Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം നല്ലൊരുനാൾക്കായി
ഇന്ന് നമ്മുടെ ലോകം ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലേക്ക് പോവുകയാണ്..
ലോകം മുഴുവൻ ഭീതിയുടെ നിഴൽ പടർന്ന് കഴിഞ്ഞു....വമ്പൻ രാജ്യങ്ങളെയും,വലിയൊരു സമൂഹത്തെയും കണ്ണിൽ പോലും പെടാത്ത ഇത്തിരി കുഞ്ഞനായ ഒരു വൈറസ് കീഴടക്കിയിരിക്കുന്നു....പണത്തിനും പദവിക്കും വേണ്ടി നെട്ടോട്ടം ഓടിയ ഒരു സമൂഹത്തെ....സ്വന്തം നിലനിൽപ്പിനായി അയൽ രാജ്യത്തെ ആക്രമിച്ച രാഷ്ട്രങ്ങളെ എല്ലാം അവൻ കീഴടക്കി...ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രസമൂഹം എന്ന് സ്വയം പറഞ്ഞിരുന്ന അമേരിക്ക പോലും അവന്റെ മുൻപിൽ മുട്ട്കുത്തി...ഇറ്റലിയുടെ രാഷ്ട്രത്തലവന് ഇനി ഒന്നും ചെയ്യാനില്ലാതെ വെറും കാഴ്ചക്കാരൻ ആകേണ്ടി വന്നു.... ഇത്രയും വലിയൊരു ദുരവസ്ഥ ഒരിക്കൽ പോലും ഉണ്ടായിട്ടില്ല....
നമ്മുടെ പ്രകൃതിക്ക് ഒരു സന്തുലിനാവസ്ഥയുണ്ട്....അതിൽ എന്ന് മനുഷ്യൻ കൈ കടത്തിയോ അന്ന് മുതൽ പല രീതിയിൽ പ്രകൃതി തിരിച്ചടി കൊടുത്തിട്ടുണ്ട്..മനിഷ്യരുടെ സുഖ സൗഖ്യത്തിനായി നമ്മൾ ആക്രമിച്ചത് നമ്മുടെ പ്രകൃതിയെ തന്നെയാണ്....ഓരോ തിരിച്ചടി കിട്ടിയപ്പോഴും പഠിച്ചില്ല...വീണ്ടും വീണ്ടും ചെയ്തു....
സുനാമി വന്നു,പ്രളയം വന്നു,പലതവണ കൊടുംകാറ്റും,പ്രകൃതിക്ഷോഭങ്ങളും വന്നു,ആമസോൺ കാട് കത്തി നശിച്ചു....ഒന്നിൽ നിന്നും പഠിച്ചില്ല....ഇപ്പോൾ പ്രകൃതി പ്രതികരിക്കുന്നത് ഒരു രോഗത്തിന്റെ അവസ്ഥയിൽ....
നേരത്തെ പരാമർശിച്ചത് പോലെ പ്രകൃതിയുടെ സന്തുലിനാവസ്ഥ പ്രകൃതി വീണ്ടെടുക്കും....പല ദുരന്തങ്ങളിലും മനുഷ്യർ ഒഴികയുള്ള ഒരുപാട് ജീവജാലങ്ങൾ നശിച്ചു....അപ്പോൾ പ്രകൃതിക്ക് സന്തുലിനാവസ്ഥക്കായി മനുഷ്യരും നശിച്ചേ മതിയാകൂ...നിർഭാഗ്യവശാൽ അത് സംഭവിക്കുകയാണ്.....ഈ രോഗം പൊട്ടി പുറപ്പെട്ടത് ഒരു സ്ഥലത്തു വെച്ചാണ് എന്ന് നമുക്ക് പറയാം...പക്ഷെ അതിന്റെ കാരണം കൂടെ നമ്മൾ ചിന്തിക്കണം....അത് ഒരു സ്ഥലത്തു എന്ന് പറഞ്ഞാൽ ശരിയാകില്ല..
