മാനവരെല്ലാം വീടിനുള്ളിലായ്
വീർപ്പുമുട്ടി കഴിയുന്നൊരു നേരം
കാറുകൾ ഇല്ല ബസ്സുകൾ ഇല്ല
ഒരു രോഗം വരുത്തിയ മാറ്റങ്ങൾ ആണിത്
ചന്ദ്രനിൽ പോയി നാലേക്കർ വാങ്ങാനും
ചന്ദ്രനോളം വളർന്ന മനുജനിതാ പണവുമില്ല പവറുകൾ ഇല്ല
ഒരു രോഗം വരുത്തിയ മാറ്റങ്ങളാണിത്
കൺമുമ്പിൽ കാണുന്ന സ്വന്തം സോദരന്
ഒരു നന്മ ചെയ്തീടാൻ
മറന്നൊരു കാലം
അപരന്റെ ദോഷത്തിനാകു മെന്നറിഞ്ഞിട്ടും
മടി ഏതുമില്ലാതെ തിന്മ ചെയ്തൊരു കാലം
ഈ രോഗം ഭൂമീന്നകന്നിടുമെങ്കിൽ
ജീവിതം നമ്മൾക്കുണ്ടാകുമെങ്കിൽ
മാറീടുക തിരുത്തീടുക
ഒരു രോഗം വരുത്തിയ മാറ്റങ്ങൾ ആണിത്