എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ചുള്ളൻ = ചെറുപ്പക്കാരൻ

ചുളളത്തി = ചെറുപ്പക്കാരി

കന്നാലി , മൂരി = ബുദ്ധീല്ലാത്തവൻ

വെടക്ക്/അലമ്പ് / അൽ‌ക്കുൽത്ത് = മോശം

ക്‌ടാവ് = കുട്ടി

ഒരു ചാമ്പാ ചാമ്പ്യാലില്ലേ = ഒരു അടി തന്നാൽ

പ്രാഞ്ചി= ഫ്രാൻസിസ്

അപ്പിടി = മുഴുവൻ

ഒരൂസം = ഒരു ദിവസം

കലിപ്പ് = ദ്വേഷ്യം

ചോയ്‌ക്ക്‌ = ചൊദിക്ക്

മോന്ത / മോറ് = മുഖം

ജമ്മണ്ടങ്ങേ = ജീവനുണ്ടെങ്കിൽ

പാങ്ങില്ല = കഴിവില്ല

കിണ്ണന് കാച്ചി = ബെസ്റ്റ്

നടാടെ = ആദ്യമായി

ഊര = ചന്തി

ചടച്ചു = കോലംകെട്ട

അലക്ക് = അടി

കുറുങ്ങുക = പഞ്ചാരയടിക്കുക

ഉമ്പ=മൃഗം

ഓമ്പ്ലൈറ്റ്=ഓം‌ലെറ്റ്

മാമു=ചോറ്

ജോറായി=നന്നായി