കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സോഷ്യൽ സയൻസ് ക്ലബ്ബ് 23

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5 പരിസ്ഥിതി ദിനം

2022 -23 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ ആരംഭിച്ചു.  ഇതിനു മുന്നോടിയായി ക്ലബ്ബ് രൂപീകരണവും അംഗങ്ങളുടെ യോഗവും നടന്നു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനയും വൃക്ഷത്തൈ നടലും വീടുകൾ കേന്ദ്രീകരിച്ച് കുട്ടികൾ നടത്തി.  പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി ക്ലാസ്സ് മുറികളിൽ പ്രദർശിപ്പിച്ചു.

ജൂലൈ 20 ക്വിസ്സ് മത്സരം നടത്തി

വിദ്യാർത്ഥികളിൽ ചരിത്രാവബോധം വളർത്തുന്നതിന് സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'കേരള ചരിത്ര ക്വിസ്സ് 2022' മത്സരത്തിലേക്ക് നമ്മുടെ വിദ്യാലയത്തിലെ പ്രതിനിധിയെ കണ്ടെത്തുന്നതിന് വേണ്ടി സമൂഹശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 20 -07 -2022 ഉച്ചക്ക് 3 മണിക്ക് ക്വിസ്സ് മത്സരം നടത്തി.  നിരവധി കുട്ടികൾ വാശിയോടെ പങ്കെടുത്ത മത്സരത്തിൽ 8 ഡിയിലെ മുഹമ്മദ് അമീൻ ഒന്നാം സ്ഥാനവും 10 ബി യിലെ റന ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

ജൂലൈ 21 ചന്ദ്രദിനം

ചന്ദ്രദിനവുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകളുടെ പരിപാടികളോടൊപ്പം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പത്താം തരത്തിലെ ഭൂമിശാസ്ത്ര പഠനവുമായി  ബന്ധപ്പെടുത്തി വിവിധ വിഷയങ്ങൾ നൽകുകയും വിവിധ ക്ലാസ്സുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൊണ്ട് സ്കൂൾ മാഗസിൻ തയ്യാറാക്കുകയും ചെയ്തു.

ജൂലൈ 11 ലോക ജനസംഖ്യാ ദിനം

ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി. പെരുകുന്ന ജനസംഖ്യ കുട്ടികളുടെ ഭാവനയിൽ തെളിയുന്ന ചിത്രം എന്നതായിരുന്നു വിഷയം.40 മിനുട്ടായിരുന്നു സമയം നൽകിയത്.  മുപ്പതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു

ആഗസ്ത് 6 ഹിരോഷിമ ദിനം ആഗസ്ത് 9 നാഗസാക്കി ദിനം

അഗസ്ത് 6, ആഗസ്ത് 9 ഹിരോഷിമ നാഗസാക്കി ദിനങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളിൽ വായന വളർത്തുന്നതിനും ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനും വേണ്ടി ഹിരോഷിമ നാഗസാക്കി സംഭവങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ശേഖരിച്ച് തയ്യാറാക്കുന്നതിനും വാർത്ത അവതരണത്തിനും കുട്ടികൾക്ക് അവസരം നൽകി.  എഴുതി തയ്യാറാക്കിയ വാർത്തകളുമായി ഏഴു വിദ്യാർത്ഥിനികൾ പങ്കെടുത്ത അവതരണ മത്സരത്തിൽ മലയാളം അധ്യാപകനായ രാഹുൽ മാസ്റ്റർ വിധി നിർണ്ണയം നടത്തുയും 9 ഇ യിൽ പഠിക്കുന്ന നുഹ റഹൂഫിനെ ഒന്നാം സ്ഥാനത്തേക്കും 8 ബിയിൽ പഠിക്കുന്ന വേദ പി.വി യെ രണ്ടാം സ്ഥാനത്തേക്കും നിർദ്ദേശിച്ചു.  വാർത്ത അവതരണത്തിൽ കുട്ടികൾക്കുണ്ടായ ബുദ്ധിമുട്ടികളെക്കുറിച്ച് രാഹുൽ മാസ്റ്റർ വ്യക്തമാക്കി.  സാമൂഹ്യശാസ്ത്ര അധ്യാപകരായ ബിന്ദു, സ്വപ്ന, ഷജില, അഫ്‌സൽ തുടങ്ങിയവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.

ആഗസ്ത് 9 ക്വിറ്റ് ഇന്ത്യ ദിനം

ആഗസ്ത് 9 ഇന്ത്യൻ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ദിനമാണെന്നും അതിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുമായി ക്വിറ്റ് ഇന്ത്യ ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് "ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും" എന്ന വിഷയവുമായി ബന്ധപ്പെട്ട് 10-08-2022 ബുധനാഴ്ച്ച ഉച്ചക്ക് 2:30 ന് കുട്ടികൾക്കായി പ്രസംഗ മത്സരം നടത്തി.

ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം

ആസാദി ക അമൃത് മഹോത്സവവുമായി ബന്ധപ്പെട്ടു ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന ക്വിസ് നടത്തി. രണ്ടു ഘട്ടങ്ങളിലായി കുട്ടികൾക്ക് ചോദ്യങ്ങൾ നൽകിയശേഷം തിരഞ്ഞെടുക്കപ്പെട്ട നാലുപേര് അവസാന റൗണ്ടിൽ എത്തിച്ചേരുകയും പിന്നീട് നടന്ന വാശിയേറിയ മത്സരത്തിനൊടുവിൽ 10ബി യിലെ  റനഫാത്തിമ ഒന്നാസ്ഥാനവും 9ഡി യിലെ സഹദ് ബദറുദ്ധീൻ രണ്ടാസ്ഥാനവും നേടി. വിജയികൾക്കുള്ള ട്രോഫികൾ ഓഗസ്റ്റ് 15ന് നടന്ന അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ് സുധർമ്മ ടീച്ചർ നൽകി അനുമോദിച്ചു.