എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടുപകരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രദേശത്തെ വീടുകളിൽ പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്നതും ഇന്നും അപൂർവം വീടുകളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവയുമായ വീട്ടുപകരണങ്ങൾ, പണിയായുധങ്ങൾ, മറ്റ് സംവിധാനങ്ങൾ തുടങ്ങിയവ താഴെ കൊടുക്കുന്നു. പഴയ കാലത്തെ ഓർമകൾക്ക് വേണ്ടി പല വീടുകളിലും ഇന്നും സൂക്ഷിക്കുന്നവരും ഉണ്ട്. വൈദ്യുതിയുടെ വ്യാപനത്തോട് കൂടി ആധുനിക ഉപകരണങ്ങൾ മിക്കവയും ഗ്രാമ പ്രദേശത്തേക്കു വരെ എത്തിയപ്പോൾ ഇവയിൽ പലതും നാട്ടിൽ നിന്ന് അപ്രത്യക്ഷമായി.

നാഴി

ധാന്യങ്ങളും മറ്റും അളക്കുന്നതിന് ഉപയോഗിച്ചിരുന്ന അളവുപാത്രമാണ് നാഴി. പണ്ട് കാലത്ത് അരി അളന്നു കൊടുക്കാനാണ് നാഴി ഉപയോഗിച്ചിരുന്നത്

കോളാമ്പി

മുറുക്കി തുപ്പുന്നതിനായി ഉപയോഗിക്കുന്ന ഒരു പാത്രമാണ് കോളാമ്പി. ഓട് കൊണ്ടും, വെള്ളി കൊണ്ടും , അലൂമിനിയം കൊണ്ടുമാണ് കോളാമ്പി നിർമ്മിക്കാറുള്ളത്.

സേവനാഴി

ഇതൊരു ഒരു അടുക്കള ഉപകരണമാണ് .ഇടിയപ്പം ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത് . അലൂമിനിയം കൊണ്ടും ഓട് കൊണ്ടും സേവനാഴി നിർമ്മിക്കാറുണ്ട്

കിണ്ണം

പണ്ടുകാലത്ത് കിണ്ണത്തിൽ ആയിരുന്നു ആളുകൾ ഭക്ഷണം കഴിച്ചിരുന്നത്. അരി കഴുകാനും ഉപയോഗിച്ചിരുന്നു.

പല

ഇസ്തിരിപ്പെട്ടി

വസ്ത്രങ്ങളിലെ ചുളിവുകൾ നിവർത്തുവാൻ ഞാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഇസ്തിരിപ്പെട്ടി . മുൻകാലങ്ങളിൽ ചിരട്ട കനൽ ഉപയോഗിക്കുന്ന ഇസ്തിരിപ്പെട്ടികളാണ് വീടുകളിൽ ഉപയോഗിച്ചിരുന്നത് .

ഊന്നുവടി

ചാക്കണ

കൈലാട്ട

അമ്മി

ഇതൊരു അടുക്കള ഉപകരണമാണ്. കരിങ്കല്ല് കൊണ്ടാണ് നിർമ്മിക്കുന്നത്. കറികൾക്കും മറ്റും ആവശ്യമായ തേങ്ങ, മുളക് തുടങ്ങിയവ അരച്ചെടുക്കാൻ ഉപയോഗിക്കുന്നു

ഉരൽ

അരി ,മഞ്ഞൾ, മല്ലി ,മുളക് തുടങ്ങിയവ വീടുകളിൽ ഇടിച്ചു പൊടിയാക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് ഉരൽ. മരം കൊണ്ടും കരിങ്കല്ലു കൊണ്ടുമാണ് ഉരൽ നിർമ്മിച്ചിരുന്നത്.

പാര

കിളിവാതിൽ

കിണ്ടി

വാൽക്കണ്ണാടി

ചിരവ

പുട്ടുകുറ്റി

പെൻഡുലം ക്ലോക്ക്

പിഞ്ഞാണ ഭരണി

നിലവിളക്ക്

വീടുകളിൽ സന്ധ്യാസമയത്ത് കത്തിച്ചു വെക്കുന്ന വിളക്കാണ് നിലവിളക്ക്. ഉദ്ഘാടനത്തിനും , യോഗത്തിന്റെ ആരംഭത്തിലും നിലവിളക്ക് കത്തിക്കാറുണ്ട്

ഇടങ്ങഴി

ഇതൊരു അളവുപാത്രമാണ്.നാല് നാഴി ചേർന്നാലാണ് ഒരു ഇടങ്ങഴി കിട്ടുന്നത്.

നിലംത്തല്ലി