നമ്മൾ ഇന്ന് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പരിസ്ഥിതി ശുചിത്വം .മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് പരിസ്ഥിതി ശുചിത്വം അത്യാവശ്യമായ ഒരു കാര്യമാണ് .വായു ജലം മണ്ണ് ഇവയെല്ലാം ഇപ്പോൾ വൻതോതിൽ മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതിൻറെ ഫലമായി അതിഭീകരമായ നാശത്തിലേക്കാണ് നാം പൊയ്ക്കൊണ്ടിരിക്കുന്നത്. പ്രകൃതിദുരന്തങ്ങളും മഹാ വ്യാധികളും എല്ലാം ഇതിൻറെ അനന്തരഫലങ്ങൾ ആണ്. ഉപയോഗിച്ചശേഷം നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പലവിധത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുകൂടാതെ പലരും പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുന്നതും കാണാം. ഇത് കത്തിക്കുന്നത് മൂലം ക്യാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇപ്പോൾ നമ്മൾ നേരിടുന്നപ്രധാന പ്രശ്നങ്ങളിൽ ഒന്ന്, പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിലെ രാസകീടനാശിനി പ്രയോഗങ്ങളാണ്.ഇതിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടിനമുക്ക് ആവശ്യമുള്ള പച്ചക്കറികളും മറ്റും നമ്മൾ തന്നെ കൃഷിചെയ്തു ഉണ്ടാക്കാൻ ശ്രമിക്കേണ്ടതാണ്. അതിനുവേണ്ടി ഈരാസകീടനാശിനി പ്രയോഗം അല്ലാതെഅടുക്കളയിൽ നിന്നും ഉപയോഗശേഷം വരുന്ന അവശിഷ്ടങ്ങൾ ഉപയോഗിച്ച് ജൈവവളങ്ങൾ ഉണ്ടാക്കി അത് ഉപയോഗിക്കാവുന്നതാണ്. അതൊരിക്കലും നമ്മുടെ പരിസ്ഥിതിയെമലിനമാക്കുക ഇല്ല .കൂടാതെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ പരിസരങ്ങളിൽ മലിനജലം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുകയും ഇതുകാരണം കൊതുക് കടിയേറ്റു പലരോഗങ്ങളും ഉണ്ടാകുന്നുണ്ട്.നമ്മൾ കുട്ടികൾ തന്നെ മുൻകൈയ്യെടുത്ത് ഇതൊക്കെ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ പരിസരത്തും മറ്റും കിടക്കുന്ന ചിരട്ടകളിലും,പ്ലാസ്റ്റിക് കളിലും കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കാം. പിന്നെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം, പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് പോലെയുള്ള പ്രവർത്തികൾ ഒഴിവാക്കാം.ഇത്തരം സമ്പർക്കത്തിലൂടെ പല പകർച്ചവ്യാധികളും ഉണ്ടാകും.
ലോകോത്തരമായി കണക്കെടുത്താൽ ആഗോള താപനം ആണ് പ്രധാന വില്ലൻ,എങ്കിലും നമ്മുടെ കേരളത്തിന്റെ നിലവിലെ അവസ്ഥയിൽ വിവിധ ഇനം ഖനനങ്ങൾ ആണ് പ്രധാന പ്രശനം ആയി നില നിൽക്കുന്നത്. പക്ഷെ അതിൽ നമുക്കു പ്രത്യക്ഷം ആയി ഒന്നും ചെയ്യാൻ ഇല്ല... എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് നമ്മുടെ സർക്കാർ നേതൃത്വം കൊടുത്തു ചെയ്യേണ്ടവയാണ്... അതും ദീർഘകാല അടിസ്ഥാനത്തിൽ മാത്രം കഴിയുന്നവ ആണ് മിക്കതും...അതുകൊണ്ട് നമ്മൾ ദൈനം ദിന പ്രവൃത്തികളിൽ കൂടുതൽ ശ്രദ്ദിക്കാവുന്ന കാര്യങ്ങൾ ചുവടെ ചേർക്കുന്നു;
കരയിൽ കിടന്നാൽ മണ്ണിനെ, കടലിൽ കിടന്നാൽ വെള്ളത്തെ, കത്തിച്ചു കളഞ്ഞാൽ വായുവിനെ ഇങ്ങനെ സർവ പരിസ്ഥിതിക്കും ഒരുപോലെ വെല്ലുവിളിയായ ഭൂമിയുടെ പ്രധാന ശത്രു ആയ പ്ലാസ്റ്റിക് വർജനം തന്നെയാണ് വളരെ അത്യാവശ്യം ആയ കാര്യം. എന്നാൽ പ്ലാസ്റ്റിക് ഒഴിവാക്കുക എന്നത് നടപടി ആണോ!!...
