ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/ശുചിത്വമില്ലായ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമില്ലായ്മ

ഒരിടത്തു രാമുവും രാജുവും ഉണ്ടായിരുന്നു. അവർ കുട്ടികൾ ആയിരുന്നു.രാമു ഒരു വഴക്കാളി ആയിരുന്നു. അമ്മ പറയുന്ന കാര്യങ്ങൾ അവൻ അനുസരിക്കാറില്ല. രാജു അങ്ങനെയല്ല. അമ്മ പറയുന്ന കാര്യങ്ങൾ അനുസരിക്കും. ഒരു ദിവസം രണ്ടുപേരും പുറത്ത് കളിക്കാൻ പോയി. കുറച്ചു സമയം കഴിഞ്ഞാണ് വന്നത്. ഈ സമയം അമ്മ പറഞ്ഞു പുറത്ത് കളിക്കാൻ പോയതല്ലേ കയ്യും കാലും സോപ്പ് ഉപയോഗിച്ച് കഴുകിയിട്ട് വീട്ടിൽ കയറിയാൽ മതിയെന്ന്. രാമു അമ്മ പറഞ്ഞതൊന്നും കേൾക്കാതെ ആഹാരം കഴിക്കാൻ പോയി ഇരുന്നു. ആഹാരം കഴിച്ചു തുടങ്ങി. രാജു കയ്യും കാലും സോപ്പ് ഉപയോഗിച്ചു കഴുകിയിട്ട് ആഹാരം കഴിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പെട്ടെന്ന് രാമുവിന് പനിയും വയറിളക്കവും പിടിപ്പെട്ടു. ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർ പറഞ്ഞു ശുചിത്വമില്ലാത്തതു കൊണ്ടാണ് അസുഖം വന്നതെന്ന്. അമ്മ പറഞ്ഞത് കേട്ടിരുന്നെങ്കിൽ എനിക്ക് അസുഖം വരില്ലായിരുന്നു എന്ന് രാമു ഓർത്തു.

ഗുണപാഠം :വ്യക്തി ശുചിത്വം അത്യാവശ്യമാണ്. അതുപോലെ തന്നെ പരിസരശുചിത്വവും.

സഞ്ജയ്‌ സന്തോഷ്‌ എസ്സ്
3 ബി ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