എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ഗ്രന്ഥശാല
പാഠ്യ വിഷയങ്ങൾക്കു പുറമേ പാഠ്യേതര ആനുകാലിക വിഷയങ്ങളിലും വിദ്യാർഥികൾക്ക് തങ്ങളുടെ അറിവ് വർദ്ധിപ്പിക്കാനും വായനയുടെ വിശാലമായ ലോകത്തിന്റെ വാതായനങ്ങൾ തുറന്നു അക്ഷരം ഒരു വെളിച്ചമായി അവരുടെ ഹൃദയത്തിനേയും ആത്മാവിനേയും ബുദ്ധിയേയും തീപിടിപ്പിക്കുന്ന ചിന്തകൾകൊണ്ട് നിറയ്ക്കാൻ ഉതുകുന്ന രീതിയിലുള്ള ഗ്രന്ഥശാലയാണ് എൽ. എഫ് വിദ്യാലയം സ്വന്തമാക്കിയിട്ടുള്ളത് എന്ന് തീർത്തും അഭിമാനാർഹമായ വസ്തുതയാണ് . മലയാളം ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം തുടങ്ങി വിവിധ ഭാഷകളിൽ ഒമ്പതിനായിരത്തിലധികം പുസ്തകങ്ങളാൽ സജ്ജീകരിക്കുകപെടുകയും ആധുനികവൽക്കരിക്കപ്പെട്ടിട്ടുള്ളതുമാണ് ഈ വിദ്യാലയത്തിലെ ലൈബ്രറി. ശാസ്ത്രം ചരിത്രം ഫിക്ഷൻ കവിതാ തുടങ്ങി .ആനുകാലിക മാസികകളും കോമിക് മാഗസിനുകളും വരെ ലൈബ്രറിയിൽ ലഭ്യമാണ്. വിദ്യാർഥികൾക്ക് അവരുടെ സൗകര്യാനുസരണം പുസ്തകങ്ങൾ തെരഞ്ഞെടുക്കുവാനും വായിക്കുവാനുമെല്ലാം ഈ ഗ്രന്ഥശാല സുസജ്ജമാണ്. ജൂൺ ജൂലൈ മാസത്തോടകം തന്നെ എല്ലാ വിദ്യാർത്ഥികൾക്കും ഓരോ പുസ്തകങ്ങൾ വീതം നൽകി അവരുടെ വായനാശീലം കൂടുതൽ വിപുലമാക്കുവാൻ സ്കൂൾ മാനേജ്മെന്റ് പ്രതിവർഷം ശ്രദ്ധ പുലർത്തുന്നു എന്നുള്ളത് അടിവരയിട്ട് പറയേണ്ടതാണ്. അതോടൊപ്പം തന്നെ ഓരോ ക്ലാസ് മുറികളിലും വായനാമൂല യും വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുള്ള ഓപ്പൺ ലൈബ്രറി യുമെല്ലാം വിദ്യാർഥികളെ വായനയുടെ വിശാലതയിലേക്ക് കൂടുതൽ ആഴത്തിൽ ബന്ധിപ്പിക്കുന്നതാണ്. അധ്യാപകരോടൊപ്പം തന്നെ വിദ്യാർഥികളെ വായനയിൽ പ്രോത്സാഹിപ്പിക്കുവാനും വായനയുമായി ബന്ധപ്പെട്ട അനവധി മത്സരങ്ങൾക്കും മറ്റും വിദ്യാർഥികളെ പങ്കെടുപ്പിക്കുന്ന ഒരു മികച്ച ലൈബ്രറിയനും ഉണ്ട് എന്നുള്ളത് മറ്റൊരു സവിശേഷത കൂടിയാണ് .
അമ്പതുവർഷത്തിൽ കൂടുതൽ പഴക്കമുള്ള അഞ്ഞൂറിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്.കഥ,കവിത,ഉപന്യാസങ്ങൾ,ലേഖനങ്ങൾ,നാടകം,നോവൽ,സഞ്ചാര സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്.മലയാള സാഹിത്യവുമായി ബന്ധപ്പെട്ട കവികളുടെ കവിതകൾ ഉൾക്കൊള്ളുന്ന വീഡിയോ സിഡികൾ പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി,ചരിത്രഗ്രന്ഥങ്ങൾ,ആത്മകഥകൾ,ജീവചരിത്രം,കാർഷിക ഗ്രന്ഥങ്ങൾ,ആത്മീയ ഗ്രന്ഥങ്ങൾ ഇവയുടെ ഒക്കെ വിപുലമായ ഒരു ശേഖരം തന്നെ ഞങ്ങളുടെ ഗ്രന്ഥശാലയിലുണ്ട്. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ നൽകുമ്പോഴും രേഖപ്പെടുത്തുന്നതിനായി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കുന്നു. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ക്ലാസ്സ് അധ്യാപകരാണ് നൽകുന്നത്.രണ്ടാഴ്ച മുതൽ ഒരുമാസം വരെയാണ് പുസ്തകം കൈവശം സൂക്ഷിക്കാനുള്ള കാലാവധി.വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ തയ്യാറാാക്കി ഓരോ ടേമിലും ചർച്ചകൾ സംഘടിപ്പിക്കാറുണ്ട്.
കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.ദിവസവും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു.ഈ വർഷം വായനശാല വളരെ കൃത്യതയോടെ കൈകാര്യം ചെയ്യുന്നത് 8-ാം ക്ലാസ്സിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ്.അവർ ടൈംടേബിളനുസരിച്ച് ഡ്യൂട്ടി ചെയ്യുന്നു.യു പി, എച്ച് എസ് വിഭാഗത്തിന് വെവ്വേറെ രജിസ്റ്റർ തയ്യാറാക്കി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുകയും കൃത്യസമയത്തുതന്നെ തിരികെ വാങ്ങുകയും ചെയ്യുന്നു.സ്കൂൾ അസംബ്ലിയിൽ ഓരോ പുസ്തകവും പരിചയപ്പെടുത്തുന്നു. പിറന്നാളിന് കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിക്കുന്നു.ബഷീറിന്റെ പുസ്തകങ്ങളാണ് കൂടുതലും വായിക്കപ്പെടുന്നത്. ഇപ്പോൾ ക്ലാസ്സ് ലൈബ്രറികളും ആരംഭിച്ചു കഴിഞ്ഞു. എല്ലാ ക്ലാസിലും അമ്പതിൽ കുറയാത്ത പുസ്തകങ്ങളുണ്ട്.കുട്ടികൾ പുസ്തകം വായിക്കുന്നു അറിവ് പങ്കിടുന്നു. കോവിഡ്കാലത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെട്ട സ്കൂൾ ലൈബ്രറി കരിപ്പൂര് സ്കൂളിന്റേതായിരിക്കും.പൂർവ വിദ്യാർത്ഥികളും ഞങ്ങളുടെ സ്കൂൾലൈബ്രറി പ്രയോജനപ്പെടുത്തുന്നു.