ആണോ എന്ന് ഒറ്റ ചോദ്യം ചോദിച്ചാൽ ഉത്തരം അല്ല എന്ന് തന്നെയാവും. ഇപ്പോൾ നമ്മൾ കുത്തിക്കൊണ്ടിരിക്കുന്ന ഈ മൊബൈൽ ഫോണിന്റെ പാർട്‌സ് തൊട്ടു ഇട്ടിരിക്കുന്ന വാച്ച്, ചെരിപ്പ്, വസ്ത്രത്തിൽ ഉള്ള ബട്ടൻസ്, എന്നിങ്ങനെ നമ്മുടെ ദൈനംദിന ജീവിതത്തിൽ അവിഭാജ്യഘടകം ആണ്. ഇതെങ്ങനെ നമുക്കു ഒഴിവാക്കാനാവും!?
പക്ഷെ നമുക്കു ഇത് ഒരു പരിധി വരെ ഉപയോഗം കുറയ്ക്കാൻ കഴിയും എന്നത് മാത്രം ഓർക്കുക... നമ്മളിൽ മിക്കവാറും പേരും കടയിൽ ഒരു സാധനം വാങ്ങിയാൽ കവർ ചോദിച്ചു വാങ്ങുന്ന കൂട്ടത്തിൽ ആണ്.. ഈ പ്ലാസ്റ്റിക് കവർ മാത്രം ഭൂമിയിൽ ഉണ്ടാക്കുന്ന മലിനീകരണം എത്രയാണ്?. അതുകൊണ്ട് പരമാവധി സാധനങ്ങൾ വാങ്ങേണ്ട അവസ്ഥയിൽ ഒരിക്കൽ ഉപയോഗിച്ച കവർ വീണ്ടും കയ്യിൽ കരുതുക, കയ്യിൽ ബാഗ് ഉണ്ടെങ്കിൽ അതിൽ കൊണ്ടു പോകുക എന്ന ചെറിയ കാര്യങ്ങൾ കൊണ്ട് തന്നെ വലിയ തരത്തിൽ പ്ലാസ്റ്റിക് വീട്ടിലും പരിസരത്തും കുന്നു കൂടുന്നത് ഒഴിവാക്കാം.
പ്ലാസ്റ്റിക് മിനിറൽ വാട്ടർ ബോട്ടിലുകൾ ആണ് മറ്റൊരു അബദ്ദം... ഇത്തരത്തിൽ ഉള്ള ബോട്ടിലുകൾ പരമാവധി ഉപയോഗം കഴിഞ്ഞാൽ ഏതെങ്കിലും ചവറു കൊട്ടയിൽ തന്നെ നിക്ഷേപിക്കുക, കഴിയുമെങ്കിൽ കുടി വെള്ളം കൂടുതൽ വേണ്ട കാലാവസ്ഥയില് വെള്ളം കൂടെ കരുതുക.
ഫ്ലെക്സിനൊക്കെ പരമാവധി തുണി ഉപയോഗിക്കുക. അതിനു കഴിയില്ലെങ്കിൽ ഉപയോഗിച്ച ഫ്‌ളക്‌സ് ആവശ്യം കഴിഞ്ഞാൽ കൃത്യമായി എടുത്തു വീട്ടിലോ മറ്റോ മറ്റെന്തെങ്കിലും ഉപയോഗത്തിന് എടുക്കുക... വഴിയിൽ ഇട്ടു പോകരുത്..
നമ്മൾ ചെയ്യുന്ന ഇത്തരം കൊച്ചു കാര്യങ്ങൾ കൊണ്ടാണ് പ്ളാസ്റ്റിക് ഉൽപന്നങ്ങൾ കൂടി വന്നു സമുദ്രത്തിൽ ഒരു പ്ലാസ്റ്റിക് മല തന്നെ ഉയർന്നു കൊണ്ടിരിക്കുന്നത് ... ഇതൊക്കെ അറിയാതെ വയറിൽ ആക്കുന്ന കൊണ്ട് ഒരുപാട് ജല ജീവികളും, മൃഗങ്ങളും ചത്തു പോകുന്നുണ്ട് എന്ന് ഓർക്കുക .
