കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/അക്ഷരവൃക്ഷം/ഈ ജാഗ്രതയിൽ നിന്നും നാം പാഠം പഠിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
ഈ ജാഗ്രതയിൽ നിന്നും നാം പാഠം പഠിക്കുക

മനസ് ധീരമാർന്ന ഒരു ഘടനയിലേക്ക് മാറാൻ നമ്മുടെ അറിവുകളെ, ശീലങ്ങളെ, വിശ്വാസങ്ങളെ, പ്രവൃത്തികളെ പുന:ക്രമികരിക്കുക. ഭയം പുരോഗതിയുടെ ശത്രൂവണ്, ഭയം തോന്നുന്നവരല്ല ഭയത്തെ കീഴ് പ്പെടുത്തുന്നവരാണ് ധീരന്മാർ. ഒരു പ്രളയം വന്നപ്പോൾ എല്ലാവരും ഒന്നിച്ചു നിന്ന് പോരാടി നമ്മെ കുറെ അധികം കാര്യങ്ങൾ പഠിപ്പിച്ചു. പ്രകൃതിയോട് വികൃതി വേണ്ടയെന്ന് പഠിപ്പിച്ചു. ഭൂമി ഒന്ന് ചുമൽ കുലുക്കി തിരിച്ചു ഇരുന്നാൽ തീരാവുന്നതേ ഉള്ളു മനുഷ്യനെന്ന് പഠിച്ചു.

പ്രകൃതി മനുഷ്യർക്ക് മാത്രമല്ല മറ്റ് ജീവജാലങ്ങൾക്കും ഉള്ളതാണ്. അത് നാം മറന്നു പോയിരിക്കുന്നു. സ്നേഹവും സാഹോദര്യവും എന്താണെന്നും സഹജീവനും എന്താന്നെന്നും നാം പഠിച്ചു. ഒരു കാലത്ത് നമ്മുടെ വീടിന്റെ മുൻവശത്ത് വലിയ അക്ഷരത്തിൽ അന്യർക്ക് പ്രവേശനമില്ലെന്ന് എഴുതി വെച്ചിരുന്നു. എന്നാൽ അവിടെയൊക്കെ വെള്ളം കയറി അവരുടെ ജീവൻ രക്ഷിക്കാനായി അവർ ആ വീട്ടിൽ കയറി.

അതുകൊണ്ട് നം ഇന്ന് ജാഗ്രത പാലിക്കുന്നത് പോലെ തന്നെ ഇനി അങ്ങോട്ടും വേണം. ജാഗ്രത കരുതൽ ഇത് ഓക്കെയാണ് നമുക്ക് ഇന്ന് വേണ്ടത്. ഇപ്പോൾ പണം അല്ല വലുത് എന്ന് മനുഷ്യന്മാർക്ക് മനസിലായി തുടങ്ങി എന്നാണ് എനിക്ക് തോന്നുന്നത്. പണത്തേക്കാൾ വലുതാണ് ഓരോ ജീവനും കോവിഡ് മരണം 1ലക്ഷം കടന്നു. നാം ജാഗ്രത പാലിക്കണം.

ശാന്തമായി ഒഴുക്കുന്ന നദി പോലെ ജീവിച്ചാൽ അത് ഇരുകരകളേയും പച്ച പിടിപ്പിക്കുകയും ജീവജാലങ്ങൾക്ക് കുടിനീർ നൽകുകയും ചെയ്യും. ഒരിക്കലും നാം നമ്മുടെ ശക്തി അഥവാ ധൈര്യം കൈവിടരുത്. കഴിഞ്ഞകാലത്തെ ചിന്തകളാണ് ഇന്നത്തെ നമ്മുടെ അനുഭവങ്ങൾ. ഹൃദയം വളരെ വളക്കൂറുള്ള മണ്ണാണ്... അതിലെന്തു നട്ടാലും ഫലമുണ്ടാകും, സ്നേഹം... വിദ്വേഷം... പ്രത്യാശ... അസൂയ... പ്രതികാരം... എന്തും. അതിൽ നിന്ന് ഏത് വിളവെടുക്കണം എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്.ഉള്ളത് കൊണ്ട് തൃപ്തിപ്പെടാനുള്ള മനസുള്ളവർക്ക് അനുഗ്രഹങ്ങളെ തിരിച്ചറിയാൻ സാധിക്കുകയുള്ളു. അവർക്ക് ഒരു സമയത്തും നിരാശപ്പെടേണ്ടി വരില്ല.

ഫാദിയ.
8 E കെ. പി. എം. എസ്. എം. എച്ച്. എസ്. എസ്. അരിക്കുളം
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 02/ 2022 >> രചനാവിഭാഗം - ലേഖനം