എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിലൂടെ പ്രതിരോധം

ശുചിത്വത്തിന് വളരെയേറെ പ്രാധാന്യമുള്ള ഒരു സാഹചര്യത്തിലൂടെയാണ് നാം ഓരോരുത്തരും ഇന്ന് കടന്നു പോകന്നത്. നമുക്കറിയാം പഴയ തറവാട്ടുവീടുകളിൽപൂമുഖത്ത് ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ച് വച്ചിട്ടുണ്ടാവും.പുറത്ത് പോയി വരുന്ന പുരുഷൻമാർ(അക്കാലത്ത് സ്ത്രീകൾ അടുക്കളയിൽ ആയിരുന്നല്ലൊ) കിണ്ടി എടുത്ത് കാലും മുഖവും കഴുകി വായ കുലുക്കുഴിഞ്ഞ് നീട്ടിത്തുപ്പിയതിന് ശേഷമാണ് അകത്തേക്ക് കയറിയിരുന്നത്. ഇന്ന് കാലം മാറി,തറവാട്ടുവീടുകൾ കാണാനില്ല. പുതിയ കോൺക്രീറ്റ് വീടുകളിലെ കാർപോർച്ചിനരികിൽ ചിലപ്പോൾ ഒരു ടാപ്പ് കണ്ടേക്കാം. എന്നാൽ അതിൽ നിന്നും വെള്ളം എടുത്തു കാലും മുഖവും കഴുകി വൃത്തിയാക്കാനൊന്നും മെനക്കെടാറില്ല.പകരം വിയർത്തൊലിച്ച് അകത്തേക്ക് വന്ന് വാഷ്ബേസിനിൽ മുഖം കഴുകി എ.സി. ഓൺ ചെയ്ത് കിടക്കും,അല്ലെങ്കിൽ ഫാൻ ഓണാക്കി സോഫയിൽ ഇരിക്കും..ഇത് പഴയ കഥ.

ആഷിക ആനന്ദ്
7A എസ്.സി.യു.ജി.വി.എച്ച് .എസ്.എസ്., പട്ടണക്കാട്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം