സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

എന്താണ് കൊറോണ? കൊറോണവിറിഡെ (coronaviridae) എന്ന കുടുംബത്തിൽ പെടുന്ന വൈറസുകളെ വിളിക്കുന്ന പേരാണ് കൊറോണ. 120 നാനോ മീറ്ററാണ് ഒരു കൊറോണ വൈറസിന്റെ വ്യാസം. ഒരു മീറ്ററിനെ നൂറ് കോടി ഭാഗങ്ങളാക്കിയാൽ അതിലൊരു ഭാഗത്തിന്റെ നീളമാണ് ഒരു നാനോമീറ്റർ. വില്ലൻ വൈറസ്.😈 കൊറോണ വൈറസ് മൃഗങ്ങളിലും പക്ഷികളിലും മനുഷ്യരിലും രോഗങ്ങളുണ്ടാക്കും. 2019-അവസാനം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പുതിയ തരം കൊറോണ വൈറസിനെ തിരിച്ചറിഞ്ഞു. കടുത്ത pnuemonia ബാധിച് ചികിത്സയിലായിരുന്ന രോഗിയിലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. കൊറോണ വൈറസ് മൂലമുണ്ടായ പുതിയ രോഗത്തിന് ലോകാര്യോഗസംഘടനയും മറ്റ് സംഘടനകളും covid -19 എന്ന് പേര് നൽകി. All lndia lnstitute of medical science (Aims) അനുസരിച്ച് ശ്വാസകോശം വഴിയാണ് രോഗം പടരുന്നത്. കടുത്ത ചുമയും ശ്വാസതടസവും പനിയുമാണ് മനുഷ്യരിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ. ഇത് വളരെ പെട്ടെന്നു മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. ചൈനക്കു പുറമെ ഇറ്റലിയിലും ഇറാനിലും ഈ വൈറസ് ബാധയേറ്റ്‌ നിരവധി പേർ മരണമടഞ്ഞു. ആളുകൾ മാസ്ക് ഉപയോഗിക്കുകയും കൈ കഴുകുകയും ചെയ്യണമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു. കൈ കഴുകുന്നത് നമ്മെ ആരോഗ്യകരമായി നിലനിർത്താനും ശ്വസന വയറിളക്ക അണുബാധകൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത് തടയാനും സാധിക്കും. വൈറസ് പടരാതിരിക്കാനും വ്യക്തിഗത ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി സംസ്ഥാന ആരോഗ്യമന്ത്രി കെ. കെ ശൈലജ 'Break the chain'കാമ്പയിൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യക്തിപരമായ ശുചിത്വം ആരോഗ്യകരമായ ഒരു ശീലമായി പരിണമിക്കുകയും പൊതു സമ്പർക്കത്തിന് ശേഷം കൈയും മുഖവും കഴുകുകയും വേണം. ഇത് വൈറസ് അണുബാധയുടെ ശൃങ്കല തകർക്കാൻ സഹായിക്കും. ഇത് വരെ covid-19 ന് ഫലപ്രദമായ ഒരു പ്രതിരോധമരുന്നു വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനായിട്ടുള്ള ശ്രമത്തിലാണ് ലോകത്തിലെ എല്ലാ മരുന്ന് ഗവേഷണ സ്ഥാപനങ്ങളും. രോഗലക്ഷണങ്ങൾ കണ്ട ഉടൻ തന്നെ ചികിത്സ തുടങ്ങിയ മിക്ക രോഗികളെയും മരണത്തെ നിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.... അതിജീവിക്കണം ഈ മഹാമാരിയെ....... 😎😎

ആമിന ബീവി ജെ എസ്
9B സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം