നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/സാക്ഷ്യം

Schoolwiki സംരംഭത്തിൽ നിന്ന്
സാക്ഷ്യം

കാവും,കുളങ്ങളും,കായ-ലോളങ്ങളും കാതിൽ ചിലംബുന്ന കാറ്റും,
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യങ്ങൾ
 ഭൂതകാലത്തിനു സാക്ഷ്യം;
അമ്മയാം വിശ്വ८പകൃതിയെ നമ്മൾക്കുതന്ന സൗഭാഗ്യങ്ങളെല്ലാം തട്ടിനീക്കി നന്ദിയില്ലാത്തോർ നമ്മൾ,
മുത്തിനെപ്പോലും കരിക്കട്ടയായ് കണ്ട-
നന്മയില്ലാത്തോർ നമ്മൾ.
ഇരുംബിൻ്റെ ഹൃദയങ്ങളെ८തയോ
കാവുകൾ വെട്ടിത്തെളിച്ചു,
കാതരചിത്തമെന്ന८തയോ-
പക്ഷികൾ കാറ്റത്തൊളിച്ചു,
വന്മരച്ചില്ലകൾ ഇനി മനസ്സിൻ-
താഴിൽ പൂട്ടിയിട്ട ഓർമ്മകൾ മാ८തം
ശുദ്ധജലാശയങ്ങൾ വിസ്മയം കാണിച്ച ഈ നാട്ടിൽ,
മാലിന്യങ്ങളാൽ മൂ‌ടിയ-
കണ്ണുനീർ പൊയ്കകൾ ബാക്കി.
 

ആയിഷ സ്വാലിഹാ എസ്
7 A നിർമ്മല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത