽബിയുടെ ഫോട്ടോ... എന്തായാലും ഇട്ടേക്കാം..... ഊണുമേശയിലെ ഇഡ്ഡലി കണ്ടപ്പോഴേ മനസ്സു മടുത്തു .... ഉമ്മാ ദോശയുണ്ടാക്കിയില്ലേ...? ഉമ്മാ മിണ്ടുന്നില്ല.... ഒരെണ്ണം തിന്നെന്നു വരുത്തി ഇറങ്ങി യോടി...... ഇതെന്താ ബസ് ഇല്ലേ? റോഡിൽ ആരുമില്ല . അയ്യോ ... ഞാൻ എങ്ങനെ പോകും ? ഫിസിക്സ് പരീക്ഷയാണ് . ഈ കൊളീഷൻ തിയറി ഒക്കെ എന്തിന് കണ്ടു പിടിച്ചതാണോ? ഓടി നോക്കാം ... സമയം പോകുമെന്ന് ഉറപ്പായി.... ദേ വരുന്നു പോലീസ് കാര് .... ലാത്തിയുണ്ട്‌...അയ്യോ... എന്നെ തല്ലരുത് ...പരീക്ഷയുണ്ട്.... ഉമ്മാ...... ഉമ്മാ.....
              
    എന്താ കുഞ്ഞേ ഉറക്കത്തിൽ കിടന്ന് കരയുന്നത്? ഉമ്മാ ഞാൻ സ്കൂളിൽ പോകുവാരുന്നു ... അപ്പോൾ.... കൊള്ളാം ഈ കൊറോണക്കാലത്ത് സ്കൂളിലോ... ഉമ്മയും അനിയത്തിയും ചിരിക്കുന്നു.... ടി.വിയിൽ അപ്പോഴും വാർത്ത കേൾക്കാം ... കണ്ണൂര് 3 .. കോഴിക്കോട് 2 പേർ... ലോക് ഡൗൺ നീട്ടിയേക്കും.....
Shahana
VHSE FIRST YEAR SET ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പേട്ട തിരുവനന്തപുരം തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത