ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
അരുവിക്കര ഹയർ സെക്കണ്ടറി സ്‌കൂളിലെ ഈ വർഷത്തെ പ്രവർത്തനങ്ങൾ
ട്രാഫിക് ബോധവൽക്കരണം. രണ്ടു ദിവസത്തെ സീനിയർ കേഡറ്റുകൾക്കായി രണ്ടു ദിവസത്തെ ക്യാമ്പ് നടത്തി .എസ് പി സി കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം നിലനിർത്തുന്നതിന് വേണ്ടിയുള്ള പരിശീലന ക്‌ളാസ്സുകൾ രണ്ടു ദിവസങ്ങളിലായി നടത്തുക ഉണ്ടായി .
ലഹരി ബോധവൽക്കരണം , കായിക പരിശീലനം , നിയമ ബോധവൽക്കരണം , എസ് പി സി യുടെ ഉദ്ദേശ ലക്ഷ്യങ്ങൾ , കമ്മ്യൂണിറ്റി പ്രൊജെക്ടുകൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച ക്‌ളാസ്സുകൾ ഈ ക്യാമ്പിൽ നടക്കുകയുണ്ടായി .ദേശീയ യുവജന ദിനം പ്രമാണിച്ചു ലഹരിക്ക് എതിരായ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു .
അരുവിക്കരയിലെ ക്ഷീര കർഷകനായ കൃഷ്ണൻകുട്ടി , മികച്ച കര്ഷകയായ ജാസ്മിനെയും ആദരിച്ചു . അരുവിക്കര പോലീസ് സ്റ്റേഷനിലെ എസ് ഐ കിരൺശ്യാമിനെ എസ് പി സി കുട്ടികൾ ആദരിച്ചു .
അരുവിക്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് നടന്നു*
* സ്റ്റുഡൻറ് പോലീസ് കേഡറ്റ് തിരുവനന്തപുരം റൂറൽ ജില്ല ,നെടുമങ്ങാട് സബ് ഡിവിഷൻ' 'പാസിംങ്ങ് ഔട്ട് പരേഡ്2022 എന്ന പേരിൽ നെടുമങ്ങാട് സബ് ഡിവിഷനിലെ 5 സ്കൂളുകളിൽ നിന്നായി 12 പ്ല ട്ടുണ് കൾ പങ്കെടുത്തു ഹയർ സെക്കന്ററി ഹൈസ്കൂളുകളിൽ നിന്ന്265 Cadet അരുവിക്കര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ആതിഥേയം വഹിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച് 05 മാർച്ച്, ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പാസ്സിങ് ഔട്ട് പരേഡ് ആരംഭിച്ചു. അഡീഷണൽ ഡയറക്റ്റർ ജനറൽ ഓഫ് പോലീസ്, ADGP ശ്രീ. മനോജ് എബ്രഹാം IPS സ്റ്റുഡന്റ്പോലീസ് കേഡറ്റിന്റ സല്യൂട്ട് സ്വീകരിക്കുന്നു.ബഹു . റൂറൽ Sp Dr. ദിവ്യ v ഗോപി നാഥ് പങ്കെടുത്തു
ബഹുമാന്യരായ ജനപ്രതിനിധികളും പോലീസ്, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. *പ്രൊഢ ഗംഭീരമായ ഈ ചടങ്ങിൽ സാക്ഷ്യം വഹിച്ചു.