ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/അക്ഷരവൃക്ഷം/'''മനുവും വൃദ്ധനും

മനുവും വൃദ്ധനും

ഒരു ദിവസം മനു സാധനം വാങ്ങി വീട്ടിലേക്ക് തിരിച്ചു വരുകയായിരുന്നു. അന്നേരം മനു ഒരു മിഠായിക്കട കണ്ടു. മനു അങ്ങോട്ടു പോയി. അവൻ പല നിറത്തിലുള്ള മിഠായി കണ്ടു. അവൻ കടയുടെ അടുത്തേക്ക് ചെന്നു. ഒരു വൃദ്ധനായിരുന്നു മിഠായി വിറ്റുകൊണ്ടിരുന്നത്. അവിടെ മോരും സർബത്തും വിൽപനക്ക് വെച്ചിരുന്നു. അവൻ വൃദ്ധനോടു പറഞ്ഞു-ഞാൻ വളരെ ക്ഷീണിതനാണ്. അപ്പോൾ ഉടനെ ഒരു ഗ്ലാസ് മോരുമായി മനുവിന്റെ മുന്നിൽ വന്ന് നിന്ന് വൃദ്ധൻ പറഞ്ഞു-താങ്കൾ എത്ര വേണമെങ്കിലും ക്ഷീണം അകറ്റിക്കോളൂ. മനു വയർ നിറയെ മോരു കുടിച്ചു. പിന്നെ അവൻ കീശയിൽ പണം ഉണ്ടോ എന്ന് നോക്കി. അവന്റെ കയ്യിൽ കുറച്ച് പണം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. വൃദ്ധൻ പറഞ്ഞു- നിങ്ങളുടെ കൈവശം പണം ഇല്ലാ എന്ന് എനിക്കറിയാം, പക്ഷേ എനിക്ക് വേണ്ട. മനു അതു കേട്ട് വളരെ സങ്കടപ്പെട്ടു. തന്റെ കയ്യിലുള്ള പണം കൊടുത്തു. കുഞ്ഞനിയത്തി പൊന്നൂസിന് ഒരു കോൽ മിഠായിയും വാങ്ങി മനു വീട്ടിലേക്ക് യാത്രയായി.

ഗുണപാഠം- നല്ല മനസ്സുള്ളവൻ എന്നും നന്നായിരിക്കും.

മുർഷിദ ഇ കെ
5ബി ജി.യു.പി സ്കൂൾ മുണ്ടോത്തുപറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കഥ