Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പഠിപ്പിച്ച പാഠം
ചൈനയെന്ന മഹാരാജ്യത്ത് നിന്നും രൂപം കൊണ്ട രോഗമാണ് കോവിഡ്- 19. ഈ രോഗം പരത്തിയ വൈറസാണ് കൊറോണ . ഇതിൻ്റെ ആകൃതി കിരീടം പോലെ ആണ്. ഈ വൈറസിനെ തുരത്താൻ ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ് ശുചിത്വം എന്നത് . ഒരു പ്രളയത്തെയും മറ്റൊരു വൈറസായ നിപയെയും അതിജീവിച്ച നമ്മൾ ഈ രോഗത്തെയും ഒറ്റകെട്ടായി നേരിടും. ഇതൊടൊപ്പം കൊറോണ പഠിപ്പിച്ച പാഠമാണ് ശുചിത്വം എന്നത്.
⏺ BREAK THE CHAIN
സന്നദ്ധ സേന ആവിഷ്‍കരിച്ച ശുചികരണ പ്രവർത്തനമാണ് Break the chain. ബസ് സ്റ്റോപ്പ്, ജംഗ്ഷനുകൾ തുടങ്ങി ആളുകൾ കൂടുന്നത്ത് സ്ഥലങ്ങളിൽ കൈ കഴുകൽ ഉള്ള സംവിധാനമാണ് Break the chain ഉദ്ദേശിക്കുന്നത്. ഇതിനെ തുടർന്ന് നഗരസഭ കാര്യമല്ല, I KSRTC സ്റ്റാൻഡ് , റവന്യൂ ടവർ , പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഹാൻഡ് വാഷിങ് കോർണർ സ്ഥാപിച്ചിട്ടുണ്ട്. കൈ കഴുകാം രോഗം പടരുന്ന കണ്ണി മുറിക്കാം
⏺ വിവര ശുചിത്വം.
ശാരീരിക ശുചിത്വം പോലെ പ്രധാനമാണ് വിവര ശുചിത്വം എന്നത്. യഥാർത്ഥ വാർത്തയും വ്യാജ വാർത്തയും തിരിച്ചറിയാൻ നമ്മുടെ ഒപ്പം Indian News Paper society (INS) പങ്കുച്ചേരുന്നു. വ്യാജവാർത്തകളെ തിരിച്ചറിയുക എന്നതാണ് INS കണക്കാക്കുന്നത്.
⏺STAY HOME STAY SAFE
വീട്ടിലിരിക്കു സുരക്ഷിതരാകു എന്ന ആശയം സർക്കാർ തീരുമാനമാണ്. കൊറോണയെ തുരത്താൻ ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ് ലോക്ക് ഡൗൺ. ഇത് നമ്മൾ പാലിച്ചു വരികയാണ്. വീട്ടിലിരിക്കുമ്പോൾ കൂടുതൽ ശുചിത്വം പാലിക്കാൻ കഴിയും. ഇത് രോഗ പ്രതിരോധത്തിന് സഹായകമാണ്.........
⏺ മാസ്ക് ധരിച്ച് രോഗം അകറ്റാം.
ശ്വസനത്തിൽ കൂടെ രോഗം പകരാതിരിക്കാൻ ഉള്ള മുൻകരുതലാണ് മാസ്ക് ധരിക്കുകയെന്നത്. ഇത് ധരിക്കുമ്പോൾ നമ്മൾ സുരക്ഷിതരാക്കുന്നതിന് ഒപ്പം രോഗം ഉള്ളവരിൽ നിന്നേ പകരാതിരിക്കുകയും ചെയ്യും. മാസ്ക് ധരിച്ച് കഴിഞ്ഞാൽ പിന്നെ അതിൽ തൊടാൻ പാടില്ല ഉപയോഗശേഷം ചൂടു വെള്ളത്തിൽ കഴുകുകയും വേണം.
⏺ ശരിയും തെറ്റും
ശരി ✔
- തുടർച്ചയായ കൈ കഴുകൽ ശീലിക്കുക. സോപ്പും വെള്ളമോ അല്ലെങ്കിൽ ആൽക്കഹോൾ അടിസ്ഥാന വസ്തു ഉപയോഗിച്ച് കൈ തുടക്കുക. കൈകൾ വൃത്തിയാണെന്ന് തോന്നിയാൽ പോലും ശുദ്ധി വരുത്തുക.
- ചുമക്കുമ്പോഴും മുക്ക് ചീറ്റുമ്പോഴും തൂവാല / ടിഷ്യൂ ഉപയോഗിച്ച് മൂക്കും വായും മൂടുക .
- ഉപയോഗിച്ച ടിഷ്യു ഉപയോഗശേഷം അടപ്പുള്ള ബിന്നുകളിൽ നിക്ഷേപിക്കുക.
തെറ്റ്❌
- നിങ്ങൾക്ക് പനിയും ചുമയും അനുഭവപ്പെടുന്നുവെങ്കിൽ ആരെങ്കിലുമായി അടുത്തിടപഴകഴുത്.
- നിങ്ങളുടെ കണ്ണും മൂക്കും വായും സ്പർശിക്കുത്.
- പൊതു സ്ഥലത്ത് തുപ്പഴുത്.
⏺കേരളം മുന്നിൽ
- രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ.
- നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം കുറയുന്നു.
- സമൂഹ വ്യാപനത്തിന്റെ ലക്ഷണങ്ങൾ ഇല്ല.
- മരണ നിരക്ക് വളരെ കുറവ് .
- കൂടുൽ ടെസ്റ്റുകൾ നടത്തിയത് കേരളത്തിൽ.
- പൊതുജനാരോഗ്യ മേഖലയുടെ മികച്ച പ്രവർത്തനം.
കരുതലോടെ കേരളം കരുത്തേകാൻ ആരോഗ്യ കേരളം .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|