Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - ഒരു തൂലികകാഴ്ച
വിശ്വമാകെ പടർന്നുപിടിച്ച അപ്രതീക്ഷിതവുും ഭയാനകവുമായ ഒരു ദുരന്തമാണ് കൊറോണവൈറസ് ഡിസീസ് 2019 എന്ന കൊറോണ 19. ഈ രോഗം ചൈനയിലെ വുഹാനിൽ നിന്ന് ലോകത്തിന്റെ പല കോണുകളിലേയ്ക്കും പടർന്നുപിടിച്ചത് നിമിഷ നേരം കൊണ്ടാണ്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളെ വെല്ലുവിളിച്ചുകൊണ്ടുും ലോകത്തിലെ മനുഷ്യരുടെ ജീവൻ അപഹരിച്ചുകൊണ്ടുും കൊറോണ എന്ന അപകടകാരിയായ വൈറസ് അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു. കൊറോണയെ പിടിച്ചു നിർത്താൻ ഇന്നത്തെ നമ്മുടെ വൈദ്യശാസ്ത്രത്തിന് പരിമിതികൾ ഉണ്ടെങ്കിലും പൂർണ്ണമായ മുൻകരുതലിലൂടെയും ജാഗ്രതയിലൂടെയും ഒരു പരിധി വരെ അതിനെ വരുതിയിലാക്കാൻ സാധിക്കും എന്ന് ഉദാഹരണസഹിതും കാട്ടിത്തന്നവരാണ് ഓരോ ആരോഗ്യപ്രവർത്തകരും. ജാതി-വർഗ ഭേതമില്ലാതെ വലിയവനോ ചെറിയവനോ എന്ന വ്യത്യാസമില്ലാതെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടർന്നു പിടിക്കുന്നു . ഈ അവസരത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് പ്രതിരോധം തീർക്കുക എന്നത് മാത്രമാണ്. സാമൂഹിക അകലം അഥവാ സോഷ്യൽ ഡിസ്റ്റൻസിങ് തന്നെയാണ് അതിൽ പ്രധാനം. കൂടാതെ ലോക് ഡൗൺ, സ്റ്റേ അറ്റ് ഹോം , സാനിറ്റൈസേഷൻ , മാസ്ക് ധരിക്കൽ , കൊറന്റൈൻ , ആൾക്കൂട്ടങ്ങൾ ഒഴുവാക്കുക തുടങ്ങിയവയാണ് പ്രധാന പ്രധിരോധ മാർഗ്ഗങ്ങൾ .
ഈ വൈറസിനെ നമ്മുടെ നാട്ടിൽ നിന്ന് തുടച്ചുനീക്കാനായി നമ്മുടെ ഗവണ്മെന്റ്, ആരോഗ്യപ്രവർത്തകർ, മറ്റു സന്നദ്ധപ്രവർത്തകർ എന്നിവർ കൈമെയ്യ് മറന്ന് രാപ്പകൽ ഇല്ലാതെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത് കേവലം സർക്കാരിന്റെയോ സംഘടനകളുടെയോ കർത്തവ്യമല്ല .സാമൂഹിക ബോധമുള്ള പൗരന്മാർ എന്ന നിലയ്ക്ക് നാം ഓരോരുത്തരുടെയും കടമയാണ് .
ഈ മഹാമാരിയുടെ ദുരന്തകാലത്തെ നാം അതിജീവിക്കുക തന്നെ ചെയ്യും .ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന മുൻകാല ദുരന്തങ്ങളെ അതിജീവിച്ച മനുഷ്യന് , ഈ കൊറോണക്കാലത്തിന്റെ അതിജീവനവും ഭാവിതലമുറയ്‌ക്ക് കൈമാറാനുള്ള പ്രചോദനത്തിന്റെ ഒരേടായി മാറും എന്ന് നമുക്ക് പ്രത്യാശിക്കാം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|