ആഗോള താപനം കൊണ്ടാണ് ആവർത്തിച്ചു ലോകത്തെമ്പാടും മാറി മാറി വരുന്ന ന്യൂനമർദം അടക്കം ഉള്ള ഒരുപാട് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്നത് എന്നു നമുക്കറിയാം... ഇതിന്റെ കാരണവും അറിയാം .
കാട് നികത്തി നാട് പണിയേണ്ട നിർബന്ധിത അവസ്ഥയാണ് നമുക്കുള്ളത് എന്നത് കൊണ്ട് മരം വെട്ടരുത് എന്നൊക്കെ പറയുന്നതിൽ ഒരു യുക്തിയും ഇല്ല. എന്നു കരുതി മരം ഇല്ലാതാവുന്നത് കണ്ടില്ലെന്ന് വക്കാനും ആവില്ല... അപ്പോൾ എന്ത്!?.
വേറൊന്നും അല്ല. നമുക്കു ഉപയോഗിക്കേണ്ട ഭാഗത് ഒരു മരം മുറിക്കുമ്പോ മറ്റൊരു ഭാഗത്ത് 2 തൈ നടാൻ ഓർത്താൽ മതി...
പിന്നെ വീട്ടിൽ തന്നെ കൊച്ചു ഗാർഡൻ, പച്ചക്കറി കൃഷി മറ്റു ഫലതൈകൾ വക്കുക...
ഇത്തരത്തിൽ ചെടികൾ വച്ചു ദൈനം ദിനം പരിപോഷിപ്പിക്കാൻ അല്പം സമയം കണ്ടെത്തുന്നത് നമ്മുടെ മാനസിക ആരോഗ്യത്തിനു വരെ നല്ലത് ആണെന്ന് അറിയുക. മാത്രമല്ല.. ഇത്തരത്തിൽ ചെടികൾ വീടിനോട് ചേർന്നു വരുന്ന കൊണ്ട് ആവശ്യത്തിനു ശുദ്ധ വായു കിട്ടുകയും ചെയ്യും...
വീട്ടിൽ കൊച്ചു കൃഷികൾ നടത്തുന്ന കൊണ്ട് മറ്റൊരു വലിയ ഗുണം... വീട്ടിലെ ജൈവ വേസ്റ്റ് കൊണ്ട് കമ്പോസ്റ്റ് വളം ഉണ്ടാക്കി ഒരേ സമയം വേസ്റ്റ് നിർമാർജനവും, കാർഷിക വള നിർമാണവും നടക്കും. വീട്ടിൽ കൃഷി കൂടുംതോറും പുറത്തു നിന്നു വാങ്ങേണ്ട അവസ്ഥ കുറയും... അത് കൊണ്ട് തന്നെ കുത്തകകൾ വ്യാപകമായി ഉണ്ടാക്കുന്ന രാസവള പച്ചക്കറികളുടെ ആവശ്യകത കുറയും... പരിസ്ഥിതിയിൽ രാസ വളം, കീടനാശിനി ഒക്കെ ഉണ്ടാക്കുന്ന വലിയ അപകടങ്ങൾ കുറയും...
മഴക്കാലം കഴിഞ്ഞാൽ അടുത്ത മാസം തൊട്ട് വരൾച്ച എന്ന കാലവസ്ഥയിലേക്ക് എത്തിയിട്ടുണ്ട് കഴിഞ്ഞ 2,3 വർഷങ്ങൾ കൊണ്ട് നമ്മുടെ നാട് . എന്തു കൊണ്ടൊക്കെ ഇങ്ങനെ എന്നു ചിന്തിച്ചിട്ടുണ്ടോ?.
