ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ; തോൽപ്പിക്കാം നമുക്ക്‌ കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കൂ; തോൽപ്പിക്കാം നമുക്ക്‌ കൊറോണയെ
ലേഖനം

ഈ കൊറോണ കാലത്ത് ശുചിത്വം വളരെ അത്യാവശ്യമാണ്‌. ശുചിത്വം പല വിധമാണ്‌ വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവ അവയിൽ പ്രധാനമാണ്.കൊറോണയെ അതിജീവിക്കാൻ വ്യക്തി ശുചിത്വം വളരെ അത്യാവശ്യമാണ്.കൈകൾ ഇരുപത് സെക്കൻ്റ് സോപ്പോ സാനിറ്റൈസറോ,ഹാൻ്റ് വാഷോ ഉപയോഗിച്ച്‌ കഴുകണം ഇത് വ്യക്തി ശുചിത്വത്തിൻ്റെ ഒരു കടകമാണ്. വ്യക്തികൾ ചേർന്നാണ് സമൂഹം ഉണ്ടാകുന്നത്‌. ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക്‌ രോഗം പകരുന്നു അതു വഴി ഒരു സമൂഹത്തിന് തന്നെ രോഗം ബാധിക്കുന്നു അതുകൊണ്ട്‌ വ്യക്തികൾ ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കേണ്ടത് ഈ കൊറോണക്കാലത്തെ അതിജീവിയ്ക്കാൻ വളരെ അത്യാവശ്യമാണ്‌. റോഡുകളിൽ തുപ്പുന്നത് പലർക്കും ഒരു ശീലമാണ് അത് ഒഴിവാക്കുന്നതിലൂടെ നമുക്ക് രോഗങ്ങൾ പകരുന്നത് തടയാം . ഇത് ശുചിത്വത്തിൻ്റെ ഒരു പ്രധാന ഭാഗമാണ്. ശുചിത്വം പുറമേ മാത്രം ഉണ്ടായിരിക്കേണ്ട ഒരു സംഗതിയല്ല. ജീവിതത്തിൻ്റെ സമസ്ത തലങ്ങളെയും ഉൾക്കൊള്ളേണ്ട ഒന്നാണ് അത് നമ്മുടെ ധാർമിക നിഷ്ഠകളും ആരാധനയും ഉൾപ്പെടുന്ന മനസ്സിൻ്റെയും ഒരവസ്ഥ കൂടെയാണ് അത്. അങ്ങനെ പറയുന്നത് ഏറ്റവും ഉചിതം കാരണം ശുചിത്വം ജീവിതത്തിൻ്റെ അടിത്തറയാണ്. ശുചിത്വം എന്നത് കോവിഡ് കാലത്തെ ഒരു പ്രധാന പ്രതിരോധ മരുന്ന് തന്നെയാണ് ശുചിത്വം മുറുകെപ്പിടിക്കാമെങ്കിൽ ഏത് കൊറോണയേയും അതിജീവിക്കാം

സുൽത്താന ആർ
8C ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം