സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ കോവിഡ്-19 ഉം മനുഷ്യരും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19 ഉം മനുഷ്യരും

 നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ
കഴിയാത്ത വൈറസേ...
നിന്നെയാണല്ലോ ഈ ലോകം
ഭയന്നു വിറയ്ക്കുന്നത്.

നിന്റെ ശൗര്യമത്രയും ഉറഞ്ഞാടി
മനുഷ്യ ജീവനെ നഷ്ടപ്പെടുത്തയാണല്ലോ-
എത്രയോ ജീവൻ പൊലിഞ്ഞിട്ടും
നോക്കി നിന്ന് മന്ദഹസിക്കുകയാണോ നീ....

നമ്മളെ നമ്മൾ നിരീക്ഷിച്ചിരിക്കണം
സമൂഹവ്യാപനം ഉണ്ടാകാതിരിയ്ക്കാൻ
കൈകളും ശരീരവും ശുദ്ധിയാക്കീടാം
അകലം പാലിച്ചും അടുപ്പം പുലർത്തിടാം...

വിശന്നവനെ തല്ലി
കൊന്ന നാട്ടിലിന്ന്,
നാട്ടിൽനിന്ന്
വിശക്കുന്നവരെ തേടി
അലയുന്ന ജനങ്ങൾ.

മനുഷ്യ ജീവിതം മാറ്റി മറിയ്ക്കാൻ
കൊറോണയെന്ന അണുവിനു കഴിഞ്ഞു
മറു നാട്ടിൽ നിന്നും വന്ന മഹാമാരിയേ-
മടങ്ങി പോവുക ഈ പ്രപഞ്ചത്തിൽ നിന്നും!!!

                 

ആസിയ ഫാത്തിമ.എ
8D സെന്റ റോക്സ് എച്ച് എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത