സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്/അക്ഷരവൃക്ഷം/ലോകത്തിന്റെ സന്തുലിനാവസ്ഥയ്ക്....
ലോകത്തിന്റെ സന്തുലിനാവസ്ഥയ്ക്....
ഇന്ന് covid-19 എന്ന മഹാമാരി ലോകത്തെ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ ഇയാം പാറ്റകളെപോലെ എന്ത് ചെയ്യണമെന്നറിയാതെ പരക്കം പായുകയാണ്. ലോകത്തിലെ സൈന്റിസ്റ്റുകൾ പുതിയ വാക്സിന്റെ കണ്ടു പിടുത്തതിനായി നെട്ടോട്ടം ഓടുകയാണ്. ഇന്ന് ലോകത്തിന്റെ സാമ്പത്തിക അവസ്ഥ ഏതാണ്ട് തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്. ഇതിനെല്ലാം കാരണം ചില അടിസ്ഥാനപരമായ കാര്യങ്ങൾ മനുഷ്യൻ അവരുടെ ജീവിത ക്രമത്തിൽ കൊണ്ട് വരാത്തത് മൂലമാണ്. ഈ മഹാമാരിയ്ക്കു മുൻപ് ലോകത്തിലെ മനുഷ്യരുടെ ചെയ്തികൾ നമുക്കൊന്ന് വിലയിരുത്താം. ഉപയോഗിക്കുക, വലിച്ചെറിയുക എന്ന ഒരു സംസ്കാരത്തിന്റെ അടിമകൾ ആയിരുന്നു നമ്മൾ. എന്ത് കിട്ടിയാലും മതി വരാത്ത ഒരു ജീവിത ശൈലിയുടെ മകുട ഉദാഹരണങ്ങൾ ആയിരുന്നു നാം. പ്രകൃതിയെ നാം നമ്മുടെ ചൂഷണത്തിന് വിധേയമാക്കി. ലോകത്തിലെ അസംസ്കൃത വസ്തുക്കൾ നാം ഒരു മടിയും കൂടാതെ ചൂഷണം ചെയ്തുകൊണ്ടിരുന്നു. പ്രകൃതിയുടെ സന്തുലിനാവസ്ഥയ്ക് നാം കോട്ടം വരുത്തി. നമ്മുടെ കൂടെ ജീവിക്കുന്ന മറ്റു ജീവജാലങ്ങളെ നാം കൊന്നൊടുക്കി. മാംസത്തിന് വേണ്ടി നമ്മൾ അവരുടെ വാസസ്ഥലങ്ങൾ കീഴടക്കി. അവിടെ നമ്മുടെ സവിധങ്ങൾ സ്‌ഥാപിച്ചു. ഇങ്ങനെ എല്ലാം ചെയ്തപ്പോഴും നമ്മൾ പ്രകൃതിക്കേല്പിച്ച മുറിവുകളെ പറ്റി ഒരിക്കിലും ബോധവാന്മാരായിരുന്നില്ല. ഇന്ന് നമ്മൾ പ്രകൃതിയെ ഒരു വെയ്സ്റ്റ് കൂമ്പാരമാക്കി. ഇതിനെല്ലാം നമ്മൾ കണക്കു പറഞ്ഞെ തീരു. ഈ മഹാമാരി നമുക്ക് നേരത്തെ തന്നെ വെളിപ്പെട്ടിരുന്നതാണ്. ഏതാണ്ട് 15 വര്ഷങ്ങളായി പല രോഗങ്ങൾ നമ്മെ വേട്ടയാടുകയാണ്. ഈ രോഗങ്ങൾ ഇങ്ങനെ നമുക്ക് സമാഹരിക്കാം. പക്ഷിപനി, എലിപനി, ചിക്കൻ ഗുനിയ, നിപ, എബോള, സാർസ് etc..ഈ രോഗങ്ങൾ നമുക്ക് വളരെ കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിരുന്നതാണ്. എന്നാൽ മനുഷ്യൻ അവന്റെ ഹുങ്ക് മൂലം ഈ മുന്നറിയിപ്പിനെയെല്ലാം അവഗണിച്ചു. ഇപ്പോൾ മനുഷ്യൻ കെണിയിൽ പെട്ടിരിക്കുകയാണ്. നമ്മുടെ ഹോസ്പിറ്റലുകളിൽ രോഗ പ്രതിരോധ ശേഷി മനുഷ്യനിൽ സൃഷ്ടിക്കുന്നതിന് പകരം അവരിലേയ്ക് മരുന്നുകൾ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. ഈ മരുന്നുകൾ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നശിപ്പിക്കുന്നു. അതിനാൽ പുതിയ വൈറസുകൾക്കു മനുഷ്യനെ ഉൻമുലനം ചെയ്യുന്നതിനുള്ള ശക്തി സാംശീകരിച്ചിരിക്കുകയാണ്.അതിനാലാണ് ഇന്നത്തെ covid -19 വൈറസ് മനുഷ്യരാശിയെ മുൾമുനയിൽ നിർത്തിയിരിക്കുന്നത്. ഈ വിപത്തിൽ നിന്നും കര കയറണമെങ്കിൽ നാം ചില പ്രത്യേക കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. (1) ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുക (2) പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുക (3)നമ്മുടെ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുക (4) വ്യക്തി ശുചിത്ത്വം പാലിക്കുക
മനുഷ്യൻ ഭൂമിയോടു ഇഴുകി ചേർന്നുള്ള ജീവിതം ഉണ്ടെങ്കിലേ ഇതുപോലെയുള്ള വൈറസുകളെ അതിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ തളയ്ക്കുവാൻ സാധിക്കുകയുള്ളു. മനുഷ്യൻ ഭൂമിയെ എത്രമാത്രം ഉപദ്രവിക്കുന്നുവോ, അത്ര മാത്രം നാം നമ്മുടെ തന്നെ കുഴി തോണ്ടിക്കൊണ്ടിരിക്കുന്നു. നമുക്ക് ഈ സ്ഥിതി വിശേഷം അതിജീവിയ്ക്കുവാൻ നാം ഭൂമിയോടു ഇഴുകി ചേർന്നുള്ള ഒരു ജീവിതത്തിലേയ്ക് തിരിച്ചു പോകേണ്ടതുണ്ട്. എന്നാൽ മാത്രമേ മനുഷ്യ രാശിയുടെ നിലനിൽപ് തന്നെ നമുക്ക് നില നിർത്താൻ സാധിക്കുകയുള്ളു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം