എം.എച്ച്എസ്. പുതുനഗരം/അക്ഷരവൃക്ഷം/കോവിഡ്19(കൊറോണ വൈറസ് )എന്ന മഹാമാരി
കോവിഡ്19(കൊറോണ വൈറസ് )എന്ന മഹാമാരി
കോവിഡ്19(കൊറോണ വൈറസ് )എന്ന മഹാമാരി കോവിഡ്19 എന്ന കൊറോണ വൈറസ് ലോകത്തെ ഭീതിയിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ അതിനെ എങ്ങനെ മറികടക്കണം? അതിന് ആവശ്യം എല്ലാ ആളുകൾക്കും മനക്കരുത്തും ധൈര്യവും വേണം. കൊറോണ വൈറസ് എന്ന മഹാമാരി ലോകത്ത് ഒരിടത്ത് മാത്രമല്ല. ലോകത്ത് പലയിടത്തും പകർന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു. കോവിഡ്19 എന്ന കൊറോണ വൈറസ് ഒരു നിസാരകാര്യമല്ല അത് ഒരു മഹാമാരി തന്നെ. ഈ മഹാമാരി കേരളത്തിലോ, തമിഴ്നാട്ടിലോ അല്ല ഏതെങ്കിലും ഒരു സംസ്ഥാനത്തിലോ, ഒരു ജില്ലയിലോ അല്ല ഇത് ലോകം മുഴുവനും പടരുകയാണ്. ഈ വൈറസ് ആദ്യമായി ചൈനയിലെ വുഹാനിൽ നിന്നാണ് തുടങ്ങിയത്. ഈ വൈറസ് ബാധിച്ചവരുടെയും ബാധിച്ച് മരിച്ചവരുടെയും ഈ രോഗം ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം വിരലുകൾ കൊണ്ട് എണ്ണിയാൽ തീരാത്ത താണ്. ലോക രാജ്യങ്ങളായ ഇറ്റലി, സ്പെയിൻ, അമേരിക്ക എന്നീ രാജ്യങ്ങളിലെല്ലാം 24മണിക്കൂറിൽ മരണസഖ്യ ആയിരത്തിലധികം സംഭവിക്കുന്നു. ടി.വി തുറന്നാൽ എല്ലാ വാർത്താ ചാനലുകളിലും കൊറോണ വൈറസിനെ കുറിച്ചുള്ള നെട്ടികുന്ന വാർത്തകൾ മാത്രം. ദിവസങ്ങൾ കൂടുന്തോറും രോഗബാധിതരുടെയും എണ്ണവും മരണസംഖ്യയും കൂടി കൂടി വരുകയാണ്. ഈ വൈറസ് എത്ര ദിവസമെന്നോ എത്ര മാസമെന്നോ നിലനിൽക്കുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. ഈ വൈറസ് ഒരാളുടെ ശരീരത്തിൽ വന്നു കഴിഞ്ഞാൽ 14 ദിവസങ്ങൾക്കു ശേഷം മാത്രമേ ഈ രോഗം തിരിച്ചറിയുകയുള്ളു. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പനി, തൊണ്ടവേദന, ചുമ, ഷൊസതടസം എന്നിവയാണ്. ഈ വൈറസിന് പ്രതിരോധ മരുന്ന് കണ്ടുപിടിക്കാൻ കഴിയാതെ ആരോഗ്യ വിദക്തർ പോലും അന്താളിച്ച് നിൽക്കുകയാണ്. ആരിലും പിടികൊടുക്കാതെ മഹാമാരി നമ്മളെ ഭീതിയിലാഴ്ത്തുന്നു ഇതിനെ പ്രതിരോധിക്കാനുള്ള പ്രധിവിധി പരസ്പരം സമ്പർക്കം പുലർത്താതെ ഇരിക്കുക. അതിന്ന് വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രി ലോക്ക് ഡൌൺ എന്ന പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതി എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചു. ഇതിനെ പിന്തുണച്ചുകൊണ്ട് പോലീസുകാർ പ്രവർത്തിക്കുന്നു. അതോടൊപ്പം ജനങ്ങളും കൈകോർക്കുന്നു. ലോക രാജ്യങ്ങൾ കൊറോണ ഭീതിയിൽ നിൽകുമ്പോൾ. അതിനെ പ്രതിസന്ധിച്ച് കരകയറുകയാണ് നമ്മുടെ കേരളം രണ്ട് പ്രളയത്തെയും നിപ്പ വൈറസിനെയും അതിജീവിച്ച് വന്നതുപോലെ ഈ മഹാമാരിയെയും അതി ജീവിച്ച് വരും. ഡോക്ടർമാരും നേഴ്സുമാരും സ്വന്തം ജീവൻ പോലും വിലകല്പിക്കാതെ രോഗികളെ ചികിൽസിച്ച് രോഗം ബേതമാക്കാൻ കടിനമായി പ്രയജ്ഞി ച്ചുകൊണ്ടിരിക്കുന്നു. അതിന്റെ പ്രധീകമാണ് തൃശൂർ ജില്ലയിലെ റാന്നി സ്വദേശികളെ രോഗ വിമുക്തരാക്കിയത്. ആ കൂട്ടത്തിൽ 93, 88 വയസുള്ള വൃദ്ധ ദമ്പതികളും ഉണ്ടായിരുന്നു. പ്രായം കൂടിയവർക്ക് ഈ വൈറസ് പിടിപെട്ടാൽ രക്ഷപെടുത്തുവാൻ പ്രയാസമാണ് എന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് അതിസാഹസ്യമായി ഇവർ ഈ വൈറസിനെ അതിജീവിച്ച് വന്നത്. മറ്റൊരു സംഭവമാണ് കോവിഡ്19 ബാധിച്ച ഗർഭിണി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇതെല്ലാം കേരള ആരോഗ്യവകുപ്പിന്റെ നേട്ടമാണ്. കോവിഡ് ബാധിച്ച രോഗികളെല്ലാം രോഗം ബേതമായി ആശുപത്രി വിടുന്നു എന്നതും കേരളത്തെ സംബന്ധിച്ച് ഒരു ആശോസകരമായ വാർത്തയാണ്. മറ്റു സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കുന്നു. കേരളം രോഗപ്രധിരോധത്തിൽ മുന്നിലാണെന്നുള്ള വാർത്തയും സന്ദോഷകരമാണ്. കേരള ആരോഗ്യ വകുപ്പിനും, ഡോക്ടർ മാർക്കും, നേഴ്സുമാർക്കും, ജനങ്ങളെ നിയന്ത്രിക്കുന്ന പോലീസുകാർക്കും കൂടാതെ ബഹുമാനപെട്ട ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ ടീച്ചർക്കും ആയിരം ആയിരം അഭിനന്ദനങ്ങൾ അർപിക്കുന്നു
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം