സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ ഒത്തൊരുമ
ഒത്തൊരുമ
അങ്ങ് അകലെ പ്രകൃതി സുന്ദരമായ ഒരു ചെറിയ ഗ്രാമത്തിൽ രാമുവും ഭാര്യ അങ്കിയും മക്കളായ വിക്കിയും പിങ്കിയും താമസിച്ചി രുന്നു. രാമു ആ ഗ്രാമത്തിലെ പാവപ്പെട്ട ഒരു കൂലിവേലക്കാരനാ യിരുന്നു. അതി സുന്ദരമായ ഗ്രാമമായതിനാൽ അവിടെ വിദേശികളും സ്വദേശികളും ധാരാളം സന്ദർശിക്കാറുണ്ടായിരുന്നു. കുറെ നാളുകൾ കഴിഞ്ഞപ്പോൾ ആ ഗ്രാമത്തിൽ മാലിന്യ കൂമ്പാരവും മലിനജലവും കൊണ്ട് അവിടെ കൊതുകിന്റെ ശല്യം അവിടെ കൂടി. അങ്ങനെ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ രാമുവി ന്റെ മകൻ വിക്കിയ്ക്ക് ഒരു അസുഖം ബാധിച്ചു. ആശുപത്രിയിൽ കൊണ്ടു പോയി രോഗം എന്തെന്ന് കണ്ടുപിടിക്കാൻ സാധിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഗ്രാമത്തിൽ കുറേ പേർക്ക് വിക്കിയെ പോലെ അസുഖം ബാധിച്ചു. അപ്പോഴാണ് മനസ്സിലാ യത് ഗ്രാമത്തിൽ ഒരു പകർച്ചവ്യാധി പിടിപെട്ടുവെന്ന്. അറിഞ്ഞ പ്പോൾ രാമുവും കുടുംബവും ഗ്രാമവാസികളും അതീവദുഃഖിതരായി. ദിവസങ്ങൾ കഴിയുന്തോറും ആ ഗ്രാമം ഈ പകർച്ചവ്യാധിയ്ക്ക് അടിമപ്പെട്ടു. ഗ്രാമത്തിലെ ജനങ്ങൾ പേടിച്ച് വിറങ്ങലടിച്ചു. അവിടെ ആരും വരാതെയായി. ആ ഗ്രാമത്തിലെ ജനങ്ങൾ ഒന്നടങ്കം ഇതിന് പരിഹാരം കാണാൻ തീരുമാനിച്ചു. വീടും പരിസരവും വൃത്തിയാക്കുകയും ഒപ്പം ഗ്രാമത്തിലെ പൊതു സ്ഥലങ്ങളിലെ മാലിന്യങ്ങളെ നീക്കുകയും മലിനജലം കെട്ടികിടക്കുന്ന സ്ഥലങ്ങൾ മണ്ണിട്ട് മൂടുകയും ചെയ്തു. അങ്ങനെ നാളുകൾ കടന്നുപോയി. ഗ്രാമത്തിലെ ജനങ്ങൾ പതുക്കെ പതുക്കെ പഴയരീതിയിലേക്ക് മാറി. രാമുവിന്റെ മകൻ വിക്കി സുഖം പ്രാപിച്ച് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി. രാമുവും കുടുംബവും ഗ്രാമവാസികളും അതീവസന്തോഷത്തിലായി. അവരുടെ ആ പഴയ പ്രകൃതി രമണീയമായ ഗ്രാമത്തിൽ അവൻ സന്തോഷത്തോടെ ജീവിച്ചു പോകുന്നു.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