ജി.എൽ.പി.എസ്. കരുമാനാംകുറിശ്ശി/അക്ഷരവൃക്ഷം/ചിന്നു മുയലിന്റെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്നു മുയലിന്റെ പൂന്തോട്ടം

ഒരിടത്തൊരു നാട്ടിൽ ചിന്നു മുയൽ ഉണ്ടായിരുന്നു. അവൾക്ക് ഒരു വലിയ പൂന്തോട്ടം ഉണ്ടായിരുന്നു. അവൾ നന്നായി വെള്ളമൊഴിച്ച് ചെടികൾ വളർത്തിയിരുന്നു. അങ്ങനെ ഒരു ദിവസം അവൾ പതിവുപോലെ രാവിലെ പൂന്തോട്ടത്തിൽ എത്തി അവളുടെ പൂക്കളെ എല്ലാം ശ്രദ്ധിച്ചു നോക്കി അതിൽനിന്ന് ഒരു പൂവ് കാണാതെയായി. അവൾക്ക് ഒരുപാട് വിഷമം തോന്നി അവൾ എല്ലായിടത്തും നോക്കി അവിടെ ആരെയും അവൾ കണ്ടില്ല. അവൾ വിഷമത്തോടെ തിരിഞ്ഞുനടക്കുമ്പോൾ ഒരു ചുണ്ടനെലി യെ കാണാൻ ഇടയായി ചുണ്ടെലി ഒരു പരിഹാസത്തോടെ അവളോട് ചോദിച്ചു. എന്താ നിനക്കിത്ര വിഷമം ചിന്നു മുയൽ പറഞ്ഞു. എന്റെ പൂന്തോട്ടത്തിൽ നിന്ന് ഒരു റോസപൂ കാണാതെയായി ചുണ്ടനെലി അത് കേട്ട ഭാവം നടിച്ചില്ല ചിന്നു മുയലിന് അപ്പോൾ സംശയം തോന്നി നീ എന്റെ പൂന്തോട്ടത്തിൽ നിന്നും പൂക്കൾ എടുത്തോ എന്ന് ചിന്നു മുയൽ ചുണ്ടലി യോട് ചോദിച്ചു ഞാൻ ഒന്നും എടുത്തിട്ടില്ല എന്ന് ചുണ്ടനെലി പറഞ്ഞു അതു കേട്ടപ്പോൾ ചിന്നു മുയലിനെ സങ്കടമായി ചിന്നു മുയലിനെ അപ്പോൾ ഒരു ബുദ്ധി തോന്നി ചിന്നു മുയൽ ചുണ്ടനെലി യോട് ചോദിച്ചു. ഇന്ന് എന്റെ വീട്ടിൽ എന്റെ പിറന്നാൾ ആഘോഷത്തിന് നീ വരുമോ ചുണ്ടനെലി പറഞ്ഞു ഞാൻ വരാം അപ്പോൾ ചിന്നു മുയൽ പറഞ്ഞു. എന്റെ പൂന്തോട്ടത്തിൽ എനിക്ക് വെക്കാൻ ഒരു റോസ്പൂവ് ആണുള്ളത്നി. നക്കു തരാൻ എന്റെ കയ്യിൽ ഇല്ലല്ലോ അപ്പോൾ ചുണ്ടനെലി പെട്ടെന്ന് പറഞ്ഞു നിന്റെ പൂന്തോട്ടത്തിലെ റോസപൂവ് എന്റെ കയ്യിൽ ഉണ്ട് അത് ഞാൻ വെക്കാം ചുണ്ടെലി അറിയാതെ പറഞ്ഞു പോയി. ഇതാണ് പറയുന്നത് സത്യം മാത്രമേ വിജയിക്കുകയുള്ളൂ ഇനി ഞാൻ ഒന്നും മോഷ്ടിക്കുക ഇല്ല എന്നു പറഞ്ഞു ചുണ്ടെലി ഇതുകേട്ടപ്പോൾ ചിന്നു മുയലിന് സന്തോഷമായി രണ്ടുപേരും ചങ്ങാതിമാരായി പോയി.

അർച്ചന. പി
4th std ജി.എൽ.പി.എസ്. കരുമാനാംകുറിശ്ശി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