ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/ഭാവിതലമുറയ്ക്കായ്... (ലേഖനം)
ഭാവിതലമുറയ്ക്കായ്...
എല്ലാ ജീവജാലങ്ങളും അതിജീവനത്തിനു വേണ്ടി പരിസ്ഥിതിയെ ആശ്രയിക്കുന്നു. അതു കൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണം വളരെ ഗൗരവമേറിയ ഒന്നാണ് .മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യൻ്റെ നിലനിൽപ്പ് പരിസ്ഥിതിയ്ക്ക് ഒരു ഭാരമായി ഭവിക്കുന്നു.
മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ച് അതിനെ ചൂഷണം ചെയ്ത് ജീവിക്കുന്നു. പക്ഷേ തിരിച്ചൊന്നും നൽകുന്നില്ല. കഴിഞ്ഞ രണ്ട് നൂറ്റാണ്ട് കാലത്തിനിടയ്ക്ക് മനുഷ്യൻ പല മേഖലകളിലും വലിയ പുരോഗതി നേടിയിട്ടുണ്ട്. മനുഷ്യന്റെ ചൂഷണം പ്രകൃതിയെ പരിഹരിക്കാനാവാത്ത രീതിയിൽ നശിപ്പിച്ചിരിക്കുന്നു.
പ്രകൃതി മനുഷ്യന്റെ അമൂല്യ സമ്പത്താണ് .മറ്റു സമ്പത്തുകൾ അതിനു മുമ്പിൽ നിഷ്പ്രഭമാകുന്നു. എന്നാൽ മനുഷ്യൻ ഈ വസ്തുത മറക്കുകയും തങ്ങളുടെ ഭവനം താൽക്കാലികമായ നിസാര നേട്ടങ്ങൾക്കു വേണ്ടി തകർക്കുന്നു. ആഗോള മലിനീകരണത്തിൻ്റെ ഫലമായുണ്ടാകുന്ന ആഗോള താപനം, അപൂർവ്വ ജീവജാലങ്ങളുടെ വംശനാശം എന്നിങ്ങനെയുള്ള ഭവിഷത്തുക്കൾ നമ്മുടെ ഭൂമി ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് .
വ്യവസായ സ്ഥാപനങ്ങൾ വായുവിലേക്ക് വിഷവാതകങ്ങൾ തള്ളി വിടുന്നു. ഇതിനു പുറമെ വാഹനങ്ങളിൽ നിന്നുള്ള പുകയും വായുവിനെ മലിനമാക്കുന്നു. വായു പോലെ തന്നെ ജലവും മനുഷ്യന്റെ ആരോഗ്യകരമായ അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്. ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന വിഷം കലർന്നതും അമ്ലാംശം ഉള്ളതുമായ വസ്തുക്കൾ ശുദ്ധജലത്തെ മലീമസമാക്കുന്നു.
ഇപ്പോഴും പരിസ്ഥിതിയുടെ സ്വഭാവത്തെക്കുറിച്ച് മനുഷ്യന് ശരിയായ അറിവില്ല. പ്രകൃതിയുമായി നിലനിർത്തേണ്ട ബന്ധത്തെ കുറിച്ച് അവ നിന്നും വലിയ ധാരണയില്ല. മനുഷ്യപുരോഗതിയെ തടസപ്പെടുത്തുന്ന രീതിയിൽ പ്രകൃതിസംരക്ഷണം ആവശ്യമില്ല എന്നാണ് ചിലർ വാദിക്കുന്നത്. വൻതോതിലുള്ള ചൂഷണം പരിസ്ഥിതിക്ക് ഹാനികരമാണെന്ന് ചിന്തിക്കുന്നത് യുക്തിസഹമാണ്. മനുഷ്യൻ ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഈ സുന്ദര ഗ്രഹത്തെ ഒരു മരുപ്രദേശമാക്കി മാറ്റും. വരും തലമുറയോട് നാം ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും അത്. അതുകൊണ്ട് ഇന്നുള്ള ഈ ചിന്താശൂന്യമായ പരിസ്ഥിതി മലിനീകരണം ഉടനെ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം