സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/ദൈവത്തിന്റെ സ്വന്തം നാട് കേരളം .......
ദൈവത്തിന്റെ സ്വന്തം നാട് കേരളം .......
ദൈവത്തിന്റെ സ്വന്തം നാട് എന്ന് പ്രസിദ്ധി നേടിയ കേരളം സ്വന്തം പേര് ഒരിക്കൽകൂടി അന്വർഥമാക്കിയിരിക്കുന്നു. കൊറോണ വൈറസ് ബാധ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട സമയം മുതലേ കേരളം കനത്ത ജാഗ്രതയിലായിരുന്നു.ഇന്ത്യയിൽആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്.കേരളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചതിന് മുമ്പും ശേഷവും ആരോഗ്യ വകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.രോഗവ്യാപനം തടയാനുള്ള നടപടികൾ,കോവിഡ് സംശയമുള്ളവരെ ക്വാറൻറീൻ ചെയ്യൽ,റൂട്ട് മാപ്പും സമ്പർക്കപട്ടിക തയ്യാറാക്കൽ,കർശനമായ പരിശോധനകൾ, വ്യക്തിശുചിത്വത്തിനായി ' Break the chain', രോഗത്തെ പ്രതിരോധിക്കാൻ ' Lock Down',കേരള സർക്കാരിന്റെ ഈ പ്രവർത്തനങ്ങളെല്ലാം പ്രശംസ അർഹിക്കുന്നതാണ്.ജനുവരി 30 നാണ് ഇന്ത്യയിൽ ആദ്യ കോവിഡ് ബാധ കേരളത്തിൽ സ്ഥിരീകരിക്കുന്നത് അന്നുമുതൽ ഈ നാളുവരെ കേരളം ജാഗ്രതയോടെയാണ് നീങ്ങുന്നത്. ആദ്യകാലത്ത് രോഗം ബാധിച്ചവരെ പൂർമായി സുധപ്പെടുത്താൻ കഴിഞ്ഞു. പിന്നീട് രോഗികളായവരെ പൂർണമായും സുഖപ്പെടുത്തുവാൻ കഴിഞ്ഞില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കേരളത്തിലെ മരണനിരക്ക് വളരെ കുറവാണ്. എന്തിന് വിദേശികളായവരെയും പൂർണമായി സൗജന്യമായി ചികിത്സിച്ച് രോഗവിമുക്തരാക്കി മാതൃക കാട്ടി. 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സൗജന്യ ഭക്ഷണം ഉറപ്പിക്കാൻ സമൂഹ അടുക്കള ഇവയെല്ലാം കൊറോണ കാലത്ത് കേരളത്തിന്റെ സവിശേഷതയാണ്. മറ്റ് രാജ്യങ്ങളെക്കാളും സംസ്ഥാനങ്ങളെക്കാളും കൊറോണ വൈറസിനെ നിയന്ത്രണ വിധേയമാക്കിയതിൻറെ പ്രധാന കാരണം ഇവിടുത്തെ ആരോഗ്യ പ്രവർത്തകരുടെ അകമിഴിഞ്ഞ സേവനം കൊണ്ട് മാത്രമാണ്.സ്വന്തം ആരോഗ്യം പോലും തൃണവത്ഗണിച്ചുകൊണ്ട് സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ നമ്മുടെ നാടിന്റെ അഭിമാനമാണ്.അവരുടെ രാപ്പകലില്ലാത്ത അദ്ധ്വാനം കൊണ്ടാണ് കോവിഡ് എന്ന രോഗത്തിൽ നിന്ന് രോഗബാധിതർക്ക് മുക്തി നേടാനായത്. കോവിഡിനെ അതിജീവിക്കാൻ നാം പ്രവർത്തനിരതരാകേണ്ടതുണ്ട്.നാം ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ കൊറോണ എന്നല്ല ഏതൊരു മഹാമാരിയെയും പ്രതിരോധിക്കാൻ നമുക്ക് കഴിയും അതിനാൽ 'Stay home ,Stay safe' എന്ന് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കമെന്ന് കേരളം ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു............
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |