ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/ഒരു കഥയില്ലാക്കഥ
ഒരു കഥയില്ലാക്കഥ
വീട്ടിലിരുന്ന് മടുത്തു :: പണ്ടൊക്കെ രാത്രി പ്രാർത്ഥിക്കുന്നത് നാളെ അവധിയായിരിക്കണേ എന്നാണ്. ഇഷ്ടo പോലെ റ്റി.വി.കാണാം .ഇപ്പോൾ റ്റി.വി.മടുത്തു. വാട്സ് അപ്പിൽ വരുന്ന ചോദ്യങ്ങൾ അമ്മയോടൊപ്പം ഇരുന്ന് ചെയ്യും. എന്നാലും കൂട്ടുകാരെ കാണാതെയുള്ള ലോക്ക് ഡൗൺ മതിയായി. ഇനി എന്നാണ് സ്കൂള് തുറക്കുന്നത്? കളിക്കാൻ പുറത്തെങ്ങും പോകാൻ പറ്റില്ല.റ്റി.വിയിലാണെങ്കിൽ പുതുമയുള്ളതൊന്നും ഇല്ല. റ്റീച്ചർ കഥ എഴുതണം എന്ന് പറഞ്ഞിട്ടുണ്ട്. എന്താണ് എഴുതേണ്ടത് 'ഒരു കഥയും വരുന്നില്ല. അമ്മയെ ശല്യപ്പെടുത്തി. അപ്പോൾ അമ്മ പറഞ്ഞു. മോൾക്ക് തോന്നുന്നത് എഴുതാൻ 'പേന എടുത്തു. കുറെ പേപ്പറുകൾ കുത്തി കുറിച്ച് ദൂരെ എറിഞ്ഞു. പിന്നെ തോന്നി. കഥ എഴുതണ്ട സാരി ഉടുത്ത് ഒരുങ്ങിയാലോ. അമ്മ കാണാതെ അലമാരയിൽ നിന്ന് ഒരു സാരിയെടുത്ത് ഉടുക്കാൻ തുടങ്ങി. എന്തൊരു നീളം.എത്ര ശ്രമിച്ചിട്ടും ചുറ്റിപ്പിണയുന്നു. വലിച്ചൊരേറ് കൊടുത്തു. അപ്പോൾ അമ്മ പിറകിൽ നിന്ന് ചിരിച്ച് പറയുന്നു."മോളെ ഏത് കാര്യത്തിനിറങ്ങുമ്പോഴും അത് വൃത്തിയായി ചെയ്യണം എന്നൊരു ലക്ഷ്യമുണ്ടായിരിക്കണം എന്ന് "! ഞാൻ നാണിച്ചു തല കുലുക്കി.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |