എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ഭിന്നശേഷി സൗഹൃദ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
ഞങ്ങൾ ഭിന്നശേഷിക്കാർ

ഭിന്നശേഷി സൗഹൃദ വിദ്യാലയം

ഉൾചേർന്ന വിദ്യാഭ്യസത്തിന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയും സ്കൂളിൽ ചേർത്ത് അവർക്കു ആവശ്യമായ പിന്തുണയും നൽകിവരുന്നു. പരീക്ഷകളിൽ സ്ക്രൈബ് ,ഇന്റെർപ്രെട്ടർ സഹായവും നൽകുന്നു. സ്കൂളുകളിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സേവനവും ഉണ്ട് . ഇവിടെ ബി ആർ സി യിൽ നിന്നും നിയമിച്ച സ്പെഷ്യൽ  എഡ്യൂക്കേറ്റർ  ദിവ്യ ജി കെ യാണ് നിലവിൽ ഉള്ളത്. വർഷങ്ങളായി ഭിന്നശേഷി കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

ഭൗതിക സാഹചര്യങ്ങൾ

  • ക്ലാസ്സ് മുറികൾ ഭിന്ന ശേഷിക്കാർക്ക് കൂടി പ്രയോജനകരമായി ഒരിക്കിയിരിക്കുന്നു
  • അഡാപ്റ്റീവ് ടോയ്‍ലറ്റ് സൗകര്യം
  • റാമ്പ് റെയിൽ സൗകര്യം

പഠന പ്രവർത്തനങ്ങൾ  

പാഠ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ നൽകുന്നു . വായനകാർഡുകൾ നല്കി വായനെ പ്രോത്സാഹിപ്പിക്കുന്നു. ഫ്ളാഷ് കാർഡുകൾ നൽകി എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നു. ചിത്ര വായനയ്ക്കു  ചിത്രപുസ്തകങ്ങൾ   നൽകുന്നു. നോട്ട് പകർത്തി എഴുതാൻ പരിശീലനം കൊടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ  ഭിന്നശേഷി കുട്ടികൾക്ക് പ്രതേക പരിശീലനം നൽകി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പേപ്പർ ഉപയോഗിച്ച് വിവിധ ക്രാഫ്റ്റ് വർക്ക് പരിശീലനം.
  • ഡാൻസ് ,മ്യൂസിക് എന്നിവയുടെ പരിശീലനം.
  • സ്കൂൾ കലോത്സവങ്ങളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം
  • ചിത്ര രചന ,വാട്ടർ കളർ ,പാവ നിർമാണം ഫാബ്രിക് പെയ്ന്റിങ് എന്നിവയിൽ പരിശീലനം
  • യോഗ ,എയ്റോ ബിക്‌സ് എന്നിവയിൽ പരിശീലനം

ഇതര പ്രവർത്തനങ്ങൾ

  • മാസത്തിൽ ഒന്നോ രണ്ടോ തവണ ക്ലാസ്സ് ടീച്ചർ ,സ്പെഷ്യൽ എഡ്യൂക്കേറ്റർ ,കുട്ടികളുടെ വീട്‌ സന്ദർശീ ക്കുന്നു
  • വീട്ടിൽ കിടപ്പായ കുട്ടികളെ ,ആ കുട്ടിയുടെ ക്ലാസ്സിൽ പഠിക്കുന്ന മറ്റുകുട്ടികൾ സന്ദർശിക്കുന്ന പരിപാടിയായ ചങ്ങാതികൂട്ടം നടത്തിവരുന്നു
  • ആഘോഷ ദിനങ്ങളിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു.
  • 2019-2020 അധ്യയന വർഷത്തിൽ ക്രിസ്തുമസിനോട്‌ അനുബന്ധിച്ചു കുട്ടികൾ ഗ്രീറ്റിംഗ് കാർഡ് നിർമ്മിച്ച് ഡി പി ഒ, എ ഇ  ഒ, ബി  ആ ർ  സി, എന്നിവിടങ്ങളിൽ കൊടുക്കുകയുണ്ടായി.
  • കുട്ടികൾക്കായി വിനോദ യാത്രകളും സംഘടിപ്പിക്കാറുണ്ട് .സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികളെയും ഉൾപ്പെടുത്തിയാണ് വിനോദയാത്ര സംഘടിപ്പിക്കുന്നത്.

ചിത്രശാല

ഭിന്നശേഷി വിദ്യാർത്ഥിനികളുടെ പ്രവർത്തനങ്ങൾ

ഭിന്നശേഷി വിദ്യാർത്ഥിനികളുടെ പഠന യാത്ര