സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ 2018-2021 ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച്തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ലയ ജോർജിനെ ആദരിക്കുകയും കേഡറ്റുകൾക്കായി മഴക്കാലരോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സും നൽകി.
ഇൻലൻ്റ് മാഗസിൻ *സൗഹൃദ തീരം* പ്രകാശനം - കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുവാനായ കേഡറ്റുകൾ തയ്യാറാക്കിയ മാഗസിൻ കേഡറ്റുകളുടെ പ്രവർത്തനങ്ങളുടെ മറ്റൊരു ശ്രദ്ധേയ നേട്ടമാണ്. വയോജന ദിനത്തിൽ കരുണാപുരം കാരുണ്യ ഭവനിലെ വൃദ്ധമാതാപിതാക്കളെ സന്ദർശിച്ച് മധുരം നൽകി ആദരിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.കേഡറ്റുകൾ സ്വരൂപിച്ചെടുത്ത സാധന സാമഗ്രികളും തുകയും കൈമാറി.
കേഡറ്റുകൾ കുട്ടികളിൽ നിന്ന് ശേഖരിച്ചെടുക്കുന്ന ചില്ലറത്തുട്ടുകൾ സ്വരൂപിച്ച് വെക്കുവാനായി സാന്ത്വനം ചാരിറ്റബിൾ ബോക്സ് രൂപീകരിച്ചു. നിർധനരായവർക്കും, അനാഥാലയങ്ങൾക്കും സാമ്പത്തിക സഹായം നൽകി വരുന്നു'
കേ ഡറ്റുകൾ ശേഖരിച്ച തുക
പ്രളയദുരിതാശ്വാസ നിധി യിലേക്ക് JRC അധികൃതർക്ക് കൈമാറി.
പത്രവിതരണം .സ്കൂളിലെത്തുന്ന പത്രങ്ങൾ എല്ലാ ക്ലാസ്സുകളിലേക്കും കേഡറ്റുകൾ 9.00 am ന് വിതരണം ചെയ്യുകയും 3.30 pm ന് തിരിച്ചെടുത്ത് ശേഖരിച്ചു വെക്കുകയും ചെയ്തു വരുന്നു.
ആശംസാ കാർഡ് പ്രകാശനം നടത്തി
ആശംസാ കാർഡ് നിർമ്മാണ പരിശീലന ക്ലാസ്സ് ആർട്ട് അധ്യാപിക സാന്ദ്ര മരിയ ജോസഫ് നൽകി.കേഡറ്റുകൾ നിർമ്മിച്ച ആശംസാ കാർഡുകൾ അധ്യാപക ദിനത്തിൽ അധ്യാപകർക്ക് നൽകി പ്രകാശനം ചെയ്തു. ദിനാചരണങ്ങളോടനുബന്ധിച്ചുള്ള ബോധവൽക്കരണ റാലിയിൽ പ്ലക്കാർഡുകളും മുദ്രാവാക്യ വിളികളുമായി സജീവമായി പങ്കെടുത്തു വരുന്നു.
മാസ്ക് നിർമ്മാണം. കേഡറ്റുകൾ മാസ്ക് നിർമ്മിച്ച് ഉപജില്ലയിലേക്ക് കൈമാറി പരിസ്ഥിതിദിനാചരണം - വൃക്ഷത്തൈ വിദ്യാർത്ഥികൾ വീട്ടുമുറ്റത്ത് നട്ടു. വൃക്ഷത്തൈ നടീൽ ഫോട്ടോ കൊളാഷ് പ്രദർശിപ്പിച്ചു. പോസ്റ്റർ രചന മൽസരം നടത്തി.. വായനാ ദിനാചരണം
പുസ്തകാസ്വാദന കുറിപ്പ് മൽസരം നടത്തി. ബഷീർ ദിനാചരണം .
ബഷീർ ദിന . കൊളാഷ് മൽസരം നടത്തി. സ്വാതന്ത്ര്യ ദിനാഘോഷം നടത്തി .
സ്വാതന്ത്ര്യ ദിന പ്രസംഗ മൽസരം, പോസ്റ്റർ രചന മൽസരം, മുദ്രാവാക്യരചന മൽസരം എന്നിവ നടത്തി.
വയോജനദിനാചരണം നടത്തി.
വൃദ്ധമാതാപിതാക്കളെ ആദരിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വഴി വയോജന ദിന സന്ദേശം നൽകി.
*ഗാന്ധിജയന്തി ദിനാചരണത്തോട നുബന്ധിച്ച്
കേഡറ്റുകൾ വീടുകളും പരിസരവും ശുചീകരിച്ചു. ഗാന്ധി ജയന്തി ദിന സന്ദേശം നൽകി.
ശിശുദിനാചരണം നടത്തി.
ശിശുദിന സന്ദേശം നൽകി. പ്രസംഗ മൽസരം നടത്തി. പുതുവൽസര ദിനാ
ചരണം നടത്തി.
പുതുവൽസര സന്ദേശം നൽകി.
2020-21, 2021-22 വർഷത്തിൽ JRC കേഡറ്റുകൾക്കായി സ്വാതന്ത്ര്യ ദിന, ശിശുദിനത്തോ ടനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചത് കേഡറ്റായ അതുല്യമോൾ റോയിക്കാണ്. കോവിഡ് കാലഘട്ടത്തിൽ വിവിധ ദിനാചരണത്തോടനുബന്ധിച്ച് കേഡറ്റുകൾ തയ്യാറാക്കിയ വീഡിയോകൾ സമൂഹമാധ്യമങ്ങൾ വഴി പ്രദർശിപ്പിച്ചത് ഏറെ ശ്രദ്ധേയമാണ്.