വേറൊന്നും അല്ല... മഴയെ ഒന്നു മിനിമം നിലം തൊടാൻ എങ്കിലും സമ്മതിച്ചാൽ അല്ലെ മണ്ണിൽ ഇറങ്ങുക അത് . തിങ്ങി നിറഞ്ഞ നിൽക്കുന്ന വീടുകളിൽ നിന്ന് കുത്തിയൊലിച്ചു വരുന്ന വെള്ളം മുറ്റത്തെ വിരിച്ച ടൈൽസ് ലൂടെ നേരെ റോഡ് കളിലേക്ക് ഒഴുകുന്നു. അതു നേരെ തോട് അവിടന്ന് മണൽ ഇല്ലാത്ത നമ്മുടെ പുഴകൾ... മണലില്ലാത്ത പുഴ സത്യത്തിൽ ഒരു വെള്ളത്തിന്റെ പൈപ്പ് പോലെയാണ് വെള്ളത്തെ ശേഖരിക്കാൻ ഒന്നും ഇല്ലാത്ത കൊണ്ട് കുതിയൊഴുകി നേരെ കടലിലോട്ട് ഒരു പോക്ക്.... ഇവിടെ ജലക്ഷാമം ഒന്നും വന്നാൽ പോര . പുഴയുടെ ഇപ്പോളത്തെ അവസ്ഥ നമുക്കു അറിയുന്ന കൊണ്ട് പെയ്യുന്ന മഴ പരമാവധി നമ്മുടെ പറമ്പിൽ തന്നെ ഇറങ്ങാൻ മണ്ണിന്റെ സ്വഭാവികതയുടെ മേൽ ടൈൽസ് ഒട്ടിക്കാതെ വക്കുക... ടെറസിൽ ഇൽ നിന്ന് വരുന്ന വെള്ളം നേരെ കിണറിൽ പോകും വിധം സെറ്റ് ചെയ്യുക എന്നിവ ഇനിയുള്ള കാലത്ത് വളരെ അത്യാവശ്യം ആണ്.
ഇത്ര ഓർത്താൽ മതി... 10 വർഷം മുന്നേ ഒക്കെ കാശു കൊടുത്തു കുടിവെള്ളം വാങ്ങുക എന്നു നമുക്കു ചിന്തിക്കേണ്ടി കൂടെ വന്നിട്ടില്ല. ഇന്ന് പുറത്തിറങ്ങിയാൽ വെള്ളം വാങ്ങേണ്ട ഗതികേട് ഉണ്ട് .
ഒരു പ്രധാന കാര്യം... നമ്മുടെ കേരളം വ്യത്യസ്ത ഭൂപ്രകൃതി ഉള്ള നാടാണ്.അതുകൊണ്ട് എല്ലാ നാട്ടിലും ഒരേ കെട്ടിട നിർമ്മാണം യുക്തി അല്ല.
ഈയടുത് വെള്ളപ്പൊക്കത്തിൽ വൈറൽ ആയിരുന്ന ഒരു പോസ്റ്റ് ഉണ്ടായിരിക്കുന്നു വെള്ളം പൊങ്ങിയിട്ടും ഉയർത്തി പണിഞ്ഞത് കൊണ്ട് വെള്ളത്തിൽ മുങ്ങാതെ നിന്ന ആലപ്പുഴയിലെ കെട്ടിടങ്ങൾ... നമ്മുടെ സർക്കാരിന്റെ പദ്ധതിയിൽ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപെട്ടവർക്ക് വേണ്ടി ഉണ്ടാക്കിയ വീടുകൾ ആണവ... എന്തു കൊണ്ടാണ് അവർ സുരക്ഷിതർ ആയത്?
അവിടെത്തെ കാലവസ്ഥയ്ക്കും ഭൂപ്രകൃതിക്കും യുക്തമായ ഭവന നിർമാണ പദ്ധതി നടപ്പിൽ ആയത് കൊണ്ട് തന്നെ... ഹഹ നമുക്കു പക്ഷെ ഇത് പടിയാൻ കഴിഞ്ഞ പ്രളയത്തിൽ 500 പേരോളം മരിക്കേണ്ടി വന്നു എന്ന് മാത്രം .
ഇവിടെയാണ് ഗാഡ്ഗിൽ ന്റെ പല പദ്ധതികളുടെയും പ്രസക്തി. അദ്ദേഹം റിപ്പോർട് ഇൽ 2011 ഇൽ പറഞ്ഞതാണ് ഭൂപ്രകൃതിക്ക് അനുയോജ്യമല്ലാത്ത നമ്മുടെ ഭവന നിർമാണം അപകടം ക്ഷണിക്കും എന്നു.
അതു കൊണ്ട് സ്വന്തം നാടിനു യുക്തമായ രീതിയിൽ തന്നെ വീട് വച്ചാൽ നമുക്കൊക്കെ കൊള്ളാം.
ഈരീതിയിൽ പരിസ്ഥിതിമലിനീകരണംനിയന്ത്രിച്ച് ലോകനന്മയ്ക്കായി നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|