സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ പ്രവർത്തനങ്ങൾ 2017-18

Schoolwiki സംരംഭത്തിൽ നിന്ന്
  • സ്കൂൾ കലോത്സവം

പുതുശേരി സ്കൂളിൽ വച്ച് നടന്ന മല്ലപ്പള്ളി സബ് ജില്ലാ കലോത്സവത്തിൽ HS , HSS വിഭാഗം 1st overall ഉം up

വിഭാഗം 3rd overall ഉം കരസ്ഥമാക്കി .തിരുമൂലപുരത്തു നടന്ന പത്തനംതിട്ട ജില്ലാ കലോത്സവത്തിൽ HS വിഭാഗം

1st runner up . HSS വിഭാഗം ബാന്റ് മേളം ,ചവിട്ടു നാടകം , സംഘഗാനം ,ഉറുദു ഉപന്യാസ രചന ,ഉറുദു കവിത രചന ,

മാപ്പിള പാട്ട് ,തമിഴ് പ്രസംഗം ,കന്നഡ കവിത രചന എന്നിവയിൽ ഒന്നാം സ്ഥാനവും HSS വിഭാഗം ബാന്റ് മേളം ,ചവിട്ടു നാടകം,അക്ഷര ശ്ലോകം, ഉറുദു ഉപന്യസം , ഉറുദു കവിത രചന ,ഉറുദു കഥാരചന , മാപ്പിള പാട്ട് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും സംസ്ഥാന തലത്തിൽ പങ്കെടുത്തു A grade കരസ്ഥമാക്കുകയും ചെയ്തു .

  • യോഗ പരിശീലനം

മെച്ചപ്പെട്ട ആരോഗ്യം ലക്ഷ്യമാക്കിക്കൊണ്ട് 5 മുതൽ 7 വരെ ഉള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി യോഗ പരിശീലനം നൽകി വരുന്നു . ശ്രീ അനു ജേക്കബ് , ശ്രീ ജോമോൻ , എന്നിവർ നേതൃത്വം നൽകുന്നു .

  • കായികം

കുട്ടികളുടെ കായിക പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ തലത്തിലുള്ള കോച്ചിങ്ങുകൾ നൽകിവരുന്നു.

സബ് ജില്ലാ കായിക മേളയിൽ സ്കൂൾ 2 -ആം സ്ഥാനം കരസ്ഥമാക്കി.അത്ലറ്റിക്സിൽ 2 കുട്ടികൾ സംസ്ഥാന കായികമേളയിൽ പങ്കെടുത്തു .കുമാരി സേതുലക്ഷ്മി കെ സ് Hss വിഭാഗത്തിൽ നിന്നും, കുമാരി ഐശ്യര്യ എസ്

Hss വിഭാഗത്തിൽനിന്നും ദേശീയ ഹാൻഡ്ബോളിൽ ജൂനിയർ വിഭാഗത്തിൽ കേരളത്തെ പ്രതിനിധികരിച്ചു .

ഷട്ടിൽ ബാഡ്മിന്റൺ സ്കൂൾ ടീം സൗത്ത് സോൺ മത്സരങ്ങളിൽ പങ്കെടുത്തു . ഹോക്കിയിൽ ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു . ഹാൻഡ് ബോളിൽ 10 കുട്ടികൾ ജില്ലാ ടീമിൽ കളിക്കുന്നു . കോട്ടയത്ത് നടന്ന സൗത്ത് സോൺ ഹാൻഡ്ബോൾ മത്സരത്തിൽ ജൂനിയർ ഗേൾസിൽ 4 കുട്ടികളും സീനിയർ ഗേൾസിൽ 6 കുട്ടികളും പങ്കെടുത്തു വിജയികളായി .