പി.പി.എൻ.എം.എ.യു.പി.എസ്.തിരൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പി.പി.എൻ.എം.എ.യു.പി.എസ്.തിരൂർ | |
|---|---|
| വിലാസം | |
തൃക്കണ്ടിയൂർ തൃക്കണ്ടിയൂർ പി.ഒ. , 676104 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഇമെയിൽ | ppnmaups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19793 (സമേതം) |
| യുഡൈസ് കോഡ് | 32051000608 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരൂർ മുനിസിപ്പാലിറ്റി |
| വാർഡ് | 37 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 100 |
| പെൺകുട്ടികൾ | 109 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വി.കെ.പി അനിൽകുമാർ |
| പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് ബാബു |
| എം.പി.ടി.എ. പ്രസിഡണ്ട് | വിനോദിനി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പഴയ കാലത്ത് വെട്ടത്തു രാജാവിൻറെ കീഴിലുള്ള വെട്ടത്തു നാടിൻറെ ഭാഗമായിരുന്നു തിരൂർ.പിന്നീട് ഈ പ്രദേശം മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻറെ സാമ്രാജ്യത്തിൻറെ ഭാഗമാവുകയുമുണ്ടായി.
പിന്നീട് നാടെങ്ങും അലയടിച്ച ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രക്ഷോഭങ്ങളിൽ ഈ പ്രദേശവും പങ്കെടുക്കുകയുണ്ടായി.1921-ലെ മലബാർ കലാപം എന്ന പേരിൽ അറിയപെടുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്തതിൻറെ പേരിൽ മുസ്ലിം കർഷകരെ കൂട്ടത്തോടെ പിടികൂടി തീവണ്ടിയുടെ ബോഗിയിൽ വായു കടക്കാത്ത രീതിയിൽ കുത്തിനിറച്ച് കൊണ്ടുപോയ മുഴുവൻ ആളുകളും ശ്വാസം കിട്ടാതെ മരിച്ചതിനാൽ വാഗൺട്രാജഡി എന്ന പേരിൽ ഇന്നും ചരിത്രത്തിൽ ഇടം പിടിച്ചു നില്കുന്നുണ്ട്.മലയാള ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ ജനിച്ചതും ഇവിടെയാണ്.അദ്ദേഹത്തിൻറെ സ്മരണാർത്ഥം സ്ഥാപിച്ച തുഞ്ചൻപറമ്പ് നമുക്ക് അഭിമാനം നൽകുന്ന കാര്യമാണ്.ആധുനിക മലയാള കവിത്രയത്തിൽപ്പെട്ട വള്ളത്തോളും ഈ നാടിൻറെ സംഭാവനയാണ്.ഒരു കാലത്ത് വെറ്റില കൃഷിയിലും കയറ്റുമതിയിലും ഈ നാട് മുന്നിട്ടു നിന്നിരുന്നു.അങ്ങനെ എല്ലാ തരത്തിലും തിരൂർ ചരിത്രത്തിൽ ഇടംപിടിച്ച പ്രദേശമാന്നെന്നതിൽ ആർക്കും തർക്കമില്ല.
തിരൂർ നഗരസഭയുടെ ഹൃദയഭാഗത്ത് ഭാഷാപിതാവിൻറെ തിരുമുറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1932-ൽ ബഹുമാനപ്പെട്ട പി.ദാമോദരൻ നമ്പീശൻ എന്നവരുടെ ഉടമസ്ഥതയാൽ D.M.R.T ELEMENTARY SCHOOL എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.1934-ൽ അംഗീകാരം ലഭിച്ചു.പിന്നീട് ഈ വിദ്യാലയം എ.യു.പി സ്‌കൂൾ തിരൂർ എന്ന പേരിൽ അറിയപ്പെട്ടു.1963-ൽ നമ്പീശൻ മാസ്റ്റർ പ്രധാനാധ്യാപക പദവിയിൽ നിന്നും വിരമിച്ച വേളയിൽ അദ്ദേഹത്തിൻറെ ശിഷ്യനും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന ശ്രീ.പി.പത്മനാഭൻ നായർക്ക് 1965-ൽ സ്‌കൂൾ കൈമാറി.31-07-2001-ൽ അദ്ദേഹത്തിൻറെ നിര്യാണത്തോടെ മകൻ ശ്രീ.പത്മനാഭൻ മാനേജർ പദവി ഏറ്റെടുത്തു പ്രവർത്തിച്ചുവരുന്നു.2009 മുതൽ അച്ഛൻറെ ഓർമക്കായി അദ്ദേഹം നമ്മുടെ സ്കൂളിൻറെ പേര് പി.പത്മനാഭൻ നായർ മെമ്മോറിയൽ എയ്ഡഡ അപ്പർ പ്രൈമറി സ്‌കൂൾ(P.P.N.M.A.U.P SCHOOL) എന്നാക്കി മാറ്റിയിരിക്കുന്നു.
നമ്പീശൻ മാസ്റ്റർ പ്രധാനാധ്യാപക തസ്തികയിൽ നിന്നും വിരമിച്ചതിനു ശേഷം 1963 മുതൽ 1985 വരെ ശ്രീമതി സരസ്വതി ടീച്ചറും 1985 മുതൽ 1987 വരെ ശ്രീമതി വി.കെ.പി ജാനകി ടീച്ചറും 1987 മുതൽ 2008 വരെ ശ്രീമതി വിജയലക്ഷ്മി ടീച്ചറും 2008 മുതൽ 2011 വരെ ശ്രീമതി രമാദേവി ടീച്ചറും പ്രധാന അദ്ധ്യാപിക പദവി അലങ്കരിച്ചു. 01-04-2011 മുതൽ എ.എം സുജാത ടീച്ചറും ചുമതല ഏറ്റെടുത്തു പ്രവർത്തിച്ചു വരുന്നു.