ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന/അക്ഷരവൃക്ഷം/ഒരു വിദേശിയുടെ ഡയറിക്കുറിപ്പുകൾ
ഒരു വിദേശിയുടെ ഡയറിക്കുറിപ്പുകൾ
ദൈവത്തിൻ്റെ സ്വന്തം നാട് .... ഹാ! എന്തു മനോഹരം .ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് ഫെബ്രുവരി 24 - ാം തിയതിയാണ് ബെയ്ജിങ് ക്യാപിറ്റൽ എയർപോർട്ടിൽ ഞങ്ങളെത്തിയത് . അവിടെ നിന്നാണ് ഞങ്ങളുടെ സംഘം ചൈന വന്മതിൽ , സമ്മർപാലസ് തുടങ്ങി സ്ഥലങ്ങൾ സന്ദർശിച്ചത് .ശേഷം ഫെബ്രുവരി 29-ന് ഞങ്ങൾ ഇന്ദിരാഗാന്ധി ഇൻറർനാഷണൽ എയർപോട്ടി എത്തിച്ചേർന്നു.ഡൽഹിയിലെ താജ് മഹൽ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ച ഞങ്ങൾ മാർച്ച് 10 ാം തിയതി കൊച്ചിയിൽ വിമാനമിറങ്ങി തുടർന്ന് കൊച്ചിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിൽ ഞങ്ങൾ തങ്ങി ഈ കാലയളവിലാണ് ലോകം മുഴുവൻ കൊറോണ വൈറസ് പടർന്നത് .മുൻകരുതലിൻ്റെ ഭാഗമായി വിദേശ പൗരൻമാരെന്ന നിലയിൽ പോലീസ് ഞങ്ങളോട് ക്വാൻ്റീനിൽ കഴിയാൽ നിർദ്ദേശിച്ചു.പ്രത്യാക രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് ഞങ്ങളത് കാര്യമായി എടുത്തില്ല അതിനാൽ തന്നെ മാർച്ച് 15 ന് നമ്മൾ നെടുമ്പാശേരി വിമാനത്താവളത്തിലേയ്ക്ക് തിരിച്ചു. എന്നാൽ നിയമ പാലകർ നമ്മെ കൈയ്യോടെ പിടികൂടുകയും ആശുപത്രിയിലേക്ക് മാറ്റുകയു oചെയ്തു. നാട്ടിലേയ്ക്ക് പോകാനാകാത്തതിൽ നമുക്ക് കടുത്ത നിരാശയും അമർഷവും ഉണ്ടായി. കേരള ജനത ഞങ്ങളുടെ സഞ്ചാരസ്വാന്ത്ര്യത്തെ തടസപ്പെടുത്തുന്ന വിഡ്ഢി ക ളാ ണ് എന്ന് പോലും ചിന്തിച്ചു. പിന്നീട് ഞങ്ങളും സ്രവസാമ്പിളുകൾ ടെസ്റ്റ് ചെയ്തപ്പോഴാണ് രോഗത്തിൻ്റെ തീവ്രത മനസ്സിലായത് . ഞങ്ങൾ എഴു പേരും കോവിഡ് 19 പോസിറ്റീവായി .ആകുലതയും ഉത്കണ്ഠയും ഞങ്ങളെ പിടികൂടി . ഞങ്ങളുടെ യാത്ര തടഞ്ഞില്ലയിരുന്നെങ്കിൽ വിമാനത്തിലുള്ള മുഴുവൻ യാത്രക്കാർക്കും രോഗം പിടിപെടുമായിരുന്നു. അതിൻ്റെ തോത് എന്താവുമായിരുന്നു. കേരളത്തിൻ്റെ ആരോഗ്യ പ്രവർത്തകർ കാണിച്ച ജാഗ്രത അഭിനന്ദാർഹമാണ്. ഞങ്ങളുടെ പൂർവ്വികർ കോളനിയാക്കി ഭരിച്ച ഈ നാട് ആരോഗ്യരംഗത്ത് ഇന്ന് കൈവരിച്ച പുരോഗതിയിൽ ഞങ്ങൾ വിസ്മയം പൂണ്ടു. തുടർന്ന് ചികിത്സയുടെ നിർണായകമായ നാളുകളാണ് കടന്നു പോയത്. യൂറോപ്പിലും അമേരിക്കയിലും നിരവധി പേർ രോഗികളാവുകയും നിരവധി പേർ രോഗത്തിന് കീഴടങ്ങുകയും ചെയ്തപ്പോൾ ഈ കൊച്ചു കേരളം ഞങ്ങളോട് കാട്ടിയ കരുതൽ വളരെ വലുതാണ്. ഇവിടത്തെ ഡോക്ട്ർ മാരുടെയും നഴസുമാരുടെയും സ്നേറി പൂർണമായ പെരുമാറ്റവും ഞങ്ങളെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. ഞങ്ങളുടെ സ്വന്തം നാടുംലോകത്തിൻ്റെ മറ്റു പല ഭാഗങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ കേരളം ദൈവത്തിൻ്റെ സ്വന്തം നാടു തന്നെയാണ് എന്ന് ഞങ്ങൾക്ക് ബോധ്യമായി.മികച്ച സൗകര്യങ്ങൾ ഉണ്ടന്നും സമ്പന്ന രാഷ്ട്രമാണെന്നും അഭിമാനിക്കുന്ന ഞങ്ങളുടെ രാജ്യങ്ങളെക്കാൾ കേരളം എത്രയും ഭേദം. ഞങ്ങളെക്കാൾ വളരെ പ്രായം കുറഞ്ഞവർ ഞങ്ങളുടെ രാജ്യത്ത് മരണത്തിന് കീഴടുക്കുകയും ഈ കുഞ്ഞൻ വൈറസിന് മുന്നിൽ പകച്ചു നിൽക്കുകയും ചെയ്തപപ്പോൾ കേരളം ഞങ്ങളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു. ഇത് ഞങ്ങൾക്ക് രണ്ടാം ജന്മം .ഞങ്ങളുടെ നാട്ടിലായിരുന്നുവെങ്കിൽ ഒരു പക്ഷെ നഷ്ടമാകുമായിരുന്ന ആയുസ്സ് തിരികെ തന്ന കേരളത്തിന് പ്രണാമം. ഇവിടത്തെ ആരോഗ്യ പ്രവർത്തകർക്കും പോലീസിനും ബിഗ് സല്യൂട്ട് .അവരുടെ നിർദ്ദേശങ്ങൾ ദയവായി പാലിക്കു ഞങ്ങളുടെ രാജ്യങ്ങളുടെ ദുർഗതി നിങ്ങൾക്ക് വരാതിരിക്കട്ടെ .....
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം