സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/അക്ഷരവൃക്ഷം/പരിസ്ഥിതി പരിപാലനവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി പരിപാലനവും രോഗപ്രതിരോധവും

മനോഹരമായ പക്ഷികളും മൃഗങ്ങളും പച്ചപ്പാർന്ന മരങ്ങളും പൂക്കളും നെൽപ്പാടങ്ങളും ചേർന്ന് മനോഹരമാക്കുന്നു അതാണ് നമ്മുടെ പ്രകൃതി.ഓളങ്ങളുടെ ഈണവും പക്ഷികളുടെ താളവും ചേർന്ന പച്ചപ്പാർന്ന പരിസ്ഥിതി. പരിസ്ഥിതി സുന്ദരമാർന്ന ഒരു അത്ഭുതമായിരുന്നു. എന്നാൽ ഇന്ന് ആ ഭംഗിയില്ല. മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് പരിസ്ഥിതിയെ നമ്മൾ മലിനമാ ക്കുകയാണ്.ജലസ്രോതസ്സുകളിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ് ജലജീവികളെ നശിപ്പിക്കുകയാണ്. മരങ്ങൾ മുറിച്ചു മാറ്റി കൊണ്ട് ശുദ്ധവായുവും പക്ഷികളുടെ വാസസ്ഥലവും നശിപ്പിക്കുകയാണ്. പരിസ്ഥിതിയുടെ മനോഹാരിത മാറുകയാണ് .വൃത്തിയില്ലാത്ത ശുചി അല്ലാത്ത ഒരു പരിസ്ഥിതി മാത്രമാണ് ഇന്നുള്ളത്.അടുത്ത തലമുറയ്ക്കായി മലിനമാർന്ന പരിസ്ഥിതി നൽകേണ്ടിവരുന്ന സാഹചര്യത്തിലേക്ക് മാറുകയാണ്.പരിസ്ഥിതിയെ ശുചിയാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.ശുചിത്വമുള്ള ഒരു പരിസ്ഥിതി വരുംതലമുറയ്ക്കായി നൽകേണ്ടതുണ്ട്.അതിനാൽ പരിസര ശുചിത്വം പാലിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.

ശുചിത്വം പരിസര ശുചിത്വത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല.വ്യക്തി ശുചിത്വവും പരിസര ശുചിത്വം പോലെ പ്രധാനപ്പെട്ടതാണ്.നമ്മൾ നമ്മെ തന്നെ ശുചി ആക്കേണ്ടത് നമ്മുടെ ആവശ്യമാണ്.വസ്ത്രങ്ങൾ അലക്കി ധരിക്കുകയും,വസ്ത്രങ്ങൾ അടുക്കി വെയ്ക്കുകയും ,കിടയ്ക്കയും മറ്റും വൃത്തിയാക്കുകയും ചെയ്യുന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്. പരിസ്ഥിതിയിലേക്ക് നമ്മൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ പെറുക്കി വേണ്ടരീതിയിൽ സംസ്കരിക്കുന്നതും, പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നത് പരിസര ശുചിത്വത്തിൻറെ ഭാഗമാണ്.എന്നാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാതെ വേണ്ട രീതിയിൽ സംസ്കരിക്കണം .കത്തിച്ചാൽ ആ പുക പല മാരക രോഗങ്ങൾക്കും കാരണമാകും. മരണത്തിനു വരെ കാരണമാകുന്ന ഈ രോഗങ്ങളുടെ പ്രതിരോധ മാർഗ്ഗം പ്ലാസ്റ്റിക് കത്തിക്കാതിരിക്കുകയാണ്.പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിയിൽ ഇടാതിരിക്കുകയാണ് ഇടയ്ക്കിടെ കൈ കഴുകുകയും,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല കൊണ്ട് മൂടുകയും, സമൂഹത്തിൽ അകലം പാലിക്കുകയും,യാത്രകൾ ഒഴിവാക്കുകയും, ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയും,ശുചിത്വം പാലിക്കുകയും ചെയ്യുന്നത് ഇപ്പോൾ ലോകത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തിയ കൊറോണയു ടെ പ്രതിരോധ മാർഗങ്ങൾ ആണ്.മരുന്നിനേക്കാൾ നല്ലതാണ് പ്രതിരോധം.

പ്രതിരോധം കൊണ്ട് രോഗങ്ങളെ അതിജീവിക്കാം,രോഗം വരുന്നതിനു മുമ്പ് രോഗത്തെ തടയാൻ രോഗങ്ങളുടെ പ്രതിരോധ മാർഗ്ഗങ്ങൾ കണ്ടുപിടിച്ച്‌ പ്രതിരോധിക്കാം .

ശിവകാമി പ്രജിലേഷ്
VI C സെന്റ് മേരീസ് എച്ച്. എസ്സ്.. കല്ലാനോട്
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 21/ 02/ 2022 >> രചനാവിഭാഗം - ലേഖനം