ജി.എൽ.പി.എസ് കാവിൽപാട്/അക്ഷരവൃക്ഷം/രണ്ടു കിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
രണ്ടു കിളികൾ

ആർത്തുല്ലസിച്ചു പാറിപ്പറന്നു നടക്കുകയായിരുന്നു രണ്ടുകിളികൾ.
അപ്പോഴാണ് അവർ ഒരു മരത്തിൽ നിറയെ മാമ്പഴം കാണുന്നത്.
അവർ രണ്ടുപേരും മാമ്പഴം തിന്നാൻ കൊതിയോടെ പറന്നു ചെന്നു.
മാമ്പഴം തിന്നുകൊണ്ടിരിക്കുമ്പോൾ ഒന്നാമത്തെ കിളി പറഞ്ഞു .
നോക്കൂ... ഇപ്പോൾ നമ്മുടെ പ്രകൃതി എത്ര സുന്ദരമാണ്.
നമുക്ക് ഭയമില്ലാതെ പറന്നു രസിക്കാം.
കായ്കൾ തിന്നാം.
പുകയില്ല.
മലിനീകരണമില്ല.
എങ്ങും നിശ്ശബ്ദത.
ലോകമെമ്പാടും ഇന്ന് കൊറോണ എന്ന മഹാമാരിയുടെ പിടിയിൽ പെട്ടതിനാൽ
ആളുകളാരും പുറത്തിറങ്ങുന്നില്ല.
എല്ലാവരും വീട്ടിനുള്ളിൽ തന്നെ.
അതിനാൽ നമുക്ക് പേടികൂടാതെ പറന്നുരസിക്കാം.
ശുദ്ധവായു ശ്വസിക്കാം.
അതുകേട്ട് രണ്ടാമൻ പറഞ്ഞു.
അതെ, ചങ്ങാതി, ഇപ്പോൾ ഗ്രാമങ്ങളിൽ മാത്രമല്ല, പട്ടണങ്ങളിലും പറന്നു നടക്കാം.
ചീറിപ്പായുന്ന വാഹങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദമില്ല.
ഫാക്ടറികളിൽ നിന്നുള്ള വിഷ പ്പുകയില്ല.
എല്ലായിടവും നന്മകളാൽ സമൃദ്ധം.
മനുഷ്യന്റെ ചെയ്തികൾക്ക്‌ പ്രകൃതി നൽകിയ ശിക്ഷ.....
അതായിരിക്കാം ഒരുപക്ഷെ ഈ മഹാമാരി...
             

ശ്രീനന്ദന
3 ജി.എൽ.പി.എസ്_കാവിൽപാട്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