Schoolwiki സംരംഭത്തിൽ നിന്ന്
ഒരു രാത്രി
സൂര്യാസ്തമയം കഴിഞ്ഞ് ചന്ദ്രൻ തന്റെ പൂർണ്ണ പ്രഭയോടെ ഉയർന്നു വന്നപ്പോൾ ആകാശത്തെ മണിമുത്തുകൾ ആയ നക്ഷത്രങ്ങൾ തന്നുടെ പ്രകാശം ചൊരിയാൻ തുടങ്ങിയപ്പോൾ എന്റെ സുഹൃത്തായ ജാക്ക് തന്റെ ചാരുകസേരയിലേക്കു ഇരുന്നു. തന്റെ കയ്യിലിരുന്ന ബീഡി എടുത്ത് വലിക്കാൻ തുടങ്ങി. ഞാൻ ഇതുവരെ ജാക്കിനെ ഇത്രയും ചിന്താകുലനായി കണ്ടിട്ടില്ല.
പ്രകൃതി മുഴുവൻ ഏകാന്തതയിലേക്ക് കടക്കുന്ന ആ രാത്രിയിൽ വീടിന്റെ വാതിലിൽ ആരോ വന്ന് മുട്ടുന്നുണ്ടായിരുന്നു. ഞാൻ വാതിൽ തുറന്നപ്പോൾ മഴയിൽ കുളിച്ചു പേടിച്ചു വിറച്ച് ഒരാൾ വന്നു നിന്ന് കിതക്കുന്നു. അദ്ദേഹം ഒരു മധ്യവയസ്കനായിരുന്നു. ഒരു കോട്ടുമിട്ട് കണ്ണിലൊരു കണ്ണടയുമായി ട്ടാണ് അദ്ദേഹം വന്നത്. അൽപനേരം നിശ്ശബ്ദനായിരുന്ന ശേഷം അദ്ദേഹം പറയാൻ തുടങ്ങി. ആ സമയം ജാക്ക് അദ്ദേഹത്തോട് പറഞ്ഞു "ഒരു നിമിഷം നിൽക്കൂ ""ഞാൻ പറയുന്നതിന് ആദ്യം മറുപടി നൽകൂ. ആരാണ് മരിച്ചത്? "...... ജാക്കിൽ നിന്നും ഇങ്ങനെയൊരു ചോദ്യം കേട്ടപ്പോൾ ഞാൻ ചിന്താകുലനായി. അത്തരത്തിൽ തന്നെ അപരിചിതനും. അദ്ദേഹം പറഞ്ഞു തുടങ്ങി "ഞാൻ ജോൺ, എന്റെ സുഹൃത്തായ വില്യമിനെ ആരോ കൊന്നു. അവിടെ നിന്നാണ് ഞാൻ ഇപ്പോൾ വരുന്നത്. താങ്കൾ എങ്ങെനെയെങ്കിലും എന്നെ സഹായിക്കണം. ആരാണ് കൊന്നതെന്ന് എനിക്കറിയണം" ജാക്ക് വരാമെന്നു പറഞ്ഞു. ജാക്ക് ജോണിനോട് ചോദിച്ചു. "താങ്കൾ ആരാണ് കൊന്നതെന്ന് കണ്ടോ?"...... ജോൺ അതിനു മറുപടി പറഞ്ഞു. "പിൻവശത്തുകൂടി കൊലയാളി ഓടുന്നത് ഞാൻ കണ്ടിരുന്നു." ജോൺ ഇത്രയും പറഞ്ഞതിനുശേഷം മടങ്ങി. ആ സമയം ഞാൻ ജാക്കിനോട് ചോദിച്ചു " നിനക്ക് എങ്ങനെയാണ് ഒരാൾ മരിച്ചു എന്ന് മനസ്സിലായത് ". ജാക്ക് പറഞ്ഞു "കാരണം ജോണിന്റെ ഷൂവിൽ രക്തപ്പാടുകൾ ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ ഒരു മരണം നടന്നു എന്ന് എനിക്കു തോന്നി. ഭാഗ്യവശാൽ എന്റെ ഊഹം ശരിയായി. ക്ഷമിക്കണം ഞാൻ എന്റെ സുഹൃത്തിന്റെ രൂപം വർണിക്കാൻ മറന്നുപോയി. ചാരുകസേരയിൽ ബീഡിയുമായി ഒരു കറുത്ത കോട്ടും കറുത്ത ഗ്ലാസും ധരിച്ചാണ് എന്റെ സുഹൃത്തിരിക്കുന്നത്. ഏതെങ്കിലും കുറ്റകൃത്യം തെളിയിക്കുന്നതുവരെ അവൻ അസ്വസ്ഥനായിരിക്കും. അങ്ങനെ ജോണിന്റെ പ്രശ്നം പരിഹരിക്കാൻ ഞാനും ജാക്കും നേരം പുലരുന്നതിനു മുന്നേ പോയി. ശവം കിടന്ന സ്ഥലം വളരെ സൂക്ഷ്‌മമായി തന്നെ ജാക്ക് പരിശോധിച്ചു. തലക്കടിയേറ്റതാണ് മരണകാരണം. പുറത്തിറങ്ങിയശേഷം ജാക്ക് പോലീസിനെ വിളിച്ചു . ജോണിനെ പോലീസിൽ ഏല്പിച്ചശേഷം ഞാൻ ജാക്കിനോട് കാരണം ആരാഞ്ഞു . അവൻ പറഞ്ഞു ജാക്ക് ഡ്യു വീട്ടിലെത്തിയപ്പോൾ അവന്റെ കോട്ടിന്റെ ഒരു ഭാഗം കീറിയിരുന്നു. അതേ ഭാഗം മരിച്ച വില്ലിയമിന്റെ കയ്യിൽ ഉണ്ടായിരുന്നു. അത് മാത്രമല്ല അവന്റെ സംസാരത്തിൽ പരുങ്ങളുണ്ടായിരുന്നു. അവൻ എന്തോ മറക്കുന്നത് പോലെ എനിക്കു തോന്നി. അവൻ മുൻ വശത്തു കൂടിയാണ് വീടിനുള്ളിലേക്ക് കയറിയത് എന്നാണ് പറഞ്ഞത്. അതിന്റെ അടയാളം അവിടെ ഉബ്ദയിരുന്നു. എന്നാൽ പിൻവശത്തു കൂടി ഓടിപ്പോയി എന്നു പറഞ്ഞ കൊലയാളി അവനായിരുന്നു. അവന്റ ചെരുപ്പിന്റെ അതേ അടയാളം പിൻവശത്തെ വാതിൽ മുതൽ കൃത്യം നടന്നിടം വരെയും തിരിച്ചു അതേ അടയാളം പുറത്തേക്കും ഉണ്ടായിരുന്നു. അത് മാത്രമല്ല ജോലിയിലെ സ്ഥാനങ്ങളിൽ വില്യമിന് ഉയർന്ന പദവി ഒരാഴ്ചക്കുമുന്നെ കിട്ടിയിരുന്നു. എന്നാൽ ജോണിന് താഴ്ന്ന പദവിയാണ് ലഭിച്ചത്. ഈ ശത്രുതയാണ് മരണത്തിലേക്കാണ് എത്തിച്ചത്. ഇത്രയും പറഞ്ഞതിന് ശേഷം അവൻ ആ വിജനമായ വഴിയിലൂടെ നടന്നകന്നു. അന്ന് രാത്രി അവന്റെ മുഖത്ത് പൂർണ്ണ ചന്ദ്രപ്രഭ ദർശിക്കാമായിരുന്നു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ
|