സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ പകർച്ചവ്യാധികൾ
പകർച്ചവ്യാധികൾ
പകർച്ചവ്യാധികൾക്ക് കാരണം സൂക്ഷ്മ ജീവികളാണെ ന്ന് ആദ്യമായി നിരീക്ഷിച്ചത് ലൂയി പാസ്ചറാണ്. ഇലക്ട്രോണിക് മൈക്രോസ്കോപ്പിന്റെ വരവോടെയാണ് ശാസ്ത്രലോകം ബാക്ടീരിയ, വൈറസ് എന്നിവയെ ശരിക്കും തിരിച്ചറിഞ്ഞത്. മനുഷ്യരാശി ആദ്യം നേരിട്ടത് പ്ലേഗായിരുന്നു. പിന്നെ ക്ഷയം, മലമ്പനി, കോളറ, സ്പാനീഷ് ഫ്ളു, കുഷ്ഠം, ടൈ ഫോയ്ഡ്, വസൂരി,ആന്ത്രാക്സ്, ഡെങ്കിപ്പനി, പോളിയോ, മന്ത്, സാർസ്, മേർസ്,എയ്ഡ്സ്, എബോള, സിക, നിപ തുടങ്ങിയ പകർച്ചവ്യാധികളിലൂടെ കോടിക്കണക്കിന് മനുഷ്യരാണ് മരണപ്പെട്ടത്. വൈദ്യശാസ്ത്രം ഇതിനെ യൊക്കെ അതിജീവിച്ചു. ഇപ്പോൾ കൊറോണയെ അതി ജീവിക്കാനുള്ള ശ്രമത്തിലാണ്. ചൈനയിലെ വുഹാനാണ് കൊറോണയുടെ പ്രഭവകേന്ദ്രം. ഈ മഹാമാരി അപ്രതീ ക്ഷിതമായി ആ രാജ്യത്തിൽ പടർന്ന് പിടിക്കുകയും അത് ആ രാജ്യത്തിന്റെ അതിർത്തി ഭേദിച്ച് ലോക വ്യാപക മാക്കുകയും ചെയ്തു. അങ്ങനെ ഈ മഹാമാരി ഇന്ത്യയിലും വ്യാപിച്ചു. കൊറോണ (കോവിഡ്-19) യെ നേരിടുവാൻ വേണ്ടി മാർച്ച് 22-ന് ജനത കർഫ്യുവും മാർച്ച് 24-മുതൽ മേയ് 3-വരെ ലോക്ക് ഡൗണും ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സാമൂഹിക അകലം പാലിക്കുക. മാസ്ക്ക് ധരിക്കുക, ഹാൻഡ് വാഷ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകുക, വീട്ടിനുള്ളിൽ തന്നെ കഴിയുക ഇവയും കോവിഡിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളാ ണ്.തൊണ്ട വേദന, പനി, ശരീരവേദന,ശ്വാസ തടസ്സം എന്നിവയാണ് കൊറോണയുടെ ലക്ഷണങ്ങൾ. ഈ ലക്ഷ ണങ്ങളുള്ള വ്യക്തി വൈദ്യസഹായം തേടേണ്ടതാണ്. ഈ മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ഡോക്ടർമാർക്കും, നഴ്സുമാർ ക്കും, ആരോഗ്യപ്രവർത്തകർക്കും, പോലീസുകാർക്കും ഒരു ബിഗ് സല്യൂട്ട് നൽകുന്നു.സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ ഐക്യത്തോടെ പാലിച്ച് ഈ മഹാമാരിയിൽ നിന്ന് മോചനം നേടുന്നതി നുള്ള യത്നത്തിൽ നമുക്കും പങ്കാളികളാകാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം