ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണത്തിൻെറ ആവശ്യകത

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത
                ആരോഗ്യം മനുഷ്യന്റെ സമ്പത്താണ്. രോഗത്തിനല്ല രോഗം വരാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. വൃത്തിയില്ലായ്മയാണ് പല രോഗങ്ങക്കും കാരണം.പരിസ്ഥിതിയുടെ നിലനിൽപിനെ സാരമായി ബാധിക്കുന്ന പലതും മനുഷ്യൻ വരുത്തിവെച്ച വിനകളാണ്. വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും. മനുഷ്യന്റെ ദുഷ്ടപ്രവർത്തികളുടെ അനന്തര ഫലങ്ങളാണ് ഇന്ന് പരിസ്ഥിതി നേരിടുന്ന ഭീക്ഷണികൾ. വൃക്ഷ ങ്ങളും. വൃക്ഷങ്ങളും പക്ഷികളും നദികളും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന ഘടകങ്ങളാണ്. ജീവരാശികൾക്ക് ആവശ്യമായ പ്രണവായു ലഭിക്കുന്നതിന് വൃക്ഷങ്ങൾ ആവശ്യമാണ്. സ്വാർത്ഥമോഹിയായ മനുഷ്യൻ പ്രകൃതിയിലെ വൻമരങ്ങളെല്ലാം വെട്ടി നശിപ്പിച്ചു. വെട്ടി നശിപ്പിച്ചവയ്ക്ക് പകരം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ അവർ റായില്ല. വനപ്രദേശങ്ങൾ മൊട്ടക്കുന്നുകളാവാൻ ഇതു കാരണമായി. വൃക്ഷനാശം മണ്ണൊലിപ്പിനും മണ്ണിന്റെ വളക്കൂറ് നഷ്ടപ്പെടുന്നതിനും ഇടയാക്കി ജീവൻ നിലനിർത്തുന്നതിന് സസ്യജന്തു ജാലങ്ങൾക്ക് ശുദ്ധജലം ആവശ്യമാണ്. വന നശീകരണത്തോടെ പുഴകൾ വറ്റിവരണ്ടു. ജലമലിനീകരണത്തിന് പല കാരണങ്ങളുണ്ട്. വൃക്ഷ നാശവും രാസവള പ്രയോഗങ്ങളും കീടനാശിനി പ്രയോഗങ്ങളുമാണ് ജലമലിനീകരണത്തെ കൂടുതൽ രൂക്ഷമാക്കുന്നത്. അതിന്റെ ഫലമായി ജലജീവികളും ജലസസ്യങ്ങളും നശിക്കാനിടയായി. 
            പരിസ്ഥിതി നേരിടുന്ന മറ്റൊരു പ്രശ്നമാണ് വായുമലിനീകരണം. ലക്ഷോപലക്ഷം വാഹനങ്ങളിൽ നിന്നും ഉയരുന്ന പുകപടലങ്ങൾ ഉം വ്യവസായശാലകൾ പുറംതള്ളുന്ന പുക പഠനങ്ങളും അന്തരീക്ഷ വായുവിനെ കൂടുതൽ മലിനപ്പെടുത്തുന്നു. മനുഷ്യന് ശ്രദ്ധയോടെ വലിച്ചെറിയുന്ന ചപ്പുചവറുകളും മറ്റ് പാഴ് വസ്തുക്കളും അവളും പ്രകൃതി നശീകരണത്തിന് ഇടയാക്കുന്നു. പ്ലാസ്റ്റിക്കിൻറെ ഉപയോഗം പ്രകൃതി നേരിടുന്ന ഒരു വലിയ ഭീഷണിയാണ്. ഇന്ന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപകരണങ്ങൾ ഉപയോഗശൂന്യമായി കഴിയുമ്പോൾ നമ്മുടെ ചുറ്റുപാടും നാം വലിച്ചെറിയുന്നു. ഇത് മണ്ണിൻറെ ഫലഭൂയിഷ്ഠത  നശിപ്പിക്കുക മാത്രമല്ല സസ്യജാലങ്ങൾ ക്ക് വളരാനുള്ള സാധ്യത കൂടി ഇല്ലാതാക്കുന്നു. വെള്ളത്തിൽ വീഴുന്ന പ്ലാസ്റ്റിക് ഉപകരണങ്ങൾ വെള്ളത്തിൽ പൊങ്ങി കിടന്ന് ജലശുദ്ധീകരണത്തിൻറെ സകല സാധ്യതകളും ഇല്ലാതാക്കുന്നു. ഫാക്ടറികളിൽ നിന്ന് ഒഴുക്കിവിടുന്ന മലിനജലം മാരകമായ ആയ രോഗങ്ങൾക്ക് കാരണമാകുന്നു.
               ഇവിടെയാണ് നാം ഉണർന്നു ചിന്തിക്കേണ്ടത്. മാലിന്യം ഉറവിടങ്ങളിൽ തന്നെ  നിർമാർജനം ചെയ്യാൻ ശീലിക്കണം. അതിനായി പല പല മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. പൈപ്പ് കമ്പോസ്റ്റ് ആയും ജൈവവള പ്ലാൻറുകൾ ആയും   ബയോഗ്യാസ് ആയും മറ്റും ഈ മാലിന്യങ്ങളെ നമ്മുടെ വീട്ടുവളപ്പിൽ തന്നെ നിർമാർജനം ചെയ്താൽ ഒരുപരിധിവരെയെങ്കിലും നമ്മുടെ പരിസരം ശുചിത്വത്തോടെ സൂക്ഷിക്കാൻ നമുക്ക് കഴിയും എന്ന കാര്യത്തിൽ സംശയം വേണ്ട.
അശ്വിൻ മനോജ്
10 C ജി.എച്ച്.എസ്.എസ് ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 02/ 2022 >> രചനാവിഭാഗം - ലേഖനം