ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/അമ്മക്കിളിയെ കാത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മക്കിളിയെ കാത്ത്


സ്നേഹം തുളുമ്പും നിറകുടമായ്
എന്നിനി നീ യെന്നരികിലെന്നെത്തും
നിന്നോ൪മ്മയിൽ ഉരുകുമീ പൈതലിന്ന
രികിലൊരു തെന്നലായ് തഴുകുമോ നീ
ഇനിയൊരു ബാല്യത്തിനോ൪മ്മയായി
ഒരു ജന്മമെങ്കിലും അണയുമോ നീ
നി൯ സ്നേഹത്തിൻ മധുരം നൽകാ൯
നി൯ പുഞ്ചിരി നിലാവിലലിയാ൯
ആവുമോ എനിക്കെന്നെങ്കിലും
നിന്റെ പ്രാണനും അവസാന രക്തവു
മേകി യെ൯ വരവിനായി കാത്തിരുന്നിട്ടു
മെ൯ വിളി കേൾക്കാതെ നീ പോയതെന്തോ
വരുമോ എന്നരികിലൊരു മാത്രയെങ്കിലും
കാത്തിരിപ്പൂ ഞാനേകയായി
 

ഐശ്വര്യ സരുൺ
8 E ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത