സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ തിരിനാളം

പ്രതീക്ഷയുടെ തിരിനാളം


ജീവിതമേ നീ എത്ര നിസ്സാരമാണ്
മനുഷ്യാ നീ ഒരു പുഴുവാണ് !
അഹങ്കാരിയിൽനിന്നും നിസംഗതയിലേക്ക്,
എത്ര പെട്ടന്നാ നീ എത്തിയത്
വിധിയുടെ വിളയാട്ടത്തിൽ പകച്ചുപോയ
നിനക്ക് ഒപ്പമിരിക്കാൻ,
എവിടെ നിന്റെ മതം, ജാതി, വർഗ്ഗീയത
എവിടെ നിന്റെ സമ്പത്ത്
ഇല്ല ! എ‍‍ങ്ങും നിസ്സംഗതയുടെ തേങ്ങലുകൾ
ഇപ്പോൾ ദൈവം ചിരിക്കുന്നുണ്ടാകും
പൂജ നടത്താൻ അമ്പലം തുറക്കുന്നില്ല
കുർബ്ബാന നടത്താൻ പള്ളിയും തുറക്കുന്നില്ല
നിസ്കാരം നടത്താൻ ജുമയും തുറക്കുന്നില്ല
നിനക്ക് മുന്നിൽ ഒത്തൊരുമയുടെ
വാതിൽ തുറക്കാൻ ദൈവം തന്ന അവസരമാകാം ഇത്
നേരമില്ലെന്ന പരാതിയുമില്ല, ഇനി ഒത്തൊരുമയൊടെ
നിന്നാൽ തുരത്താം നമുക്കീ മഹാമാരിയെ
നമ്മൾ അതിജീവിക്കും.
     

അക്ഷയ. ജെ. എസ്സ്
9 G സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത