റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ കഴിവ് പരിപോഷിപ്പിക്കുന്നതിനും സർഗാത്മകത കടുത്തുന്നതിനും വേണ്ടിയാണു വിദ്യാരംഗം   കലാവേദി നിലകൊള്ളുന്നത് .കല മനുഷ്യ മനസിന് സന്തോഷവും ഉണർവും പകർന്നുനല്കുന്നതാണ് .വിദ്യാരംഗം സർഗോത്സവത്തിൽ സബ്ജില്ലാ മത്സരത്തിൽ കാവ്യാലാപനത്തിനു നാടന്പാട്ടിനും ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്  .

2025-26 വിദ്യാരംഗം ക്ലബ് രൂപീകരണും

2025-26അധ്യയനവർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂൺ 19 വായനദിനത്തിൽ തുടക്കം കുറിച്ചു അന്നേദിവസം ടി കെ എം എച്ച് എസ് എസിലെ ഓഡിറ്റോറിയത്തിൽ പി. എൻ. പണിക്കർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നടന്നു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ അൻവർ മുഹമ്മദ് സാർ അധ്യക്ഷ സ്ഥാനവും ഹെഡ്മിസ്ട്രസ് ശ്രീമതി  സജി ടീച്ചർ സ്വാഗതപ്രസംഗവും നടത്തി. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ കവിയും,പ്രഭാഷകനും, നടനും, നിരൂപകനും സർവോപരി മലയാള അധ്യാപകനും കൂടിയായ സജീവ് നെടുമൺകാവ് വിദ്യാരംഗം കലാസാഹിത്യ രീതിയുടെ ഉദ്ഘാടനം നിർവഹിച്ചു കുട്ടികളോട് സംവദിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളോടെ ചടങ്ങ് അവസാനിച്ചു